ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി എച്ച് എസ് എസ് വാകേരി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 27 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ) (''''വിദ്യാരംഗം കലാസാഹിത്യവേദി 2016-17 റിപ്പോർട്ട്'''...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യവേദി 2016-17 റിപ്പോർട്ട്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ‍ 10-06-2016 ന് ആരംഭിച്ചു. പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രുഗ്മണി സുബ്രഹ്മണ്യൻ പ്രവർത്തനോഘ്ടാനം നടത്തി. വാർഡ്മെമ്പർ ശ്രീ എം. കെ ബാലൻ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ കെ സുരേന്ദ്രൻ ആശംസാ പ്രസംഗം നടത്തി. ഈ വർഷത്തെ വിദ്യാരംഗം സ്റ്റുഡന്റ് കൺവീനറായി കുുമാരി യഗുകൃഷഅണയെ തെരഞ്ഞടുത്തു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കാളിത്തം നൽകിക്കൊണ്ട് പ്രവർത്തനം സജീവമാക്കാൻ തീരുമാനിച്ചു. വായനാവാരാചരകണത്തോടനുബന്ധിച്ച് 13ാം തിയ്യതി സ്കൂൾ ലൈബ്രറിയിൽ വച്ച് സാഹിത്യ ക്വിസ് മത്സരം നടത്തി . ഒന്നാം സ്താനം 10 സിയിലെ ചിഞ്ചു വി സിയും രണ്ടാം സ്ഥാനം 10 സിയിലെ മാഷിദയും കരസ്ഥമാക്കി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസ് തല ദേശഭക്തിഗാനമത്സരം നടത്തി. തുടർന്ന് നടത്തിയ പ്രസംഗമത്സരത്തിലും നിരവധിവിദ്യാർത്ഥികൾ പങ്കെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി 25/08/2016ന് ഓണപ്പാട്ടു മത്സരം നടത്തി. ക്ലാസ്തല ഓണപ്പതിപ്പ് പുറകത്തിറക്കുകയും ചെയ്തു. 25/10/16ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കവിതാ രചന , കഥാരചനാ മത്സരങ്ങൾ നട്തതി വിദ്യാരംഗം സാഹിത്യവേദിയുടെ സബ്ജില്ലാ തല മത്സരത്തിലേക്ക് മിസ്രിയ, ജോസ്നജോർജ്ജ് എന്നിവരെ തെരഞ്ഞെടുത്തു. കാവ്യാലാപന മത്സരത്തിൽ മുബീനയേയും, ചിത്രരചനയിൽ മഞിജിമയേയും തെരഞ്ഞെടുത്തു.

	നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് കേരള ഗാന മത്സരം നടത്തി. ക്രിസ്തുമസിനോടനു ബന്ധിച്ച്  ഡിസംബർ 23 ന് കരോൾ ഗാന മതസരവും പുൽക്കൂട് നിർമ്മാണ മത്സരവും നടത്തി. 

ഈ വർഷത്തെ എല്ലാ പരിപാടികളിലും കുട്ടികളുടേയും അധ്യാപകരുടേയും സജീവ സാന്നിദ്ധ്യം കാണാൻ കഴിഞ്ഞു.