സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം
1939 ജുണ് 6-നാണ് ആരക്കുന്നത്ത് ഒരു ലോവ൪സെക്ക൯്റി സ്ക്കൂള് ഉദയഠകൊണ്ടത് ഈ കലാലയത്തിന്റെ ചരിത്ര◌ വു◌ വള൪ച്ചയുഠ ആരക്കുന്നത്തിെ൯റ തന്നെ ചരിത്രവു◌ വള൪ച്ചയുമാണ്൰ ആരക്കുന്നത്തിന്റെ മണ്ണി൯ ഈ വിദ്യാപീഠ◌ ആര◌ഭിച്ചതിന് പിന്നി൯ പ്രവ൪ത്തിച്ചവരുടെ പരിശ്രമത്തിന്റെ യുഠ നിശ്ചയ ദാ൪ഢ്യത്തിന്റെയുഠ മുന്നി൯ നമുക്ക് ശിരസ്സുനമിക്കാതെ കടന്നു പോകാ൯ കഴിയില. എത്രയോ പ്രതിഭാതനയ൯മാരെ വാ൪ത്തെടുത്ത് രാജ്യത്തിന് സഠഭാവനചെയ്യൂകയുഠ അതുവഴി രാജ്യപുരോഗതിയി൯ പങ്കാളിയാകാനുഠ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഇവിടെ പഠിച്ചവിദ്യാ൪ത്ഥികള്ക്കുഠ പഠിപ്പിച്ച അദ്ധ്യാപക൪ക്കുഠ കിട്ടിയ അഠഗീകാരങ്ങള് നിരവധിയാണ ്
| സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം | |
|---|---|
| വിലാസം | |
ആരക്കുന്നം 682313 , എറണാകുളം ജില്ല | |
| സ്ഥാപിതം | 6 - ജൂൺ - 1939 |
| വിവരങ്ങൾ | |
| ഫോൺ | 04842748525 |
| ഇമെയിൽ | [stgeorgeshighschool@gmail.com] |
| വെബ്‍സൈറ്റ് | [www.arakkunnamschool.in] |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26001 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | |
| പ്രധാന അദ്ധ്യാപകൻ | പ്രീത ജോസ് .സി |
| അവസാനം തിരുത്തിയത് | |
| 01-08-2018 | 26001 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
റവ൰൰ഫാ പികെ സ്ളീബ 1934~1978 പ്രധാന അധ്യാപക൯ ആയിരുന്ന കാലഘട്ടത്തി൯ ഈവിദ്യാലയത്തിന് എസ്൰എസ്൰എ൯൰സിപരീക്ഷയി൯ തബി തോമസ്സ് സഠസ്ഥാനതലത്തി൯ രണ്ടാഠ സ്ഥാനഠ ലഭിക്കുകയുണ്ടായി. കൂടാതെ ബഹു൰അച്ച൯ വിശിഷ്ടസേവനത്തിനുള്ള രാഷ്ട്പതിയുടെ മെഡ൯ നേടുകയുഠചെയ്തു. ഫാക്ടിന്റെ ഇപ്പോഴത്തെ എഠ ഡി ശ്രീ൰ജോ൪ജ്സ്ളീബ ഈ വിദ്യാലയത്തിലെ പൂ൪വ്വിദ്യാ൪ത്ഥിയാണ് യാക്കോബായ സഭയുടെ അഭി വന്ദ്യ കുര്യാക്കോസ് തിരുമേനീ ഈ വിദ്യാലയത്തിലെ പൂ൪വ്വവിദ്യാ൪ത്ഥിയാണെന്ന് ആദരവോടെ ഓ൪മ്മിക്കുന്നു മു൯ എഠ. എല്ല്. എ ശ്രീ. വി. ജെ പൗലോസ് ഈ വിദ്യാലയത്തിലെ പൂ൪വ്വിദ്യാ൪ത്ഥിയാണ്
ചരിത്രം
ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടന്നത് 1902 ഫെബ്രുവരി ഇരുപത്തിമൂന്നാം തീയതി ആണ്. ഈ കാലയളവിൽ തന്നെ പള്ളിയുടെ തെക്കു ഭാഗത്ത് ഓലമേഞ്ഞ കെട്ടിടത്തിൽ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കുറെ വർഷങ്ങൾക്ക് ശേഷം അന്ന് നടന്നിരുന്ന പ്രൈമറി സ്കൂൾ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് (പള്ളിയുടെ സ്ഥാനത്ത് ) മാറ്റി സ്ഥാപിക്കുകയുണ്ടായി. എൽ പി സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ വർഗ്ഗീസ് സാർ ആയിരുന്നു.
1941 ൽ "സഹായാവലയം " എന്ന സമിതി , ഒരു ഹൈസ്കൂൾ സ്ഥാപിച്ചു കാണുവാനുണ്ടായ അനേക വർഷത്തെ ആഗ്രഹത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായി രൂപവത്കരിച്ചു. ഇതിനെ തുടർന്ന് സ്കൂളിന് വേണ്ടി കളിസ്ഥലത്തിനു ശ്രീ കൊള്ളിനാൽ മാണി പുറവത്ത് സെന്റ് ജോർജ് യാക്കോബായ പള്ളിക്ക് തീറെഴുതിക്കൊടുക്കുകയും അതിന്റെ വില പള്ളിക്ക് ദാനമായി കൊടുക്കുകയും ചെയ്തു. സെന്റ് ജോർജ് ദേവാലയം ഈ സ്കൂളിന് വേണ്ടി 1950 ൽ 40 വർഷത്തെ പാട്ടത്തിന് റവ. ഫാ. കെ ടി സക്കറിയ ക്ക് കൊടുക്കുകയും അദ്ദേഹം സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. എന്നാൽ പാട്ട നിബന്ധനകളിൽ വന്ന വ്യത്യാസം മൂലം മാനേജരും പള്ളിയുമായി കേസ് ഉത്ഭവിക്കുകയും 1972 ൽ കോടതിയുടെ തീർപ്പ് അനുസരിച്ചു സ്കൂളിന്റെ ഉടമസ്ഥാവകാശം സെന്റ് ജോർജ് ദേവാലയത്തിൽ നിപ്ഷിതമായി . ആദ്യത്തെ മാനേജർ ആയി അബ്‌നു സി വെട്ടത്തിനെ നിയോഗിക്കുക ഉണ്ടായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എവിടെ താമസിച്ചു വിദ്യാഭാസം നടത്തിയിരുന്നു. റവ.ഫാ. പി കെ സ്ലീബാ 1934 -1978 പ്രധാന അദ്ധ്യാപകൻ ആയിരുന്ന കാലഘട്ടത്തിൽ ഈ വിദ്യാലയത്തിന് എസ് എസ് എൽ സി പരീക്ഷയിൽ തമ്പി തോമസ് ആലുങ്കലിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം, മികച്ച കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ലൈബ്രറി , സ്പെഷ്യൽ നീഡ് ആവശ്യമായ കുട്ടികൾക്കുള്ള പ്രത്യേക മുറി.
പാഠ്യേതര പ്രവർത്തനങ്ങൾ
ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആരക്കുന്നം ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ വായന ദിനത്തിൽ നടത്തപ്പെട്ട പുസ്തകവീട്.
പി എൻ പണിക്കർ ,ഓ എൻ വി , വൈലോപ്പിള്ളി, മാധവിക്കുട്ടി ,തകഴി , എന്നിവരുടെ നാമത്തിൽ പൈങ്ങാരപ്പിള്ളി, പാമ്പറ ,കട്ടിമുട്ടം , വട്ടപ്പാറ ,നെച്ചൂർ തുടങ്ങിയ പ്രദേശങ്ങളിലെ ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ ഭാവനത്തിലാണ് പുസ്തകവീട് ഒരുക്കിയത് .
ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിന്റെയും ഡോ .ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്
ചിൽഡ്രൻസ് വെൽഫെയർ പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിയുടെ വൈദ്യുതീകരിക്കാത്ത ഭവനത്തിൽ വൈദ്യുതി നൽകി
എഴുപതാം സ്വതന്ത്ര ദിനത്തോടനുബന്ധിച്ചു യുവതലമുറ രാജ്യസ്നേഹവും മൂല്യബോധവും ഉൾക്കൊണ്ട് വളരണമെന്ന ഉദ്ദേശത്തോടെ ആരക്കുന്നം സെന്റ് ജോർജ് ഹൈസ്കൂൾ ഹോണററി ലെഫ്റ്റനന്റ് ശ്രീ എം എ പത്മനാഭനെ എൻ സി സി, ജൂനിയർ റെഡ് ക്രോസ്സ് എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു.
അധ്യാപക ദിനത്തോടനുബന്ധിച്ചു അധ്യാപക ദിനാഘോഷം ശ്രീ അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം ചെയ്തു.റിട്ടയേർഡ് അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഒത്തുചേരുകയും അധ്യാപകർ പൂർവ്വ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു. എക്സ് എം എൽ എ വി ജെ പൗലോസ് പങ്കെടുത്തു.
പ്ലാസ്റ്റിക് ക്യാരിബാഗ് സ്കൂളിൽ നിന്നും തുടച്ചു നീക്കുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും , പൂർവ്വ വിദ്യാർത്ഥികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സ്റ്റീൽ പ്ലേറ്റ് വിതരണം നടത്തി.
2017- 2018 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2017
'പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ഛ് വൃക്ഷത്തൈ വിതരണം ,തൈ നടീൽ മഴക്കുഴി നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന ആശയത്തിൽ സഹജീവി സ്നേഹത്തോടെ യുവതലമുറ വളർന്നു വരൻ സ്‌കൂൾ നടത്തിയ പുതുമയാർന്ന ചുവട് വെപ്പ് ആണ് "മൈ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് "
വായനാ ദിനം
നമ്മൾ മറന്നു തുടങ്ങിയ വായനയെ പുസ്തകങ്ങളെ നമുക്ക് എത്തിച്ചുതരുന്ന പുസ്‌തവണ്ടിയാണ് ഈ വർഷത്തെ വായന ദിനത്തെ സമൃദ്ധമാക്കിയത്. എഴുത്തുകാരുടെ ചിത്രങ്ങളാൽ അലംകൃതമായ ബസിൽ നിറയെ പുസ്തകങ്ങൾ നിറച്ചു ഡിസി ബുക്സിന്റെ സഹകരണത്തോടെ സ്‌കൂൾ നടത്തിയ പുസ്തക വണ്ടി വ്യത്യസ്തവും ഉപകാര പ്രദവും ഗൃഹാതുരത്വമുണർത്തുന്നത് ആയിരുന്നു. സമീപ പ്രദേശങ്ങളിലെ കവലകളിൽ പുസ്തക വണ്ടിക്കായി സഹൃദയർ കാത്ത് നിന്ന്. അവർ വായിച്ചു മറന്ന പുസ്തകങ്ങൾ ഒന്ന് മറിച്ചു നോക്കാൻ സ്വന്തമാക്കാൻ ആഗ്രഹിച്ചവ കരസ്തമാക്കാൻ ഇതിനെല്ലാമുള്ള സൗകര്യം ഒരുക്കിയായിരുന്നു പുസ്തകവണ്ടിയുടെ യാത്ര.ആരക്കുന്നം, പേപ്പതി,വെളിയനാട്,കാഞ്ഞിരമറ്റം ,മുളന്തുരുത്തി, മണീട് എന്നിടവങ്ങളെ കേന്ദ്രീകരിച്ചരുന്നു പുസ്തകവണ്ടി സഞ്ചരിച്ചത്.
ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ചു സയൻസ് ക്ലുബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കൂടുതൽ അന്വേഷിക്കുവാനും മനസ്സിലാക്കുവാനും വിദ്യാർത്ഥികളിലൊരാൾ പ്രബന്ധം അവതരിപ്പിക്കുന്നു. ലളിതവും പുതുമ നിറഞ്ഞതുമായ അവതരണത്താൽ ചാന്ദ്രദിനാഘോഷം ശ്രദ്ധേയമായി.
മൈ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ്
സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ പച്ചക്കറികൾ മുഴുവൻ സ്‌കൂളിൽ തന്നെ ഉത്പാദിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടൊപ്പം ഓരോ കുട്ടിയും വിഷരഹിത ഭക്ഷണം മാതൃകയാക്കുക എന്ന നിർബന്ധവും മൈ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് എന്ന പദ്ധതി ലക്ഷ്യമിടുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
റവ. ഫാ. പി കെ സ്ലീബാ (1934 -1978 ) ,എ വി കുര്യൻ ,എം വി കുര്യൻ , കെ എസ് കുര്യൻ , കെ എം യോഹന്നാൻ ,സുശീല എബ്രഹാം ടി ( -2002 ), ഓമന പൗലോസ് (2002-2003) , ലിസി ജോർജ് (2003-2005)ആലീസ് മാത്യു (2005-2006), പി പി ലീലാമ്മ (2006-2007), ,വത്സമ്മ പത്രോസ് (2007-2010),ഗിരിജാമണിയമ്മ എസ് പി (2010 -2011)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജോർജ് സ്ലീബാ ( മുൻ ഫാക്ട് എം ഡി ), വി ജെ പൗലോസ് (എക്സ് എം എൽ എ ), ആർ ബി നായർ (സൈന്റിസ്റ്റ്), ശിവദാസ് എടക്കാട്ടുവയൽ (ചിത്രകാരൻ), കുര്യാക്കോസ് മോർ ദീയസ് കോറോസ്
വഴികാട്ടി
<googlemap version="0.9" lat="9.887211" lon="76.433322" zoom="17"> 9.887285, 76.433086 സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മുളന്തുരുത്തി പിറവം ഹൈവേ യിൽ ആരക്കുന്നം ജങ്ഷനിൽ നിന്നും 200 മീറ്റർ കിഴക്കോട്ടു മാറി ആരക്കുന്നം ഹൈ സ്കൂൾ സ്ഥിതി ചെയ്യുന്നു.