എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗ്രന്ഥശാല
വിദ്യാർത്ഥികളിലെ വിജ്ഞാന ത്വരയെ വർദ്ധിപ്പിക്കാനും വിജ്ഞാന ദാഹം ശമിപ്പിക്കാനും ഉതകുന്ന അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന വലിയൊരു ഗ്രന്ഥ ശേഖരമാണ് ഫാത്തിമ മാതായിലെ ഗ്രന്ഥശാലയുടെ അനന്യത. വിഷയങ്ങൾക്ക് അനുസരണമായി ക്രമപ്പെടുത്തിവച്ചിരിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയിലെ ഓരോ പുസ്തകവും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വായിക്കുന്നു. വ്യത്യസ്ത മേഖലയിലെ അറിവുകൾ പകർന്നുനൽകുന്നതും വായനാശീലം കുട്ടികളിൽ വളർത്താൻ ഉപകരിക്കുന്നതുമായ ഗ്രന്ഥങ്ങൾ എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ക്ലാസ്സടിസ്ഥാനത്തിൽ നൽകുകയും കുട്ടികൾ വായനാക്കുറിപ്പുകൾ നൽകുകയും ചെയ്യുന്നു. വായനാദിനത്തോട് അനുബന്ധിച്ചുനടത്തപ്പെടുന്ന വായനാവാരത്തിൽ പുസ്തകമേള, വായനാമത്സരം, ക്വിസ്സ് പ്രോഗ്രാം തുടങ്ങിയവയിലൂടെ കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥശാലയിൽ പതിനായിരത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും പൊതുവിജ്ഞാന ഗ്രന്ഥങ്ങളും ഇവിടെ ലഭ്യമാക്കുന്നു.
-
School library
-
School library
-
School library
-
School library