ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/History

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 22 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('അപ്പർ പ്രൈമറി സ്കൂളായിരുന്ന വട്ടേനാട് 1961ൽ ഗവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അപ്പർ പ്രൈമറി സ്കൂളായിരുന്ന വട്ടേനാട് 1961ൽ ഗവൺമെന്റ് ഹൈസ്ക്കൂളാക്കി ഉയർത്തപ്പെട്ടു. ഹൈസ്ക്കൂളാക്കുന്നതിന് ആവശ്യമായ 3 ഏക്കർ സ്ഥലം സർവ്വശ്രീ. രാരിയം കണ്ടത്ത് ശങ്കരക്കുറുപ്പ്, പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണി നായർ എന്നീ വ്യക്തികളാണ് സൗജന്യമായി നൽകിയത്. കൂടാതെ നാട്ടുകാരുടെ നേതൃത്വത്തിൽ 5 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും നിർമ്മിച്ചു നൽകിയതിലൂടെയാണ് നാട്ടുകാരുടെ ചിര കാലസ്വപ്നമായിരുന്ന വട്ടേനാട് ഹൈസ്ക്കൂൾ നിലവിൽ വന്നത്. സർവ്വശ്രീ. കെ.പി.പത്മനാഭൻ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ ഇൻചാർജ്. 1964 മാർച്ചിൽ സ്ക്കൂളിന്റെ ചരിത്രത്തിലാദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷക്കിരുന്നു. 36% ആയിരുന്നു വിജയം. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ എച്ച്.എം (സമ്പൂർണ്ണ അധികാരമുള്ള) ശ്രീമതി. അന്നമ്മ ജേക്കബ്ബ് ആണ്.