തുടർന്ന് വായിക്കുക.

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 25 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ)

'ജൂലൈ മാസത്തിൽ ക്ലാസ്സ് തലത്തിൽ സി ആർ ജി രൂപീകരിച്ച് ഒഴിവു സമയങ്ങൾ പഠനങ്ങൾക്കായി മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു ഇതിനായി എല്ലാ യൂണിറ്റിൽ നിന്നും കുട്ടി ആർജിക്കേണ്ട മിനിമം അറിവ് മൊഡ്യൂളുകളായി എസ് ആർ ജി യുടെ നേതൃത്വത്തിൽ നൽകുന്നു. സി ആർ ജി ലീഡർമാർ തങ്ങളുടെ ഗ്രൂപ്പിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ പഠിപ്പിച്ചുകൊടുക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്യുന്നു.ഇതുവഴി പഠനത്തിൽ താൽപ്പര്യം വർധിപ്പിക്കാനും അച്ചടക്കം പാലിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമായി. ഇങ്ങനെ പിന്നോക്കക്കാർക്കുള്ള പരിശീലനവും പ്രതിഭാ പോഷണവും ഒരു പോലെ നടന്നു'

     'വിവിധ സ്കോളർഷിപ്പ് പരീക്ഷകളും ക്വിസ്സ് / ലേഖന മത്സരങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായി. കുട്ടികളിൽ പൊതു വിജ്ഞാനം വർധിപ്പിക്കാനും ,പത്രവായന പ്രോത്സാഹിപ്പിക്കുന്നതിലേക്കായി യു പി വിഭാഗത്തിൽ ടേം സേർച്ച് എക്സാം ,യു പി മുതൽ ഹയർസെക്കന്ററി തലം വരെ ടാലന്റ് സെർച്ച് എക്സാം എന്നിവ ഈ വർഷവും നടത്തി'.
   കുട്ടികളിലെ ഭാവന ശക്തി വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിലേക്കുമായി അവരുടെ മികവ് തെളിയിക്കുന്നതിനുള്ള കുട്ടിക്കൊരു മാഗസിന് "ഇലകൾ പച്ച പൂക്കൾ മഞ്ഞ" എന്ന മികച്ച ഒരു പ്രവർത്തനം ഈ വർഷം ഉണ്ടായി. ഇതുവഴി 2000ത്തോളം മാഗസിനുകൾ ഈ വർഷം തയ്യാറാക്കി. ഒാരോ വിഷയത്തിലും ഓരോ ക്ലബ്ബും അവരവരുടെ ദിനാചരണങ്ങൾ വിപുലമായി തന്നെ നടത്തി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി  വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി കുട്ടികലെ തിരഞ്ഞെടുത്തു.തുടർന്ന് പരിശീലനം നൽകി സബ് ജില്ല - ജില്ല - സംസ്ഥാനം തലം വരെ വട്ടേനാട്ടിലെ കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ചു.'
  'വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാതല ഉത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. മികച്ച നിലവാരം പുലർത്തുകയും ചെയ്തു. കല / കായിക പ്രവർത്തി പരിചയ ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിത ശാസ്ത്ര - എെ ടി മേളകളിൽ സബ്ബ് ജില്ല -ജില്ല സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികൾ മികവു പുലർത്തി. പ്രവർത്തി പരിചയമേളയിൽ നന്ദന പപ്പെട്രിയിലും ഹരീഷ് ക്ലേ മോഡലിങ്ങിലും ഷബീഹ പാവ നിർമാണത്തിലും സാന്ദ്ര - ഫാബ്രിക് പെയിന്റിൽ ഫസൽ സെലക്ടായി .
"https://schoolwiki.in/index.php?title=തുടർന്ന്_വായിക്കുക.&oldid=428763" എന്ന താളിൽനിന്ന് ശേഖരിച്ചത്