എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/എന്റെ ഗ്രാമം
കോട്ടയം ജില്ലയിൽ പാലായ്ക്കടുത്തുള്ള പ്രദേശമാണ്.
==കൃഷി==
റബ്ബർ, കുരുമുളക്, തെങ്ങ്, നെല്ല്, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പ്രധാന കൃഷി.
==അടുത്തുള്ള പ്രധാന സ്ഥലങ്ങൾ==
- പൊൻങ്കുന്നം 14.3 കി. മീ.
- പാലാ 7.9 കി. മീ.
- പൈക 2.2 കി. മീ.
- വിളക്കുമാടം 3.1 കി. മീ.
- ഇടമറ്റം 4.3 കി. മീ.
- പൂവത്തോട് 7.8 കി. മീ.
- മല്ലികശ്ശേരി 5.7 കി. മീ.
- എലിക്കുളം 5.1 കി. മീ.
- ഇല്ലിക്കോൺ
- ചെങ്ങളം 7.5 കി. മീ.
- കാഞ്ഞിരമറ്റം 6.2 കി. മീ.
- കൊഴുവനാൽ 6.6
- മേവട 5.7
- അകലക്കുന്നം 9.1
- മഞ്ഞമറ്റം 10.0
- മറ്റക്കര
- കൂരൊപ്പട
- പള്ളിക്കത്തോട്
- ആനിക്കാട്
പ്രധാന റോഡുകൾ
- സംസ്ഥാനപാത 8
- പൈക-ഭരണങ്ങാനം റോഡ്
- പൈക-കൊച്ചുകൊട്ടാരം-കൊഴുവനാൽ റോഡ്
പ്രധാന സ്ഥാപനങ്ങൾ
മതസ്ഥാപനങ്ങൾ
ഭാഷകൾ
മലയാളം ആണ് പ്രധാനഭാഷ.
അകലക്കുന്നം ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ളോക്ക് പരിധിയിലാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത് . അകലക്കുന്നം, ചെങ്ങളം ഈസ്റ്റ് എന്നീ വില്ലേജുകൾ ഈ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു .
ഭൂപ്രകൃതി
34.84 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് അകലക്കുന്നം ഗ്രാമപഞ്ചായത്തിനുള്ളത് . ഇടവിട്ട് കല്ലും, പാറകളും സമൃദ്ധമായി പഞ്ചായത്തു പ്രദേശത്തു കാണാം.ഈ പ്രദേശങ്ങളിലെ മണ്ണ് നാണ്യവിളകൾക്ക് പ്രത്യേകിച്ച് റബ്ബറിന് വളരെ പ്രയോജനകരമാണ് .
അതിർത്തികൾ
വടക്ക് കൊഴുവനാൽ, മീനച്ചിൽ പഞ്ചായത്തുകൾ. കിഴക്ക് എലിക്കുളം പഞ്ചായത്ത്. തെക്ക് പള്ളിക്കത്തോട്, കൂരോപ്പട പഞ്ചായത്തുകൾ. പടിഞ്ഞാറ് അയർക്കുന്നം, കിടങ്ങൂർ, കൂരോപ്പട പഞ്ചായത്തുകൾ
ചരിത്രം
1953-ലാണ് അകലക്കുന്നം പഞ്ചായത്ത് രൂപംകൊണ്ടത് .പഞ്ചായത്തു രൂപീകൃതമാകുന്നതുവരെ പ്രവൃത്തി കച്ചേരി അല്ലെങ്കിൽ പകുതി കച്ചേരി എന്ന് അറിയപ്പെട്ടിരുന്ന വില്ലേജോഫീസായിരുന്നു നിലനിന്നിരുന്നത് . അകലക്കുന്നം വില്ലേജിന്റെ ആസ്ഥാനം അക്കാലത്ത് തെക്കുംതലയിലായിരുന്നു. പുലിയന്നൂർ-വാഴൂർ റോഡ് ഉണ്ടായതിനുശേഷമാണ് വില്ലേജോഫീസ് പള്ളിക്കാത്തോട്ടിലേക്ക് മാറ്റിയത്. പഴയ “അകലക്കുന്നം പകുതി” പിൽക്കാലത്ത് അകലക്കുന്നം, ആനിക്കാട് എലിക്കുളം, ചെങ്ങളം, എളങ്ങുളം എന്നീ അഞ്ചു വില്ലേജുകളിലായി വിഭജിക്കപ്പെട്ടു. പണ്ട് ഏറ്റുമാനൂരിൽ നിന്ന് കിടങ്ങൂർ വഴി ചിറക്കടവിലെത്തി ആര്യങ്കാവ് വഴി ചെങ്കോട്ട തുടങ്ങിയ തമിഴ്നാട് പ്രദേശങ്ങളിലേക്ക് പോകുന്ന പുരാതനമായ ഒരു നടപ്പാത ഉണ്ടായിരുന്നു. വാണിജ്യസാധനങ്ങളടങ്ങിയ ചുമടുകളുമായി സഞ്ചരിച്ചിരുന്ന യാത്രക്കാർക്ക് ചുമടുകൾ ഇറക്കിവച്ച് വിശ്രമിക്കുവാൻ ഇടവിട്ടിടവിട്ട് ഉണ്ടായിരുന്ന താവളങ്ങൾക്ക് ഇളപ്പുകൾ എന്നായിരുന്നു വിളിച്ചു വന്നിരുന്നത്. ഓരോന്നും അറിയപ്പെട്ടിരുന്നത് മിക്കവാറും അവിടെ നിന്നിരുന്ന മരങ്ങളുടെ പേരിലാണ്. അടുത്തകാലം വരെ പഴയ കരിങ്കൽ ചുമടു താങ്ങികൾ ഇവിടെയെല്ലാം കാണാമായിരുന്നു.