സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/ആർട്‌സ് ക്ലബ്ബ്-17
സംസ്കൃതം ക്ലബ് |
ജൂൺ 9-ന് സംസ്കൃതം ക്ലബ് ഉദ്ഘാടനം ചെയ്തു. എച്ച്. എം.ന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.സംസ്കൃതം അദ്ധ്യാപിക ബേബി ടീച്ചറും , അഞ്ചംഗ കമ്മിറ്റിയും.
നന്ദന എ.വി
സാന്ദ്ര സുനിൽ
ഋതു .കെ.എൻ
വിശാഖ .കെ.ജെ
പാർവ്വതി .കെ
ക്ലബിന്റെ നേതൃത്വത്തിൽ സംസ്കൃത ദിനം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്കൃത സംഘഗാന മത്സരവും ചുമർപത്രിക മത്സരവും നടത്തുകയുണ്ടായി. മത്സര വിജയികൾക്ക് പ്രോത്സാഹജനകമായ സമ്മാനവിതരണവും നൽകുകയുണ്ടായി.
സംസ്കൃതം കുട്ടികൾക്ക് പ്രശ്‌നോത്തരി മത്സരങ്ങൾ ഇടയ്ക്ക് നടത്തുന്നുണ്ട് .കഴിഞ്ഞ വർഷത്തെ സംസ്കൃതം സ്കോളർഷിപ്പ് എച്ച്.എസ് . വിഭാഗത്തിലെ മൂന്നു കുട്ടികൾക്കും യൂ.പി. വിഭാഗത്തിലെ നാലു കുട്ടികൾക്കും ലഭിക്കുകയുണ്ടായി. അവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിച്ചു.
ഹിന്ദി ക്ലബ്
|
-
PAINTING
-
POSTER
-
DRAWING
-
DRAWING
-
DRAWING
-
കൊളാഷ്
-
കൊളാഷ്
-
കൊളാഷ്
-
POSTER
-
POSTER
2017-2018 അദ്ധ്യയനവർഷത്തിൽ ജൂൺ 9-ന് ഹിന്ദി ക്ലബിന്റെ ഉദ്ഘാടനവും ഭാരവാഹികളെ തെരഞ്ഞെടുപ്പും നടത്തുകയുണ്ടായി. പ്രസിഡന്റായി -മേഘ രാജും, സെക്രട്ടറി - ഡാലിയ കെ.പി.യും തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം മീറ്റിംഗ് കൂടുകയും വിവിധ മത്സരങ്ങളെക്കുറിച്ച് തീരുമാനിരക്കുകയും ചെയ്തു.
വിവിധ മത്സരങ്ങൾ
ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ-5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലക്കാർഡ് നിർമ്മാണ മത്സരവും ജൂൺ-19 വായനാവാരത്തോടനുബന്ധിച്ച് ക്ലാസ്-വൈസ് ആയി ചുമർപത്രിക, കൊളാഷ് നിർമ്മാണം, കൈയ്യെഴുത്ത് മത്സരം എന്നിവ നടത്തുകയും ചെയ്തു. സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ആഗസ്റ്റ്-15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചിത്രരചന , കൊളാഷ് മത്സരം നടത്തുകയും -യൂ.പി, എച്ച് .എസ്, ഒന്നും ,രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.