ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ/ക്ലാസ് മാഗസിൻ
ഉറുമ്പുകൾ
ഉറുമ്പുകളെ എനിക്ക് ഭയമാണ്
ഉറ്റവരുടെ തീരാത്ത പരിഭവംപോലെ
ഉറവ വറ്റാത്ത മഹാനദിപോലെ
നിരനിരയായി പോകുന്ന ഉറുമ്പുകളെ
എനിക്ക് ഭയമാണ്
ഏറെക്കാലം മുമ്പ്
ശവങ്ങൾ നിറഞ്ഞ രണ്ടു തീവണ്ടികൾ
അതിർത്തികൾ ലക്ഷ്യമാക്കി പാഞ്ഞുപോയി
അഭയാർത്ഥിത്വം,
വിഭജനത്തിന്റെ സന്തതിയായി
അത് നമുക്ക് മറക്കാം