യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്
യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ് | |
---|---|
വിലാസം | |
പെരിഞ്ഞനം ഈസ്റ്റ് ഈസ്റ്റ് യു പി എസ് പെരിഞ്ഞനം , ചക്കരപ്പാടം , 680686 | |
സ്ഥാപിതം | ൦1 - ജൂൺ - 1927 |
വിവരങ്ങൾ | |
ഫോൺ | 04802641617 |
ഇമെയിൽ | perinjanameastups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24567 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു വാലിപറമ്പിൽ |
അവസാനം തിരുത്തിയത് | |
08-08-2018 | 24567 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസപരമായി വളരെ അധികം പിന്നോക്കം നിന്നിരുന്ന മലബാറിലെ പെരിഞ്ഞനം എന്ന കൊച്ചു ഗ്രാമത്തിൽ വിജ്ഞാനദീപത്തിന്ടെ കൈത്തിരി കൊളുത്തുവാൻ ആദ്യമായി മുന്നോട്ടുവന്നത് ശ്രീ കരുവത്തിൽ അയ്യപ്പനായിരുന്നു.അദ്ദേഹത്തിന്ടെ സീമന്ത പുത്രനായ മാധവൻ മാസ്റ്റർ ആയിരുന്നു സ്കൂൾ ന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സാരഥ്യം വഹിച്ചത്.സ്കൂളിന്റെ സ്ഥാപകനായ ഇദ്ദേഹം ഈ വിദ്യാലയത്തിൻടെ മാനേജരും അധ്യാപകനും പ്രധാന അധ്യാപകനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഇന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1927 ജൂൺ മാസത്തിൽ ഒരു കൊച്ചുപുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത് . നാൽപതു കുട്ടികളും രണ്ട് അധ്യാപകരുമാണ് അന്ന്ഉണ്ടായിരുന്നത്. "ഹിന്ദു എലിമെണ്ടറി സ്കൂൾ " എന്നായിരുന്നു അന്നത്തെ പേര്.ശ്രീ മാധവൻ മാസ്റ്ററും അദ്ദേഹത്തിന്ടെ പിതൃസഹോദരപുത്രനായ കരുവത്തിൽ ശ്രീ കുമാരൻ മാസ്റ്ററും ആയിരുന്നു ആദ്യകാല രണ്ടു അധ്യാപകർ. 1933 മുതൽ 1951 മെയ്മാസം വരെ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ് മാത്രമായുള്ള ലോവർ എലിമെണ്ടറി സ്കൂളായിട്ടാണ് ഈ സ്ഥാപനം പ്രവർത്തിച്ചത്.1951ഇൽ ജൂൺ മാസത്തിൽ വീണ്ടും ആറാം തരം തുറക്കുകയും 1952ഇൽ ഏഴാം തരം തുടങ്ങുകയും 1953 ഇൽ എട്ടാംതരം പൂർത്തിയാക്കുകയും ചെയ്തു .6,7 ക്ലാസ്സുകൾക്ക് അന്ന് താത്കാലിക അംഗീകാരമാണ് ലഭിച്ചിരുന്നതെങ്കിലും 1954 ഇൽ ആറ് മുതൽ എട്ടു വരെയുള്ള ഹയർ എലിമെന്ററി ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചു. 1960 ന്ടെ അവസാനത്തിൽ വിദ്യാഭ്യാസ പരിഷ്കരണത്തിന്ടെ ഭാഗമായി യു. പി സ്കൂളിൽ നിന്നും എട്ടാം ക്ലാസ് വേർപെടുത്തി .അങ്ങിനെ ഏഴാം ക്ലാസ് വരെയായി മാറി . അത് ഇന്നും തുടർന്ന് പോരുന്നു. 01-06-1957 മുതലാണ് പെരിഞ്ഞനം ഈസ്റ്റ് യു പി സ്കൂൾ എന്ന പേര് ലഭിച്ചത്.മാധവൻ മെമ്മോറിയൽ എഡ്യൂക്കേഷൻ ഏജൻസി അംഗങ്ങളാണ് മാനേജ്മെന്റ് പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.ശ്രീ പി ജി ബാലൻ വൈദ്യർ,ശ്രീ ടി കെ സുബ്രമണ്യൻ,ശ്രീ വി കെ ജനാർദ്ദനൻ,ശ്രീ സി എം അഭിനവൻ,ശ്രീമതി കെ എം ഭാനുമതി,ശ്രീമതി കെ എം ലീല,ശ്രീമതി കെ എം സരസ്വതി എന്നിവർ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ ഷാജി ഏറാട്ടു ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.ശ്രീമതി പി ആർ വിജയലക്ഷ്മി ടീച്ചർ ആണ് പ്രധാനാധ്യാപിക.16 അധ്യാപകരും 1 സ്കൂൾ അസിസ്റ്റന്റുമാണ് ഇപ്പോൾ ഉള്ളത്.1 മുതൽ 7 വരെ രണ്ടു ഡിവിഷനുകളിലായി മലയാളം,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.സംസ്കൃതം,അറബ്,ഉറുദു എന്നീ വിഷയങ്ങൾക്ക് പ്രത്യേക അധ്യാപകരുണ്ട്.90 -)൦ വാർഷികം ആഘോഷിക്കുന്ന ഈ വർഷം പലവിധ പരിപാടികളോടെ നടത്തപ്പെടുകയാണ്.
ഭൗതികസൗകര്യങ്ങൾ
പെരിഞ്ഞനം ഈസ്റ്റ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1.25 ഏക്കർ സ്ഥലത്താണ്.15 ക്ലാസ്സ്മുറികളാണുള്ളത് .നല്ല സൗകര്യത്തോടുകൂടിയ ഓഫീസ്റൂമും സ്റ്റാഫ്റൂമും ഉണ്ട് .എം എൽ എ ഫണ്ട് ഉപയോഗിച്ചു് ഉണ്ടാക്കിയ ലൈബ്രറി കെട്ടിടത്തിൽ (എയ്ഡഡ് വിദ്യാലയത്തിൽ ആദ്യമായി )എല്ലാ വിഭാഗത്തിലുള്ള പുസ്തകങ്ങളും തരാം തിരിച്ചു സൂക്ഷിച്ചിട്ടുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉണ്ട് . എം ൽ എ , എം പി ഫണ്ടുകളിൽ നിന്ന് ലഭിച്ച കംപ്യൂട്ടറുകൾ അടങ്ങിയ നല്ലൊരു കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട്. ഓ എസ് എ നൽകിയ ലാപ്ടോപ്പും സ്കൂളിന് സ്വന്തമായുണ്ട്.എല്ലാ ക്ലാസ്റൂമുകളും വൈദ്യുദീകരിച്ചു ഫാനും ഇട്ടിട്ടുണ്ട്.സ്ക്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് വിശാലമായ കളിസ്ഥലം.സ്കൂൾ സ്പോർട്സ് വളരെ നല്ല രീതിയിൽ തന്നെ ഇവിടെ നടത്തുന്നുണ്ട്.നല്ലൊരു ബാഡ്മിൻഡൻ കോർട്ടും സ്കൂളിലുണ്ട് വാർഷികാഘോഷങ്ങൾ നടത്താൻ പറ്റിയ വലിയൊരു സ്റ്റേജും സ്കൂളിലുണ്ട്. സ്കൂളിന് നാലുഭാഗത്തും മതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട് . കുടിവെള്ള സ്രോതസ്സായി കിണറും ഫിൽറ്റർ പമ്പും ഉണ്ട്. കുടിവെള്ളം ശുദ്ധീകരിക്കുന്നതിനായി രണ്ടു ഫിൽറ്ററുകൾ ഉണ്ട് . ഇത് കൂടാതെ തിളപ്പിച്ചാറ്റിയ വെള്ളം വലിയ അടച്ചുറപ്പുള്ള പാത്രങ്ങളിലായും ക്ലാസ്റൂമുകളിൽ വെക്കുന്നുണ്ട് . ഖരമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി വേസ്റ്റ് പിറ്റ് നിർമിച്ചിട്ടുണ്ട് . കുട്ടികൾക്കാവശ്യമായ യൂറിനലുകളും ടോയ്ലെറ്റുകളും ഉണ്ട് .അവ വൃത്തിയിൽ സൂക്ഷിക്കുന്നതിനായി പി ടി എ ഒരാളെയും ഏർപ്പാടാക്കിയിട്ടുണ്ട് . വൃത്തിയുള്ളതും അത്യാവശ്യം സൗകര്യങ്ങൾ ഉള്ളതുമായ ഒരു പാചകപ്പുര സ്കൂളിനുണ്ട്. വിറകടുപ്പ് കൂടാതെ എൽ പി ജി സ്റ്റവും സ്കൂളിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ ഗൈഡിങ് പി ടി എ ഒ എസ് എ വിദ്യാരംഗം കലാസാഹിത്യവേദി ഗാന്ധിദർശൻ കാർഷികക്ലബ്
മുൻ സാരഥികൾ
മുൻകാല പ്രധാന അധ്യാപകർ മാധവൻ മാസ്റ്റർ,ഗോപാലൻ നമ്പ്യാർ മാസ്റ്റർ,ടി.ആർ സുബ്രഹ്മണ്യൻ മാസ്റ്റർ,കേശവമേനോൻ മാസ്റ്റർ,നാണുമേനോൻ മാസ്റ്റർ ,പി. സി ഭാസ്കരൻ ,കുഞ്ഞിറ്റി മാസ്റ്റർ ,രാമൻകുട്ടി മാസ്റ്റർ നളിനിക്കുട്ടി ടീച്ചർ ,പി ശ്രീധരമേനോൻ ,അമ്മു ടീച്ചർ ,ശാക്തീധരൻ മാസ്റ്റർ , വി .പി ഹരിലാൽ മാസ്റ്റർ , സരസ്വതി ടീച്ചർ , റോസിലി ടീച്ചർ ,ഇ.കെ രാജൻ മാസ്റ്റർ ,വി.എസ് അംബികാദേവി ടീച്ചർ ,കെ .എസ് റാണി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിൻടെ ഉന്നതിക്കായി പ്രയത്നിച്ച പ്രധാന അധ്യാപകരാണ് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പല മേഖലകളിലും പ്രശസ്തരായ ധാരാളം പൂർവ്വവിദ്യാർത്ഥികൾ ഈ സ്കൂളിന്റെ ചരിത്രത്തിലുണ്ട്. അധ്യാപനരംഗത്തും ,എഞ്ചിനീയറിംഗ് മേഖലകളിലും,ആതുരസേവനരംഗത്തും,വ്യവസായരംഗത്തും,കലാകായികമേഖലകളിലും ,കാർഷികമേഖലകളിലും പ്രശസ്തരായ വ്യക്തികൾ ഇവിടെ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഡോ ശരവനരാജൻ,ഡോജയരാജൻ,ഡോവനജ,ഡോസോമനാഥൻ,ഡോ ജ്ഞാനാംബിക,ഡോ ഷാജി,ഡോ സിയാദ്,ഡോ ലക്ഷ്മി,ഡോ നിമിഷ ശിങ്കൻ,ഡോ ശാലിന്യ,കേണൽ സുഗതൻ,നവ്യ,ശ്രുതി,പി കെ ശിവാനന്ദൻ,സുബ്രഹ്മണ്യൻ,ശിവശങ്കരൻ,ലളിത ഇ കെ,തങ്കമണി,കോമളം,ആനി പടമാടൻ,രേണുക ഇന്ദുശേഖർ,ശ്രീജ,ലത കരുവത്തിൽ,കെ വി മഞ്ജു,പുല്ലാനി സദാനന്ദൻ,ബാലൻ,കളപ്പുരക്കൽ ജയശങ്കരൻ,ലിജേഷ് കുമാർ,ലോഹി കുടിലിങ്ങൾ,ജോൺസൻ പടമാടൻ,ഷമീർ മുഹമ്മദ്,ഹരിലാൽ കോലന്ത്ര,ഇ ആർ ഷാജി,പ്രശാന്ത് .................
നേട്ടങ്ങൾ .അവാർഡുകൾ.
1935 മുതൽ 1939 വരെ ഈ കോർട്ടിൽ തുടർച്ചയായി 5 കൊല്ലം അഖിലേന്ത്യാ വോളിബാൾ ടൂർണമെന്റ് നടത്തിയിട്ടുണ്ട്.'വെൽകം കോർട്ട് 'എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.1990 ഇൽ ഇവിടെ ഭാരത് ഗൈഡ് വിഭാഗം രജിസ്റ്റർ ചെയ്തു.അന്ന് ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ ആകെയുള്ള 7 ഗൈഡ് കമ്പനികളിൽ ഒന്നായിരുന്നു ഇത്.അന്ന് മുതൽ മികച്ച രീതിയിൽ ഇതിന്ടെ സേവനം നടക്കുന്നു.കിഡ്നിരോഗബാധിതർക്കുള്ള സംഭാവന ഏറ്റവും കൂടുതൽ സമാഹരിച്ചത് ഈ യൂണിറ്റ്അംഗങ്ങൾ ആയിരുന്നു.'ഒരു സ്വപ്നം ഒരു വീട്'പദ്ധതിയുടെ സമാഹരണവും ഏറ്റവും കൂടുതൽ നടത്താൻ കഴിഞ്ഞു .ഈ പദ്ധതി പ്രകാരമുള്ള ഭവനം ഈ വിദ്യാലയത്തിലെ കുട്ടിക്കാണ് ലഭിച്ചത്. ഇവിടത്തെ ഗൈഡ് ക്യാപ്റ്റൻ വാലിപറമ്പിലിന് ഗൈഡിങ്ങിൽ ദീര്ഘകാലസേവനത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1999 ഇൽ മികച്ച യു പി സ്കൂൾ ഹെൽത്ക്ലബ്ബിനുള്ള ജില്ലാതല പുരസ്കാരം ഡി പി ഐ ലിഡാജേക്കബ് ഇൽ നിന്നും ലഭിച്ചു . വലപ്പാട് ഉപജില്ലയിൽ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ച സ്കൂളാണിത് .എം എൽ എ ഫണ്ട് ഉപയിഗിച്ചു (എയ്ഡഡ് വിദ്യാലയത്തിൽ ആദ്യമായി) ലൈബ്രറി കെട്ടിടം ഉണ്ടാക്കി . പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് ഇത് ഉണ്ടാക്കിയത്ആവും .2006 ഇൽ ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും ഏറ്റവും നല്ല ലൈബ്രറിക്കുള്ള അവാർഡ് ലഭിച്ചു. കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ഏറ്റവും മികച്ച ശുചിത്വ വിദ്യാലയത്തിനുള്ള പുരസ്കാരം 2012 മുതൽ തുടർച്ചയായി ലഭിച്ചു.മലയാള മനോരമ "നല്ല പാഠം പദ്ധതി"2012 -13 വർഷത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്കു പുരസ്ക്കാരം ലഭിച്ചു ഈ വിദ്യാലയം സ്ഥാപിതമായതുമുതൽ പഠനപ്രവർത്തനങ്ങളിലും സ്തുത്യർഹമായ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .സ്പെഷ്യലിസ്റ് അധ്യാപകരുടെ സേവനം ഇപ്പോഴില്ലെങ്കിലും കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ ജില്ലാതലം വരെ എത്താൻ സാധിക്കുന്നുണ്ട് . 2016-17 വർഷത്തിലെ മാധ്യമത്തിന്റെ മലർവാടി ക്വിസിൽ ജില്ലാതല ഫസ്റ്റും അക്ഷരമുറ്റം ക്വിസിൽ സബ്ജില്ലാതല സെക്കന്റും ഈ സ്കൂളിലെ വിദ്യാർത്ഥികൾക്കായിരുന്നു.
വഴികാട്ടി
{{#multimaps:10.3090356,76.1586254|zoom=15}}