ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം 2017 ജൂൺ 1

പ്രവേശനോത്സവം 2017

തച്ചങ്ങാട് ഗവ ഹൈസ്കൂൾ പ്രവേശനോത്സവം വൈവിധ്യ മാർന്ന പരിപാടികളോടെ തുടക്കം കുറിച്ചു. വർണ്ണ തൊപ്പിയും ബലൂണുകളുമായി എത്തിയ ഒന്നാം ക്‌ളാസ്സിലെയും പ്രീ-പ്രൈമറി ക്ലാസ്സിലെയും വിദ്യാർത്ഥികളെ പ്രവേശ നോത്സവ ഗാനത്തോടെ ആനയിച്ചു . തുടർന്ന് സി.പി .വി വിനോദ്കുമാർ മാസ്റ്റർ കുട്ടിപ്പാട്ടുകൾ പാടി രസിപ്പിച്ചു . പ്രവേശനോത്സവം പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് വി.വി സുകുമാരൻ അധ്യക്ഷത വഹിച്ചു . എസ്.എം.സി ചെയർ മാൻ വി.കെ ഗോപാലൻ, മദർ പി.ടി.എ പ്രസിഡന്റ് സുജാത ബാലൻ, പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആശംസകൾ നേർന്നു . തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ പ്രീ പ്രൈമറി കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തു . അധ്യാപകരുടെയും പി ടി എ പഞ്ചായത്ത് വക ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ബാഗ്,കുട വിതരണം ചെയ്തു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും നടത്തി.

വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയിൽ ഒപ്പു മരം തീർത്തു.(05-07-2017)

വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയിൽ ഒപ്പു മരത്തിൽ ഹെഡ‌മിസ്ട്രസ്സ് എം.ഭാരതിഷേണായി ഒപ്പു ചേർക്കുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയേഴാം ചരമ വാർഷിക ദിനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന അനുസ്മരണ സമ്മേളനം ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായി യുടെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് വി.വി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. കെ.വി ഗംഗാധരൻ മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും വായനോദ്യാനത്തിൽ ഒത്തുചേർന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയിൽ ഒപ്പു മരം തീർത്തു.ഹെഡ്‌ മാസ്റ്റർ ഇൻചാർജ് ഷെറൂൾ എ.എസ്. എ , സ്റ്റാഫ് സെക്രട്ടറി വിജയകുമാർ, വിനോദ് കുമാർ സി.പി.വി, ലൈബ്രറി കൗൺസിൽ കൺവീനർ കെ.സുനിൽ കുമാർ എന്നിവർ സംസാരിച്ചു. പത്താം തരം ബി യിലെ കിഷോർ .പി.വി വരച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ കാരിക്കേച്ചർ വായനോദ്യാനത്തിൽ പ്രദർശിപ്പിച്ചു. തുടർന്ന് ക്വിസ് മത്സരവും നടത്തി.

വായനോദ്യാനത്തിൽ നവ്യാനുഭവങ്ങൾ പങ്കുവെച്ച് വായന പക്ഷാചരണത്തിന് സമാപനം (07-07-2017)

തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ നടന്ന വായന പക്ഷാചരണ സമാപന പരിപാടി പി.എൻ പണിക്കർ ഫൗണ്ടേ‍ഷൻ ജില്ലാസെക്രട്ടറി കെ.വി.രാഘവൻ ‌മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.‍

കാഞ്ഞങ്ങാട്: തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ നടന്ന വായന പക്ഷാചരണ സമാപന പരിപാടി പി.എൻ പണിക്കർ ഫൗണ്ടേ‍ഷൻ ജില്ലാസെക്രട്ടറി കെ.വി.രാഘവൻ ‌മാസ്റ്റർ ഉദ്ഘാടനം ചെയ്തു.‍ഹെഡ്‌മാസ്റ്റർ ഇൻചാർജ് ഷെറൂൾ എ.എസ്.എ അദ്ധ്യക്ഷം വഹിച്ചു. കാൻ‍ഫെഡ് ജില്ലാ കമ്മറ്റി മെമ്പർ വിനോദ് കുമാർ സി.പി.വി , മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസിസ്റ്റന്റ് ബാലകൃഷ്ണൻ പി, സ്റ്റാഫ് സെക്രട്ടറി വിജയ കുമാർ , എസ്.ആർ.ജി കൺവീനർമാരായ അജിത , സുധ പ്രശാന്ത്, എന്നിവർ ആശംസകൾ അർപ്പിച്ചു​ സംസാരിച്ചു. തുടർന്ന് നടന്ന മെഗാ ഡിജിറ്റൽ സാഹിത്യ ക്വിസ് ഭാഷാധ്യാപകനായ എം.അഭിലാഷ് അവതരിപ്പിച്ചു.സ്കൂൾ ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ സ്വാഗതവും ഗംഗാധരൻ കെ.വി നന്ദിയും പറഞ്ഞു. വായന പക്ഷാചരണത്തിൻെറ ഭാഗമായി സ്കൂളിൽ പി.എൻ.പണിക്കർ അനുസ്മരണം,പുസ്തകചർച്ച,കവിതയര‍‍ങ്ങ്,സാഹിത്യമത്സരങ്ങൾ,ബഷീർ അനുസ്മരണം,ഒപ്പുമരം,ഉച്ചക്കൂട്ടം സാഹിത്യചർച്ച തുടങ്ങിയ വൈവിധ്യപ്രവർത്തനങ്ങൾ എന്നിവ സ്കൂളിലെ വായനോദ്യാനത്തിൽ വെച്ച് നടത്തി.

LK

sdfghjk

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം (17-07-2017)

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സീഡ് ക്ലബ്ബ്, പി.ടി.എ, മദർ പി.‍ടി.എ, ഗ്രീൻ ഇന്ത്യൻ ഫെർട്ടിലൈസേർസ് അമ്പങ്ങാട് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ജൈവ പച്ചക്കറിത്തോട്ടം പ്രവ‍ൃത്തി പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.കൃ‍‍‍‍ഷി ഓഫീസർമാരായ ഭാസ്കരൻ, മണിമോഹൻ എന്നിവർ ക്ലാസ്സെ‌ടുത്തു.
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സീഡ് ക്ലബ്ബ്, പി.ടി.എ, മദർ പി.‍ടി.എ, ഗ്രീൻ ഇന്ത്യൻ ഫെർട്ടിലൈസേർസ് അമ്പങ്ങാട് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ജൈവ പച്ചക്കറിത്തോട്ടം പ്രവ‍ൃത്തി പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു.

സ്വാത‌ന്ത്ര്യദിന മെഗാഡിജിറ്റൽ ക്വിസ്സ് ശ്രദ്ധേയമായി ( 15-08-2017)

കാഞ്ഞങ്ങാട്‌ :കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബിന്റേയ‌ും തച്ചങ്ങാട് ഗവ: ഹൈസ്‌ക്ക‌ൂളിന്റേയ‌ും സംയ‌ുക്താഭിമ‌ുഖ്യത്തിൽ സ്വാതന്ത്രദിനത്തിൽ നടന്ന ബേക്കൽ സബ്‌ജില്ലാതല മെഗാഡിജിറ്റൽ ക്വിസ്സ് ശ്രദ്ധേയമായി. സബ്‌ജില്ലയിലെ 8ഒാളം ടീമ‌ുകളിൽ ജി.എച്ച്.എസ് രാവണേശ്വരത്തെ ഹരിത.എ, അഭിനന്ദ്.കെ ഒന്നാംസ്ഥാനവ‌ും, ജി.എച്ച്.എസ്.ബാരയിലെ ആര്യനന്ദ.കെ,അർജുൻ.കെ.വി.രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്കുള്ള സമ്മാനം കാ‍ഞ്ഞങ്ങാട് ടൗൺ‌ ലയൺസ് ക്ലബ് പ്രസിഡണ്ട് ഡോ-ശശിരേഖ വിതരണം ചെയ്തു.സമാപന യോഗം പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തൂ.പി.ടി.എ പ്രസിഡൻറ് കെ.ബാബു അധ്യക്ഷൻ വഹിച്ചു. ലയൺസ് ക്ലബ്ബ് ഭാരവാഹികളായ എൻ.ആർ പ്രശാന്ത്,ര‍‍ഞ്ജു,കെ.ചന്ദ്രൻ,പ്രജീഷ് കൃഷ്ണൻ,വികസനസമിതി വി.വി സുകുമാരൻ,മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ സീനിയർ അസിസ്റൻറ് എ.എസ്.എ.ഷെറ‌ൂൾ, സ്റ്റാഫ് സെക്രട്ടറി വിജയക‌ുമാർ ,വി.കെ ഗോപാലൻ,അശോക ക‌‌ുമാർ ആശംസകൾ നേർന്ന് സംസാരിച്ച‌ു. അധ്യാപകരായ ഡോ.സുനിൽ കുമാർ,അഭിലാഷ് എം ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.ഭാരതിഷേണായി സ്വാഗതവും ലയൺസ് ക്ലബ്ബ് ട്രഷറൽ സി.പി.വി.വിനോദ് കുമാർ നന്ദിയും പറഞ്ഞു.

സംസ്കൃത സഹവാസ ക്യാമ്പിന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ തുടക്കമായി(01-09-2017)

സംസ്കൃത പഠന ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ശ്രീ.കെ.എസ്.ദാമോദരൻ നിർവ്വഹിച്ചു

തച്ചങ്ങാട് : ബേക്കൽ ഉപ‍‍‍ജില്ലാതല സംസ്കൃത സഹവാസ ക്യാമ്പ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു. രണ്ട് ദിവസമായി നടക്കുന്ന സംസ്കൃത പഠന ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ശ്രീ.കെ.എസ്.ദാമോദരൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.സുനിൽ കുമാർ, ഷിജു.എം.ടി, കെ.കൃഷ്ണപ്രസാദ്, കെ.മധു എന്നിവർ സംസാരിച്ചു. യോഗത്തിന് പ്രധാനാധ്യാപിക ശ്രീമതി ഭാരതി ഷേണായി സ്വാഗതവും എസ്.പി കേശവൻ നന്ദിയും പറഞ്ഞു. നൂറിലധികം കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ് ശനിയാഴ്ച വൈകീട്ട് സമാപിക്കും.

ഐക്യ രാഷ്ട്ര സഭ ദിനത്തോടനുബന്ധിച്ച് സമാധാന സന്ദേശ പോസ്റ്റർ രചനാ മത്സരം നടത്തി.(25-10-2017)

ഐക്യ രാഷ്ട്ര സഭ ദിനത്തോടനുബന്ധിച്ച് ലയൺ ക്ലബ്ബിന്റെ നേത‍ൃത്വത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബുമായി ചേർന്ന് സമാധാന സന്ദേശ പോസ്റ്റർ രചനാ മത്സരം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്നു. ഹെഡ്‍മിസ്ട്രസ്സ് എം.ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് റീജിണൽ ചെയർമാൻ എൻ.ആർ പ്രശാന്ത് സമാധാന സന്ദേശം നൽകി. ടൗൺ ലയൺ ക്ലബ്ബ് പ്രസിഡണ്ട് ഡോ.ശശിരേഖ പോസ്റ്റർ രചനാ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ ബാബു അദ്ധ്യക്ഷം വഹിച്ചു. സീനിയർ അസിസ്റ്റന്റ് ഷെറൂൾ എ.എസ്.എ, സ്റ്റാഫ് സെക്രട്ടറി വിജയകുമാർ, മദർ പി.ടി.എ പ്രസി‍ഡണ്ട് സുജാത ബാലൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ലയൺ ക്ലബ് ട്രഷറർ സി.പി.വി വിനോദ് കുമാർ സ്വാഗതവും സെക്രട്ടറി എം.പി സതീശൻ നന്ദിയും പറഞ്ഞു.

ഐക്യ രാഷ്ട്ര സഭ ദിനത്തോടനുബന്ധിച്ചുനടന്ന സമാധാന സന്ദേശ പോസ്റ്റർ രചനാ മത്സരം‍

കുട്ടി റേഡിയോ ലോഗോ പ്രകാശനം ചെയ്തു.(05_12_2017)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിക്കുന്ന കുട്ടി റേഡിയോയുടെ ലോഗോ പ്രകാശനം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരൻ നിർവ്വഹിക്കുന്നു.

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിക്കുന്ന കുട്ടി റേഡിയോയുടെ ലോഗോ പ്രകാശനം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരൻ നിർവ്വഹിച്ചു.കുട്ടികളുടെ സർഗ്ഗാത്മകതയ്ക്ക് റേ‍ഡിയോ ആവിഷ്ക്കാരം എന്ന സന്ദേശത്തിലൂന്നിയാണ് റേഡിയോ പരിപാടികൾ ആസൂത്രണം ചെയ്യുകയും പ്രക്ഷേപണം നടത്തുകയും ചെയ്യുക.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരുടെ സാമ്പത്തിക സഹായത്താലാണ് കുട്ടി റേഡിയോ പദ്ധതി നടപ്പിലാക്കുന്നത്. പി.ടി.എ പ്രസിഡണ്ട് കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. സീനിയർഅസിസ്റ്റന്റ് ഷെറൂൾ എ.എസ്.എ സ്വാഗതവും കെ.സുനിൽ കുമാർ നന്ദിയും പറഞ്ഞു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ചിത്രകലാ അധ്യാപകനായ ടി.സുരേഷ് ആണ് ശ്രദ്ധേയമായ കുട്ടി റേഡിയോ ലോഗോ നിർമ്മിച്ചത്.കമ്മ്യൂണിറ്റി റേ‍ഡിയോ എന്ന ആശയത്തിലേക്കും റേഡിയോ പ്രവർത്തന രൂപരേഖ തയ്യാറാക്കിയതും ഹൈസ്കൂൾ മലയാളം വിഭാഗം അധ്യാപകനും എെ.ടി.കോർഡിനേറ്ററുമായ എം.അഭിലാഷാണ്.

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ‘ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം’ അംഗങ്ങൾക്ക് ക്രിസ്‌തുമസ് അവധിക്കാല പ്രത്യേക മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം നൽകി.(30-12-2017)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ‘ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം’ അംഗങ്ങൾക്കുള്ള ക്രിസ്‌തുമസ് അവധിക്കാല പ്രത്യേക മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ലക്ഷ്മി നിർവ്വഹിക്കുന്നു.

കേരളാ ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നേതൃത്വത്തിൽ സംസ്ഥാനത്തെ 30,000 ‘ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം’ അംഗങ്ങൾക്ക് ക്രിസ്‌തുമസ് അവധിക്കാലത്ത് പ്രത്യേക മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം നൽകുന്നതിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം’ അംഗങ്ങൾക്ക് ക്രിസ്‌തുമസ് അവധിക്കാല പ്രത്യേക മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ഓണാവധിക്കാലത്ത് കുട്ടിക്കൂട്ടം അംഗങ്ങൾക്കായി സംഘടിപ്പിച്ച ഇ@ഉത്സവ് 2017 ക്യാമ്പിന്റെ തുടർച്ചയായി ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും തുടർപരിശീലനം നൽകി. 2017 ഡിസംബർ 30 ന് ന‌ടന്ന ഏകദിന പരിശീലനം ഡ്രാഗ് & ഡ്രോപ് മാതൃകയിൽ ആൻഡ്രോയ്ഡ് ആപ്പുകൾ തയ്യാറാക്കാൻ സഹായിക്കുന്ന ഓപ്പൺസോഴ്‌സ് സോഫ്റ്റ്വെയറായ ‘ആപ്പ് ഇൻവെന്റർ’ (app inventor) ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. വിഷ്വൽ പ്രോഗ്രാമിംഗ് സോഫ്റ്റ്വെയറായ സ്‌ക്രാച്ച് നിലവിൽ എട്ടാം ക്ലാസിലെ ഐ.സി.ടി പാഠപുസ്തകത്തിൽ എല്ലാ വിദ്യാർത്ഥികളും പരിചയപ്പെട്ടിട്ടുണ്ട്. പ്രോഗ്രാം കോഡിംഗിന്റെ നൂലാമാലകളില്ലാതെ, സോഫ്റ്റ്വെയറിൽ ദൃശ്യമാകുന്ന കോഡ് ബ്ലോക്കുകൾ ക്രമീകരിച്ച് അനായാസേന ഇതുപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കാം.അമേരിക്കയിലെ പ്രശസ്തമായ മസാച്ച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) ആണ് നിലവിൽ ആപ് ഇൻവെന്ററിനുള്ള പിന്തുണ നൽകുന്നത്. ബട്ടൺ അമർത്തുമ്പോൾ ക്രിസ്തുമസ് ഗാനം കേൾപ്പിക്കുന്ന ക്രിസ്മസ് ആപ്, ടൈപ്പ് ചെയ്യുന്നത് അതുപോലെ കേൾപ്പിക്കുന്ന ആപ്, മൊബൈലിൽ മീഡിയ ഫയലുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ആപ്, കൈറ്റിന്റെ വിവിധ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതിന് സഹായിക്കുന്ന കൈറ്റ് സൈറ്റ്‌സ് ആപ് തുടങ്ങിയവയാണ് ആപ് ഇൻവെന്റർ വഴി കുട്ടികൾ തയ്യാറാക്കിയത്. സംസ്ഥാനത്തെ എട്ട്, ഒൻപത് ക്ലാസുകളിലെ ഒരു ലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി കൈറ്റ് ആവിഷ്‌കരിച്ച ‘ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം’ പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐടി ശൃംഖലയായി മാറിക്കഴിഞ്ഞു. അനിമേഷൻ, ഹാർഡ്വെയർ, സൈബർ സുരക്ഷ, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിംഗ് എന്നിങ്ങനെ അഞ്ചു മേഖലകളിലാണ് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നത്. അതിന്റെ ഭാഗമായാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും പരിശീലനം സംഘടിപ്പിച്ചത്. പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ഹെ‍ഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ലക്ഷ്മി നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ഷെറൂൾ എ.സ്.എ, ഐ.ടി @ സ്കൂൾ മാസ്റ്റർ ട്രെയിനി അനിൽ കുമാർ, റിസോഴ്സ് പേർസൺ സുരേഷ്, കെ.സുനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു. എെ.ടി കോർഡിനേറ്റർ എം.അഭിലാഷ് സ്വാഗതവും ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം അംഗം സ്വാതി കൃഷ്ണ നന്ദിയും പറഞ്ഞു.

തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ കുട്ടി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു (17-01-2018)

കുട്ടി റേഡിയോയുടെ ഔപചാരികമായ ഉദ്‌ഘാടനം കാസറഗോഡ് ജില്ലാ കളക്ടർ കെ.ജീവൻബാബു IAS നിർവ്വഹിക്കുന്നു.‍

തച്ചങ്ങാട്: തച്ചങ്ങാട് ഗവ ഹൈസ്കൂൾ ആരംഭിച്ച കുട്ടി റേഡിയോ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയ്ക്ക് റേഡിയോ ആവിഷ്ക്കാരം നൽകി വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ മാതൃകയാവുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ സർഗാത്മകവും സാങ്കേതികവുമായ കാര്യങ്ങൾ വിദ്യാർത്ഥികൾ തന്നെ നിർവഹിക്കുന്ന കുട്ടി റേഡിയോയുടെ ഔപചാരികമായ ഉദ്‌ഘാടനം കാസറഗോഡ് ജില്ലാ കളക്ടർ കെ.ജീവൻബാബു IAS നിർവ്വഹിച്ചു. കാസറഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ ആദ്യ വാർത്താ അവതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള ഉപഹാര വിതരണവും നടത്തി. കുട്ടിറേഡിയോ രൂപരേഖ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരിക്കുട്ടിയും സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ.പി പ്രകാശ് കുമാറും പ്രകാശനം ചെയ്തു . കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് നൽകിയ വാട്ടർ പ്യൂരിഫൈർ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ ദാമോദരനും സ്മാർട്ട് എനർജി പ്രോഗ്രാം വൈദ്യുതി ഉപകരണ സമർപ്പണം പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ലക്ഷ്മിയും ഒമ്പതാം ക്ലാസ്സിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിക്ക് പൂർവ വിദ്യാർത്ഥി സംഘടനാ ചെയർമാൻ അജയൻ പനയാൽ ഏർപ്പെടുത്തിയ അവാർഡ് ജന്നത്തു ജാസ്മിന് ജില്ലാ കളക്ടർ നൽകി. ചടങ്ങിൽ വാർഡ് മെമ്പർ എം.പി.എൻ ഷാഫി, ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ശ്രീധരൻ ,കാസറഗോഡ് ഐ.ടി @ സ്കൂൾ കോർഡിനേറ്റർ പി. ശ്രീധരൻ , വികസന കാര്യ വർക്കിംഗ് ചെയർമാൻ വി.വി സുകുമാരൻ , എസ്.എം.സി ചെയർമാൻ നാരായണൻ, എം.പി.ടി.എ പ്രസിഡന്റ് സുജാത ബാലൻ,വാരമ്പറ്റ ഗവ.സ്കൂൾ പ്രധാനാധ്യാപകൻ ഷെറൂൾ എ എസ് എ , സീനിയർ അസിസ്റ്റന്റ് ബാലകൃഷ്ണൻ , സ്റ്റാഫ് സെക്രട്ടറി വിജയകുമാർ. കെ , കുട്ടി റേ‍ഡിയോ കൺവീനർ സുനിൽ കുമാർ.കെ , സ്കൂൾ ലീഡർ കൈലാസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സി.പി.വി വിനോദ് കുമാർ കുട്ടി റേഡിയോ പദ്ധതി വിശദീകരിച്ചു . പി.ടി.എ പ്രസിഡന്റ് കെ.ബാബു അധ്യക്ഷം വഹിച്ചു. ഹെഡ് മിസ്ട്രസ് എം.ഭാരതി ഷേണായ് സ്വാഗതവും എം.അഭിലാഷ് നന്ദിയും പറഞ്ഞു .