സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

           ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ വടക്കേ മലയാം ജില്ലയിൽ, ചിറക്കൽ താലൂക്കിന്റെ ഭാഗമായിരുന്നു പഴയ പെരിങ്ങോം വില്ലേജ്. തവിടുശ്ശേരി ,പെരുന്തട്ട,ചിലക്,കടാംകുന്ന് ,ഞെക്ലി,കരിപ്പോട് ,മീറ ,പോത്താംകണ്ടം ,കുറുവേലി തുടങ്ങിയ കാർഷിക സമൃദ്ധമായ പ്രാന്തപ്രദേശങ്ങളിൽ നിന്നും ഉയരെ, താരതമ്യേന പാറ പ്രദേശം കൂടിയതും കുഴൽപ്പാടി കുന്നിന്റെ  താഴ്വരയിൽ സ്ഥിതിചെയ്യുന്നതുമാണ് പെരിങ്ങോം വില്ലേജിന്റെ ആസ്ഥാനം . ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് നൂറ്റാണ്ടുകൾ മുമ്പ് തന്നെ ജന സാന്ദ്രത കൂടിയ സ്ഥലം.ചിരപുരാതനമായ അമ്പലങ്ങളും കാവുകളും ജന്മി- നാടുവാഴിത്തത്തിന്റെ അടയാളങ്ങളും ഇന്നും ശേഷിപ്പുള്ള പ്രദേശം. പെരിങ്ങോം വില്ലേജ് തന്നെ പെരിങ്ങോം,പെരുന്തട്ട എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഇന്ന് ഏഴ് പ്രൈമറി സ്കൂളുകളും ,ഒരു സെൻട്രൽ സ്കൂളും ,ഒരു ഹയർ സെക്കണ്ടറി സ്കൂളും ,ഒരു ഐ. ടി .ഐ.യും ഒരു ആർട്സ് ആൻഡ്  സയൻസ് കോളേജും ഉൾപ്പെടെ ഒരു ഡസനോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പഞ്ചായത്തിലുണ്ട്. പഴയ പെരിങ്ങോം  വില്ലേജിൽ ആദ്യമായി സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് പെരിങ്ങോം സ്കൂൾ.
പ്രമാണം:131041൨.png
alt text