സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/കുട്ടിക്കൂട്ടം
കുട്ടിക്കൂട്ടം
ഏപ്രിൽ മാസത്തിൽ കുട്ടിക്കൂട്ടം പരിശീലനം പൂർത്തിയാക്കിയ കുട്ടികൾ ആനിമേഷൻ തയാറാക്കൽ , മലയാളം ടൈപ്പിംഗ്, ഹാർഡ്വെയർ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് മറ്റ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.കൂടതെ ഇലക്ട്രോണിക്സ് കിറ്റ് മറ്റ് കുട്ടികളെയും പരിചയപ്പെടുത്തി. ജൂലൈ 24,25തീയതികളിൽ എസ്.ഐ.റ്റി.സി ശ്രീമതി ബിന്ദു മോൾ ജോസഫിന്റെയും, സെലിൻ ജെസഫിന്റെയും നേതൃത്വത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കുവേണ്ടി അവധിക്കാലത്ത് തുടങ്ങിവച്ച കുട്ടിക്കൂട്ടം പ്രോഗ്രാമിന്റെ രണ്ടാം പാദം വിജയകരമായി പൂർത്തിയാക്കി. ആഗസ്റ്റ്:കുട്ടിക്കൂട്ടം ട്രെയിനിംഗിൽ പങ്കെടുത്ത കുട്ടികൾ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങി സയൻസ് മേളക്കുള്ള വർക്കിംഗ് മോഡൽ തയ്യാറാക്കി. സെപ്റ്റംബർ മാസത്തിൽ കുട്ടിക്കൂട്ടത്തിന്റെ മൂന്നാം പാദം 8,9 ക്ലാസുകളിലെ കുട്ടികൾക്കുവേണ്ടി നടത്തുകയും 56കുട്ടികൾ പങ്കെടുക്കുകയും ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്‌തു.