സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/എന്റെ ഗ്രാമം
സി. എന്‍. എന്‍. കലാഗ്രാമം തൃശ്ശൂര്‍ ജില്ലയിലെ കലാ സാംസ്കാരിക ഉന്നമനം ലക്ഷ്യമാക്കി രൂപം കൊണ്ട കലാ സാംസ്കാരിക കൂട്ടായ്മയാണ് സി.എന്‍.എന്‍.കലാഗ്രാമം. കലാഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ലോകശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. ഇതിന് തെളിവാണ് കലാഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഞങ്ങള്‍ക്കു വരുന്ന ഇ മെയില്‍ അന്വേഷണങ്ങള്‍. ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഞങ്ങളുടെ സി.എന്‍.എന്‍.അലൂമ്നി ഇതിനു ചുക്കാന്‍ പിടിക്കുന്നു.