ജി.എച്ച്.എസ്.എസ്. പാണ്ടി/നാടോടി വിജ്ഞാനകോശം
ഭാഷ നിരന്തരം മാറ്റത്തിൻ വിധേയമാൺ. ഭൗഗോളികം, രാഷ്ട്രീയം, ഔദ്യോഗികം, അന്യ ഭാഷാ സംപർക്കം മുതലായ കാറണങ്ങളെകൊണ്ട് ഒരു പ്രദെശത്തെ ഭാഷയിൽ മാറ്റം വരുന്നു. എല്ലാ പ്രദെശത്തെ ഭാഷെയു നല്ല ഭാഷതന്നെയാൺ. പ്രാദെശികമായ വൈവിധ്യമാണ് യാതൊരു ഭാഷയുടെതു കറുത്ത്. ഈ ആശയം മുൻനിറുത്തി നമ്മൾ നമ്മുടെ പാണ്ടി പ്രദേശത്ത് ഏകദെശം കാണപ്പെടുന്ന നമ്മുടെ ഭാഷെയെ അഭിമാനത്തോടെ ഇവിടെ അവദരിപ്പിക്കുന്നു.
അ
അപ്പ്യ - അവർ
അന്തി മോന്തി - സന്ധ്യാനേരം
അലസി - പ്രയാസം
അലമ്പ് - പ്രയാസം
അളു - ധാന്യങ്ങളും മറ്റു സാധനങ്ങളും ഇട്ട് വയ്ക്കുന്ന ചെറിയ പാത്രം
അമ്പരപ്പ് - ധൃതി
അളമ്പ് - ചെറിയ ജീവി
അണെവാരം - ദുർവിധി
അറ്റിങ്ങൊ - അവർ
അച്ചിള് - ഒച്ച്
അന്തം - രൂപം
അപ്പിച്ചി - കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന കുര്ക്ക്
ആ
ആയിപ്പ - ശരി
ആദ്യെപുതിയേ - ആദ്യം മുതൽ
ആടക്ക് - അവിടത്തേക്ക്
ആകപ്പാ - അരുത്
ആയിറ്റ - ആയിട്ടില്ല
ആയിക്കോട്ട്പ്പാ - ആങ്ങനെ ആയിക്കോട്ടെ
ആട്ന്ന് - അവിടന്ന്
ഇ
ഇടീ - മുഴുവൻ
ഇപ്പ്യ -ഇവർ
ഇരിക്കറോ - ഇരിക്കു
ഇറ്റിങ്ങോ - ഇവർ
ഇമ്മട്ടം -വീർപ്പുമുട്ടൽ
ഈട - ഇവിടെ
ഇർക്കീസ് - പിശുക്ക്
ഇച്ചാൽ - തൊട്ടിൽ
ഉ
ഉമ്മപ്പാ - അറിയില്ല
ഉറുക്ക് - ഏലസ്സ്
ഉർള് - ചക്രം
ഊ
ഊക്ക് - ശക്തി
എ
എര്ത് - കാള
എന്ത്യേ - എന്ത്
എന്താണ് - എന്ത്
ഏ
ഏട - എവിടെ
ഏട്ക്ക് - എവിടേക്ക്
ഏട്ടി - ചേച്ചി
ഏല് - മരത്തിന്റെ ശാഖ
ഏത്തകുത്ത - തുലനം ചെയ്യാത്ത
എന്ത്ണെ - എന്താ മോളെ
ഒ
ഒക്ക - ഒരുമിച്ച്
ഒലപ്പൻ - ഒഴപ്പ്
ഒയിപ്പിക്ക് - ഒഴിപ്പിക്കുക
ഒലക്കുണ്ട് - ഉലക്ക
ഒരം - വികൃതി
ഓ
ഓർ - അവർ
ഓൻ - അവൻ, ഭർത്താവ്
ഓൾ - അവൾ, ഭാര്യ
ഓട്ത്തു - എവിടെഓളിയ
ഓളിയ - ചാൽ
ഓൽക്കിടി - ഓലക്കണ്ണി
ക
കമ്പായം - കൈലി മുണ്ട്
കലമ്പ് - വഴക്ക്
കട്ച്ചി - വശുക്കിടാവ്
കച്ചറ - ശല്യം
കപ്പപറംക്കി - പച്ചമുളക്
കയ്യ - കഴിയില്ല
കടി - ഫലാഹാരം
കാ
കാത് - ചെവി
കാതിന്റെ - കമ്മൽ
കായ് - കായ
കാരം - ഉണ്ണിയപ്പം ചുടുന്ന പാത്രം
കാട്ടംപർക്കി - തെണ്ടി
കി
കിച്ച്ക്കിളി - ഇക്കളി
കീ
കീയി - ഒരുങ്ങുക
കീ - എരങ്ങു
കു
കുരിയ - ചെറിയ കൂട്ട
കുമല് - കൂണ്
കുളുത്തൊ - പഴകഞ്ഞി
കുറി - പൊട്ട്
കുഴിക്ക് - കുഴിക്കുക
കുച്ചില് - അടുക്കള
കുമ്പ് - പഴക്കി ദ്രവിച്ച
കുണ്ടക്കോയി - കൈത്തക്കാടുകളിൽ കാമപ്പെടുന്ന പക്ഷി
കുർക്കുട്ടി - ഉപ്പുത്തി മരം
കുടികൂടൽ - ഗൃഹപ്രവേശം
കുട്ട - മരക്കഷണം
കുമർച്ച - ഉഷ്ണം
കൂ
കൂക്കിരി - പട്ടികുട്ടി
കൂറ്റ് - ശബ്ദം
കെ
കെഇ - ഇടവഴി, രണ്ട് കയ്യാലകൾക്കിടയിലുള്ള ഭാഗം
കെനൊ - കിണർ
കെട്ടെളേപ്പൻ - ശംഖുവരയൻ
കെണി - സാമര്ഥ്യം
കേ
കേക്ക് - കേൾവി
കൈ
കൈക്കോട്ട് - തൂമ്പ്
കൈമ - കൈയ്യിൽ
കൊ
കൊങ്കാട്ടം - കുസൃതി
ഗ
ഗമ്മത്ത് - ഗംഭീരം, സദ്യ
ച
ചപ്പ - മധുരമില്ലാത്തത്
ചപ്പു - പുകയില
ചക്ലി -അരിമുറുക്ക്
ചപ്പികുക - നുണയുക
ചാക്കിരി - പാദസേവ
ചെ
ചെരു - പൊടിമീൻ
ചെന - കറ
ചെറുളി - ചെറുനാരങ്ങ
ചൊ
ചൊറ - ശല്യം
ചൊക്ക് - കുസൃതി
ചോ
ചോള - ചുള
ചോക്ക് - കുസൃതി
ജ
ജാഗ - സ്ഥളം
ജോ
ജോള് - അവൾ
ഞ
ഞങ്ങൊ - നമ്മൾ
ഞമ്ണ്ടുക - കുഴക്കുക
ഞമ്മൊ - നമ്മൾ
ഞേ
ഞേങ്ങല് - കലപ്പ
ഞേളുക - കരയുക
ത
തൗട് - തവിട്
തമ്പാച്ചി - ദൈവം
തയമ്പ് - തയമ്പ്
തച്ചു - അടിച്ചു
തപ്പാല - ചെറിയ പാത്രം
താ
താപ്പ് - മോശം
താരിഖ് - തിയ്യതി
തി
തിരുമ്പുന്നെ - പിഴിയുക
തൂ
തൂയി - സൂജി
തെ
തെളി - കഞ്ഞിവെള്ളം
തെരിയ- തലചുമട്
തേ
തേഞ്ഞിറ്റ - മതിയായിറ്റില്ല
തോ
തൊള - തുള
ദ
ദമ്മയ്യ - മാപ്പ്
ദക്കയ്യ - മാപ്പ്
ദർക്കാസ് - മിച്ചബൂമി
ന
നക്കറ്റം - അത്യാർഥി
നനക്ക്ന്നെ - അലക്കുക
നട - പടി
നട്ടപ്പാതിര - അഅർധരാത്രി
നട്ടപ്പെട്ട വെയിൽ - പൊരിവെയിൽ
നട്ടി - പച്ചക്കറി
നരമ്പ് - ഞരമ്പ്
നാ
നാട്ടി - ഞാറുനടൽ
നാട്ട - നീളമുള്ള വടി
നു
നുകിൽ - നൂൽ
നുമ്പലൊ - വേദന
നൂ
നൂറ് - ചുണ്ണാമ്പ്
നൊ
നൊടിച്ചൽ - വിടുവാഴത്തം
നൊണ്ണ് - മോണ
പ
പരുതുക - തിരയുക
പയ്യു - പശു
പരക്കള് - പറംക്കിമുളക്
പറക്കായി - കശുമാവ്
പലകത്തി - പലകയിൽ ഉറപ്പിച്ച കത്തി
പാ
പാങ്ങ് - ഭംഗി
പാട്ട - കപ്പ്
പടച്ചി - പിടക്കോഴി
പാമ്പിച്ചി - പാമ്പ്
പി
പിസ്റ് - ദേശ്യം
പീ
പീടിയ- കട
പൃ
പൃക്ക് - കൊതുക്
പൈ
പൈപ്പ് - വിശപ്പ്
പൊ
പൊര - വീട്
പേ
പേക്രാന്തം - കുസൃതിതരം
പംചാത്തിക - വർത്തമാനം
ബ
ബട്ട - പാത്രം
ബട്ടി - വട്ടി, കൂട്ട
ബയ്യത്തി - ഓടിച്ചു
ബറ്റ് - ചോറ്
ബയറ്റെക്ക് - വയറ്
ബദ്ക്കി - ജീവിച്ചു
ബാ
ബാല്യക്കാരൻ - യുവാവ്
ബി
ബിടിച്ചൽ - മതിയാക്കുക
ബൂ
ബൂണു - വീണു
ബെ
ബെയ്ക്കാ - ചോറ്തിന്നാം
ബെസർപ്പ് - വിയർപ്പ്
ബെരുത്തം - അസുഖം
ബെർളോപ - വരൂ
ബേ
ബേംകീ - വെഗം ഇരങ്ങ്
ബൈ
ബൈദു - വൈകി
മ
മറ - കുളിമുറി
മട്മ്മ - മടിയിൽ
മങ്ങലൊ - കല്യാണം
മച്ചുമ്മ - മച്ചിന്റെ മുകളിൽ
മജ - സുഖം
മദ്രൊ - മധുരം
മാ
മാച്ചി - ചൂൽ
മാട്ടം - മന്ത്രവാദം
മൂ
മൂരുന്നു - കൊയ്യുന്നു
മൂരി - കാള
മൊ
മൊള - മുളക്
യെ
യെമ്മപ്പ - അറിയില്ല
ലാ
ലാക്ക് - ലക്ഷ്യം
വ
വന്നർല്ല - വരരുത്
വന്നിന - വന്നിരുന്നോ
വന്നിറ്റപ്പ - വന്നിറ്റില്ല
സ
സർവത്താൽ - എന്ത്തന്നെ ആയാലും
സലം - സ്ഥലം
റ
റാക്ക് - ചാരായം