ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂൾ പത്രം

                                                                                     2017 - 18  


കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - ചേലേമ്പ്ര എൻ. എൻ. എം. എച്ച്. എസ്. എസ്. ചാമ്പ്യന്മാർ

08 ഡിസംബർ 2017 - വെള്ളി

ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ


                                           


                                                           



പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ ചേലേമ്പ്ര എൻ. എൻ. എം. എച്ച്. എസ്. എസ് ജേതാക്കളായി. ആതിഥേയരായ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ചേലേമ്പ്ര എൻ. എൻ. എം. എച്ച്. എസ്. എസ് വിജയികളായത്. എൻ. എൻ. എം. എച്ച്. എസ്. എസിലെ അക്ബറിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻണ്ട് കമാൽ വരദൂർ ട്രോഫികൾ വിതരണം ചെയ്തു.


സമാപനചടങ്ങ് ആർ. യു. എ. പ്രസിഡൻണ്ട് കെ. വി. കു‍ഞ്ഞഹമ്മദ് കോയ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ, ഹാഷിം അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ്, സ്കൂൾ മാനേജർ കെ. കുഞ്ഞലവി, മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എൻ. കെ. മുഹമ്മദലി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡുക്കേഷൻ ഡയറക്ടർ ഡോ: സക്കീർ ഹ‍ുസൈൻ, ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഇ. പി ഇമ്പിച്ചിക്കോയ, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, പ്രൊഫസർ ടി. എം. അബ്ദു റഹിമാൻ, ഒ. മുഹമ്മദ് കോയ, എൻ. ആർ. അബ്ദുറസാഖ്, സ്കൂൾ ഹെഡ്മാസ്റ്റർ എം. എ. നജീബ്, മുൻഹെഡ്മാസ്റ്റർ കെ. കോയ, പുളിയാളി മഹബൂബ് എന്നിവർ സംസാരിച്ചുു.


ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ സി. പി. സൈഫുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, കായികാദ്ധ്യാപകരായ കെ. എം. ഷബീറലി മൻസൂർ, വി. പി. എ. ജലീൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.






കേരള സ്റ്റേറ്റ് ജൂനിയർ ഫുട്ബോൾ ടീമിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഫുട്ബോൾ പ്രതിഭ - അക്ഷയ്.പി. ടി.

08 ഡിസംബർ 2017 - വെള്ളി

ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ


                 



കേരള സ്റ്റേറ്റ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഫുട്ബോൾ പ്രതിഭ അക്ഷയ്. പി. ടി. കളത്തിലിറങ്ങുന്നു. ധാരാളം ഫുട്ബോൾ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള അക്ഷയ് രാജ ഹോസ്റ്റലിൽ താമസിച്ച് സെപ്റ്റിന്റെ കീഴിൽ പരിശീലനം നേടുന്ന വിദ്ധ്യാർത്ഥിയാണ്. ഒൻപതാം ക്ലാസ് വിദ്ധ്യാർത്ഥിയായ അക്ഷയ് മലപ്പുറം കവന്നൂർ സ്വദേശിയാണ്.






കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - ഫാറൂഖ് ഹയർ സെക്കണ്ടറിയും എൻ. എൻ. എം. എച്ച്. എസ്. എസ്. ചേല