കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം /NGC

Schoolwiki സംരംഭത്തിൽ നിന്ന്
23:23, 31 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Khmhsvalakulam (സംവാദം | സംഭാവനകൾ) ('== വാളക്കുളത്തിന്റെ ഹരിത സേന == === പ്രവർത്തന മികവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വാളക്കുളത്തിന്റെ ഹരിത സേന

പ്രവർത്തന മികവിന്റെ പത്ത് വർഷം

==== മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വാളക്കുളം കെ.എച്ച് .എം .എച്ച് .എസ് .എസ്സിലെ ദേശീയ ഹരിത സേന പത്ത് വർഷക്കാലത്തെ പ്രവർത്തനങ്ങൾ കൊണ്ട് ഒരു നാടിന്റെ മനസ്ഥിതി തന്നെ മാറ്റിയെടുക്കാൻ സാധിച്ചതിന്റെ നിർവൃതിയിലാണിന്ന്.നിരവധി പക്ഷികൾക്കും ജീവജാലങ്ങൾക്കും വിദ്യാർത്ഥികളെ പോലെ വിഹരിക്കാൻ ഇവിടം അവസരമുണ്ട് .എന്നും പച്ചയണിഞ്ഞു നിൽക്കുന്ന മരങ്ങളും ചെടികളും ഏറ്റവും സാവധാനത്തിൽ വളരുന്ന ഈന്ത് മുതൽ ബ്രസീലിയൻ പൈനാപ്പിളും ഏറ്റവും വേഗത്തിൽ വളരുന്ന മുള വരെ ഈ ക്യാമ്പസ് മുറ്റത്തെ ജൈവോദ്യാനത്തെ വേറിട്ടതാക്കുന്നു . എങ്ങും നിറഞ്ഞു നിൽക്കുന്ന പൂക്കളുടെ സൗരഭ്യവും ,പൂമ്പാറ്റകൾക്ക് പാറികളിക്കാൻ ശലഭോദ്യാനവും ഒപ്പം വാളക്കുളം എന്ന കാർഷിക ഗ്രാമത്തിന്റെ പുനരാവിഷ്കരണവും ഈ അക്ഷര മുറ്റത്തുണ്ട് .കായ്ച് നിൽക്കുന്ന മാവും ,ഫാഷൻ ഫ്രൂട്ടും ,സപ്പോട്ടയും ക്യാമ്പസ്സിന്റെ അച്ചടക്കത്തിന് അടിവരയിടുന്നു. .ആമ്പൽ പൂക്കളും ,നാട്ടുമൽസ്യങ്ങളും നിറഞ്ഞ കുളവും പഴയകാല ജലസേചന രീതിയെ ഓർമ്മിപ്പിക്കുന്ന ഏത്തവും ഒരു കാലത്ത് തരിശായി കിടന്നിരുന്ന ക്യാമ്പസ്സിന്റെ മുറ്റത്തെ കുളിരനുഭവമാക്കാൻ പച്ചില കൂടാരങ്ങളുമുണ്ട് .മഴവെള്ളത്തെ കൊയ്‌തെടുത്ത് ഭൂമിയിലേക്കിറക്കിയും ഗ്രൗണ്ടിൽ പെയ്തിറങ്ങുന്ന വെള്ളത്തെ മഴക്കുഴിയിൽ ശേഖരിച്ചും വരൾച്ച കൊണ്ട് പ്രയാസമനുഭവിച്ചിരുന്ന വരണ്ട ക്യാമ്പസ്സിനെ ഏത് കത്തുന്ന വേനലിലും ജലസമ്പന്നമാക്കുന്നു.എന്നും ഒരു ഈറൻ തണുപ്പ് അനുഭവപ്പെടുന്നതാക്കാൻ ദേശീയ ഹരിത സേനയുടെ കർമ്മ ഭടൻമാർക്ക് ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിച്ചു .അവധിദിനങ്ങൾക്ക് അവധി നൽകി ഞായറാഴ്ചകളിൽ സൺ‌ഡേ ഫാമിങ്ങിലൂടെ വിദ്യാർത്ഥികൾ പാടത്തേക്കിറങ്ങി വിത്ത് വിതച്ചും ഞാറ് നട്ടും കള പറിച്ചും വിളയിച്ച നെന്മണികൾ കൊയ്‌തെടുത്ത് സ്വന്തം ബ്രാന്റായ കതിർമണി റൈസും ,അവിലും വിപണിയിലെത്തിച്ചു .കൊയ്തെടുക്കാൻ അവരോടൊപ്പം മുൻമന്ത്രി കെ.പി .മോഹനനും ,വിപണിയിലെത്തിക്കാൻ കൃഷിമന്ത്രി സുനിയൽകുമാറും സ്കൂളിലെത്തി .ഹരിത സേനയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ മാത്രം ഒതുങ്ങുന്നില്ല ഒക്ടോബർ രണ്ടിലെ ഗ്രാമയാത്രകൾ ,മണ്ണ് ദിനത്തിലെ വാക്കത്തോൺ ,സ്വതന്ത്ര്യ ദിനത്തിലെ സ്നേഹ സന്ദേശ റാലികൾ,ഗ്രീൻ ബുക്ക് ഫെയർ ,ദേശീയ പക്ഷി ദിനത്തിലെ പക്ഷിനിരീക്ഷണം ,വേനൽക്കാലത്തെ ജല സന്ദേശപരിപാടികൾ ,മൺസൂൺ ട്രക്കിങ്‌,ഓസോൺ ദിനാചരണം ,നാട്ടുചന്ത ,ഞാറ്റുവേലമേള ,നാട്ടുമാവുമേള,ഭൂമിക്കായി ഒരു മണിക്കൂർ , രാമച്ച കൃഷി ,ഏറുമാടം ,,പരിസ്ഥിതി ചരിത്ര പൈതൃക യാത്രകൾ തുടങ്ങിഎണ്ണിയാലൊടുങ്ങാത്ത പ്രവർത്തനങ്ങളുമായി വാളക്കുളം സ്കൂളിലെ ദേശീയ ഹരിത സേന സേവന പാതയിൽ സജീവമാണ് . ഈ പ്രവർത്തനങ്ങൾക്ക് തിലകച്ചാർത്തായി നിരവധി അംഗീകാരങ്ങളും നേട്ടങ്ങളും സ്കൂളിനെ തേടിയെത്തി . സംസ്ഥാന സർക്കാരിന്റെ ജൈവ വൈവിധ്യ പുരസ്കാരം ,സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര അവാർഡ് ,വണ്ടർലാ സ്റ്റേറ്റ് പരിസ്ഥിതി പുരസ്കാരം മൂന്നു തവണ ,മാതൃഭൂമി സീഡ് സംസഥാന ജില്ലാ പുനരസ്കാരങ്ങൾ ആറ്‌ തവണ ,മനോരമ നല്ല പാഠം പുരസ്കാരം ,ഊർജ്ജ സംരക്ഷണ പുരസ്കാരം ,കെ.എസ്.ഇ.ബി ലാഭപ്രഭ സ്റ്റേറ്റ് പുരസ്കാരം എന്നിവ അവയിൽ ചിലത്‌ മാത്രമാണ്. .ഈ പാഠപുസ്തകമാകുന്ന ക്യാമ്പസ്സിനെ പഠിക്കാനും പകർത്താനും നിരവധി വിദ്യാലയങ്ങളും ,പരിസ്ഥിതി പ്രവർത്തകരും നിത്യ സന്ദർശകരാണ്.


                                                       കോ  ഓർഡിനേറ്റർ 
                                                    ദേശീയ ഹരിത സേന 
                                      കെ.എച്ച് .എം.എച്ച് .എസ് .എസ് .വാളക്കുളം ====