സി.എം.എച്ച്.എസ് മാങ്കടവ്/സ്കൗട്ട്&ഗൈഡ്സ്-17
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് - ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്ഥാപകനായ ബേഡൽ പവൽ വിഭാവനം ചെയ്ത ഉദ്യേശ്യം, തത്വങ്ങൾ, രീതി എന്നിവയ്ക്കനിസൃതമായി പരിശീലനം നടത്തുന്ന ഒരു സ്കൗട്ട് ട്രൂപ്പും ഗൈഡ് ഗ്രൂപ്പും ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. വ്യക്തിത്വ വികസനത്തിലൂടെ അച്ചടക്കമുള്ളവരായി സമൂഹത്തിൽ കൊള്ളാവുന്ന കുട്ടികളായി മാറാൻ പ്രസ്ഥാനം സഹായകരമാകുന്നു. പരിസര ശുചീകരണം, മരത്തെ നട്ട് സംരക്ഷിക്കൽ , പച്ചക്കറികൃഷി എന്നിവയിലൂടെ വ്യക്തിത്വ വികസനവും സാമൂഹീക പ്രതിബദ്ധതയും കുട്ടികളിൽ വളർന്നുവരാൻ സഹായിക്കുന്നു. 2015 ൽ ഈ സ്കൂളിൽ ആരംഭിച്ച സ്കൗട്ട് ട്രൂപ്പിൽ ഇപ്പോൾ 38 കുട്ടികൾ അംഗങ്ങളായുണ്ട്.