പാഠ്യേതര പ്രവർത്തനങ്ങൾ സെന്റ്മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ2017-18

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 30 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ) (mm)
SCHOOL PTA

PTA പ്രസിഡന്റ് ശ്രീ ജനാർദ്ദനൻ കോതച്ചിറയുടെയും വൈസ് പ്രസിഡന്റ് ശ്രീ സുരേ‌ന്ദ്രൻനേതൃത്വത്തിൽ സഹകരണമനോഭാവത്തോടും ,ആത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുന്ന ശക്തമായ ഈ സംഘടനയാണ് ഈ വിദ്യാലയത്തിന്റെ എല്ലാ പ്രശസ്തിക്കും നിദാനം.


ഒാണഘോ‍ഷം

"കേരളീയരുടെ ദേശീയാഘോഷം വർണ്ണപ്പൊലിമയോടെ ഈ വർഷം സ്കൂളിൽ കൊണ്ടാടി.‍ഡിജിറ്റൽ ഒാണപൂക്കളമത്സരം ,ഒാണപൂക്കളമത്സരം ,തിരുവാതിര മത്സരം,പുലിക്കളി,കുമ്മാട്ടിക്കളി,ഒാണപ്പാട്ട്,മാവേലി മത്സരം എന്നിവയായിരുന്ന മത്സരങ്ങൾ. തിരുവാതിരക്കളി,പൂക്കളം,ഒാണപ്പാട്ട്, ഒാണപ്പായസം, ക്ലാസ്സുകളിൽ ക്രമീകരിച്ച ഒാണസദ്യ,പാവപ്പെട്ടവർക്ക് ഒാണക്കിറ്റു നൽകൽ എന്നിവ ഒാണാഘോഷത്തിന് മാറ്റു കൂട്ടി.
റംസാൻ

സെൻറ് മേരീസ് സ്കൂളിലെ ഗണിത ക്ലബിന്റെ ആഭിമുകഖ്യത്തിൽ റംസാൻ‍‍ ആഘോഷങ്ങളെ തുടർന്ന് മൈലാഞ്ചി മത്സരവും അതി മനോഹരമായി തന്നെ സംഘടിപ്പിക്കുക ഉണ്ടായി.വിവിധ ക്ലാസ്സുകളിൽ നിന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുക ഉണ്ടായി. ഇശൽ നിലാവിൻെറ പുഞ്ചിരി തൂകുന്ന റംസാൻ ജാതിമതഭേതമന്യേ ആഘോഷിച്ചു.

ക്രിസ്തുമസ്

"സന്തോ‍ഷത്തിൻെറയും സമാധാനത്തിൻെറയും ആഘോഷമാണ് ക്രിസ്തുമസ് .സെൻറ മേരീസ് സ്കൂളിൽ ​എല്ലാ വർഷവും ക്രിസ്തുമസ് ദിനാഘോഷങ്ങൾ നടക്കാറുണ്ട്.വിവിധ കലാപരിപാടികളോടെയാണ്ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.ക്രിസ്മസ് ട്രീസ്,പുൽക്കൂട് നിർമ്മാണം,ക്രിസ്മസ് കാർഡ്എന്നിയായിരുന്നു മത്സരങ്ങൾ.ഒാരോ ക്ലാസ്സിലും ക്രിസ്തുമസ് കേക്ക് മുറിച്ചും,ക്രിസ്തുമസ് ഗിഫ്റ്റു കൈമാറിയും, ക്രിസ്തുമസ്ഭക്ഷണം കഴിച്ചും സന്തോഷം പങ്കിടുന്നു".