ഉള്ളടക്കത്തിലേക്ക് പോവുക

മാതാ എച്ച് എസ് മണ്ണംപേട്ട/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
*വോളിബോൾ ജൂനിയർ വിഭാഗത്തിൽ റവന്യൂ സോണൽ, സ്റ്റേറ്റ് തലങ്ങളിൽ മാതാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
*ഹേമന്ത് പി, നിതിൻ പി രാജ്, ഗോകുൽ ഷാജി, വിഷ്ണു മനോജ് ഇവർ നാഷണൽ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. *ആന്ധ്രയിൽ നടക്കുന്ന ദേശീയഗെയിംസിലെ കേരള ജൂനിയർ വോളിബോൾ ടീമിന്റെ ക്യാപ്റ്റൻ ഹേമന്ത് പി(STD 10) തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
*ഉപജില്ല കായിക മത്സരത്തിൽ ജാവലിൻ ത്രോയിൽ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തിൽ ജസ്റ്റിൻ പുല്ലേലി എന്നിവർ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയിൽ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. 
  • പഞ്ചായത്ത്തല വിഞ്ജാനോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ മാത സ്ക്കൂളിനു ലഭിച്ചിട്ടുണ്ട്.
  • DCL Scholarship പരീക്ഷയിൽ 3പേർക്ക് cash award ഉം certificate ഉം,150 പേർക്ക് A+ഉം കിട്ടിയിട്ടുണ്ട്
  • മലയാള മനോരമ ദിനപ്പത്രം ഏർപ്പെടുത്തിയ 'നല്ല പാഠം' പദ്ധതിയിൽ തൃശ്ശൂർ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച സ്ക്കൂളിനുള്ള ട്രോഫിയും പ്രശസ്തിപത്രവും മാത ഹൈസ്ക്കൂളിന് ലഭിച്ചു. 600 സ്ക്കൂളുകളിൽനിന്നാണ് മികച്ച സ്ക്കൂളായി തിരഞ്ഞെടുത്തത്.
*കേരള നിയമനിർമ്മാണസഭയുടെ 125-ാം വാഷികത്തോടനുബന്ധിച്ച് നടത്തിയ അഭിരുചി പരീക്ഷയിൽ ജില്ലാതലത്തിൽ വിജയിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയ ലെയ ജോജു തിരുവനന്തപുരത്ത് നിയമമന്ദിരത്തിൽ Deputy Speaker ശ്രീ. എൻ ശക്തനിൽനിന്ന് സമ്മാനം സ്വീകരിച്ചു.
  • 2002,2003,2004 എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിന് ഒന്നാം സ്ഥാനം.
  • ഐ. എസ്. ആർ. ഒ യുടെ ഗോൾഡൻ പി.എസ്.എൽ.വി. പുരസ്കാരം.