ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണത്തിന്റെ സംവാദം:Deshabimani 27 2 2018.png

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 27 ഫെബ്രുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (''''മികവിന്റെ കേന്ദ്രമാകാൻ ജില്ലയിൽ 11 സ്കൂൾ''' കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മികവിന്റെ കേന്ദ്രമാകാൻ ജില്ലയിൽ 11 സ്കൂൾ

കൊല്ലം > ജില്ലയുടെ പൊതുവിദ്യാഭ്യാസരംഗത്ത് മികവിന്റെ കേന്ദ്രങ്ങളൊരുങ്ങുന്നു. അക്കാഡമിക് മാസ്റ്റർ പ്ളാനിന്റെ അടിസ്ഥാനത്തിൽ സ്കൂളുകളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനം തുടങ്ങി. ജില്ലയിൽ മണ്ഡലാടിസ്ഥാനത്തിൽ 11 സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും 22 സ്കൂളുകളുടെ അടിസ്ഥാന സൌകര്യം വർധിപ്പിക്കാനുമായി സർക്കാർ 121 കോടിയാണ് അനുവദിച്ചത്. സ്വകാര്യ പങ്കാളിത്തവും തേടും. മണ്ഡലാടിസ്ഥാനത്തിൽ എംഎൽഎമാർ നിർദേശിച്ച 11 സ്കൂളുകൾക്ക് സർക്കാർ അഞ്ച്കോടി വീതം അനുവദിച്ചു. സ്കൂളുകൾ തയ്യാറാക്കിയ അക്കാഡമിക് മാസ്റ്റർ പ്ളാനിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. പൂർവ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ തുടങ്ങിയവയുടെ സഹായം സ്കൂൾ പിടിഎ കമ്മിറ്റികൾ സ്വരൂപിക്കും. കോഴിക്കോട് നടക്കാവ് ഗവ. എച്ച്എസ്എസ് മാതൃകയിൽ സ്വകാര്യ പങ്കാളിത്തവും ഉപയോഗപ്പെടുത്തിയാണ് സ്കൂളുകളെ ഹൈടെക്കാക്കി മാറ്റുന്നത്. പുതിയ കെട്ടിടങ്ങൾ, അന്തർദേശീയ നിലവാരത്തിലുള്ള ലാബ് ഉൾപ്പെടെ സ്കൂളിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. മണ്ഡലാടിസ്ഥാനത്തിൽ ജില്ലയിൽ കരുനാഗപ്പള്ളി ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ, തേവലക്കര അയ്യൻകോയിക്കൽ ജിഎച്ച്എസ്എസ്, ശൂരനാട് ഗവ. എച്ച്എസ്എസ്, കൊട്ടാരക്കര ഗവ. ബോയ്സ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ, വെട്ടിക്കവല ഗവ. മോഡൽ എച്ച്എസ്എസ്, അഞ്ചൽ ഈസ്റ്റ് ഗവ. മോഡൽ എച്ച്എസ്എസ്, കടയ്ക്കൽ ഗവ. എച്ച്എസ്എസ്, പേരൂർ മീനാക്ഷിവിലാസം ഗവ. എച്ച്എസ്എസ്, അഞ്ചാലുംമൂട് ഗവ. എച്ച്എസ്എസ്, മയ്യനാട് വെള്ളമണൽ ഗവ. എച്ച്എസ്എസ്, ചാത്തന്നൂർ ജിഎച്ച്എസ്എസ് സ്കൂളുകളാണ് മികവിന്റെ കേന്ദ്രങ്ങളാക്കുന്നത്. തഴവ, കുലശേഖരപുരം, ചവറ, കൊല്ലം വള്ളിക്കീഴ്, പെരിനാട് പണയില, പന്മനമനയിൽ, കൊല്ലം കടപ്പാ, കുളക്കട, മുട്ടറ, വാക്കനാട്, പുന്നല, ഏരൂർ, അഞ്ചൽ വെസ്റ്റ്, ഒറ്റക്കൽ, പുനലൂർ, ചിതറ, കുഴിമതിക്കാട്, മങ്ങാട്, ഇരവിപുരം, പൂയപ്പള്ളി, ഭൂതക്കുളം, ചിറക്കര സ്കൂളുകളിലാണ് അന്തർദേശീയ നിലവാരത്തിൽ അടിസ്ഥാനസൌകര്യമൊരുക്കുന്നത്. കേരള ഇൻഫ്രാസ്ട്രെക്ചർ ഡെവലപ്മെന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ(കൈറ്റ്) നേതൃത്വത്തിൽ ജില്ലയിൽ 3650 ക്ളാസ് മുറികൾ ഹൈടെക്കാക്കും. സ്കൂളുകൾ ഭൌതികസാഹചര്യം ഒരുക്കിനൽകിയ 1650 ക്ളാസ് മുറികൾക്ക് ആവശ്യമായ ഇന്റർനെറ്റ്, ലാപ്ടോപ്, പ്രൊജക്ടർ, സ്ക്രീൻ, സ്പീക്കറുകൾ തുടങ്ങിയവ കൈറ്റ് വിതരണംചെയ്തു. രണ്ട് വർഷത്തിനകം ശേഷിക്കുന്ന ക്ളാസ് മുറികളും ഹൈടെക്കാക്കും. ഹൈടെക്ക് ക്ളാസ് മുറികൾ സജ്ജീകരിക്കുന്ന പ്രവർത്തനത്തിന് സമാന്തരമായി ഹൈടെക് സ്കൂൾ പദ്ധതി യാഥാർഥ്യമാകും. സ്കൂളുകൾ സ്വന്തമായി അടിസ്ഥാനസൌകര്യം ഒരുക്കിനൽകിയ ക്ളാസ് മുറികൾക്ക് ആവശ്യമായ ഐടി ഉപകരണങ്ങൾ കൈറ്റ് ലഭ്യമാക്കും. കൊല്ലം ഗവ. ബോയ്സ് എച്ച്എസിൽ പൂർവ വിദ്യാർഥികളുടെ സഹായത്തോടെ പത്ത് ക്ളാസ് മുറികളുടെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തി. അധ്യാപകർക്കും വിദ്യാർഥികൾക്കും സ്വതന്ത്ര സോഫ്റ്റ്വെയറിൽ ഐടി അധിഷ്ടിത പരിശീലനം കൈറ്റ് നൽകും. ഹാർഡ്വെയർ, വെബ്സൈറ്റ് ഡിസൈനിങ്, റോബോട്ടിക്സ് ഉൾപ്പെടെ പരിശീലനമാണ് നൽകുന്നത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മാതൃകയിൽ തെരഞ്ഞെടുത്ത കുട്ടികളെ ഉൾപ്പെടുത്തി മുന്നൂറോളം ലിറ്റിൽ കൈറ്റ് യൂണിറ്റുകൾ കൊല്ലം, കൊട്ടാരക്കര, പുനലൂർ വിദ്യാഭ്യാസ ജില്ലകളിലായി രജിസ്റ്റർചെയ്തു. അധ്യാപകർക്ക് ഏപ്രിൽ, മെയ് മാസങ്ങളിൽ അവധിക്കാല പരിശീലനം നൽകും.