മൂവാറ്റുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 6 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saghs (സംവാദം | സംഭാവനകൾ) ('ദേശപുരാണം .. മുവാറ്റുപുഴ മൂന്ന് ആറുകൾ തൊടുപുഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ദേശപുരാണം .. മുവാറ്റുപുഴ മൂന്ന് ആറുകൾ തൊടുപുഴയാർ,വടക്കൻപുഴയാർ(കാളിയാർ),കൊതമംഗലം പുഴ എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് 'മുവാറ്റുപുഴനാടുകാണി'എന്ന സ്ഥലത്തുവച്ചാണ് ഈ നദികൾ യോജിക്കുന്നത്. പശ്ചിമഘട്ടത്തിലെ പീരുമേട് മലകളിൽ നിന്നാമ് ഈ ചെറുനദികളുടെ ഉത്ഭവം.കാട്ടാരുകളുടെ ഘനഗാമഭീര്യത്തോടെ വടക്കോട്ടു വടക്കുപടിഞ്ഞാറോട്ടുമായി വനഗർഭ യാത്രനടത്തിയശേഷമാമ് മുവാറ്റുപുഴയിൽ ഇവ ഒന്നിക്കുന്നത്.തുടർന്ന് കി.മീ പടിഞ്ഞാറേട്ടു സഞ്ചരിച്ചശേഷം തെക്കോട്ടുതിരിഞ്ഞ് രാമമംഗലം,പിറവം,വെട്ടിക്കാട്ടുമുക്ക് എന്നീ നാട്ടുപുറങ്ങളുിലൂടെ ഒഴുകി വെട്ടിക്കാട്ടുമുക്കിൽ വച്ച രണ്ടായി പിളരുന്നു. ഒരു ശാഖ(ഇതക്തിപുഴ)വടക്കോട്ടുമാറി കൊച്ചിക്കടുത്തുവച്ചും മറ്റേതു(മുറിഞ്ഞപുഴ)തെക്കോട്ടുമാറി തണ്ണീർമുക്കത്തുവച്ചും വേമ്പനാട്ടുകായലിൽ പതിക്കുന്നു.ഈ ഭാഗത്തുവച്ച് മുവാറ്റുപുഴയാർ'മുറിഞ്ഞിപുഴ'എ​ന്ന നാമം സ്വീകരിക്കുന്നു. മുവാറ്റുപുഴയാറിന് 'ഫുല്ലയാർ'എന്നും പേരുണ്ട്.ആകെ നീളം 89 കി.മീ ഇതിൽ 67 കി.മീ ഗതാഗതയോഗ്യമാണ്.

 മൂന്നു നദികൾ ചേർന്നതുവഴി പ്രകൃതി കനിഞ്ഞു നൽകിയ 'മുക്കുകടൽ'എന്ന അപൂർവ്വബഹുമതിക്കർഹമാണ് മുവാറ്റുപുഴ.മുവാറ്റുപുഴ ഒരു പ്രാചീനസംസ്കാരകേന്ദ്രമായിരുന്നു.'കീഴിമലൈ നാടി'ന്റെ കേന്ദ്രവും മുവാറ്റുപുഴയാറായിരുന്നു.മലകളുടെയോ,കുന്നുകളുടെയോ കീഴെയുള്ള ഗ്രാമത്തെ കീഴ്മലൈ നാട്,'മലൈയടിപ്പട്ടി'എന്നിങ്ങനെ വിളിച്ചിരുന്നു.വെമ്പൊലി നാടിന്റെ നാശത്തോടെ കീഴ്മ
"https://schoolwiki.in/index.php?title=മൂവാറ്റുപുഴ&oldid=444796" എന്ന താളിൽനിന്ന് ശേഖരിച്ചത്