ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.എസ് കാളികാവ് ബസാർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
08:25, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Babufrancisk (സംവാദം | സംഭാവനകൾ) (''''നല്ല വായന,''' '''നല്ല പഠനം,''' '''നല്ല ജീവിതം.......''' പൊത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നല്ല വായന, നല്ല പഠനം, നല്ല ജീവിതം.......

പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നവംബർ 1 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നടപ്പാക്കിയ നല്ല വായന, നല്ല പഠനം, നല്ല ജീവിതം പദ്ധതിയുടെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വിദ്യാലയത്തിലൊരുക്കിയത്.വായനയുടെ ലോകത്തേക്ക് പ്രവേശിക്കാൻ പുസ്തകങ്ങൾ ആഭ്യർഥിച്ച് കുരുന്നുകൾ രക്ഷിതാക്കൾക്ക് നോട്ടീസ് തയ്യാറാക്കി നൽകുകയാണ് ഇതിൽ ആദ്യം . കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ഉപയോഗിച്ച് ക്ലാസ് ലൈബ്രറി വിപുലമാക്കി. വായനാ കുറിപ്പുകൾ തയ്യാറക്കൽ, നോട്ടീസ്, പോസ്റ്റർ രചന ,പുസ്തക പരിചയം എന്നിവയും ,റീഡിംങ്ങ്കോർണർ ഒരുക്കൽ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു.