സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 9 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30043 (സംവാദം | സംഭാവനകൾ) (' <big><big>നേച്ചർ ക്ലബ്</big></big> <big>ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                                     നേച്ചർ ക്ലബ്
ജ‌ൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ നേച്ചർ ക്ലബിന്റെ പ്രവർത്തനങ്ങൾ ബഹ‌ുമാനപ്പെട്ട സ‍്‌ക‌ൂൾ മാനേജർ വെരി. റവ. ഫാദർ മാത്യ‌ു തറമ‌ുട്ടം ഉത്ഘാടനം ചെയ്‌ത‌ു.ഹെഡ്‌മാസ്റ്റർ ശ്രീ. ജോർജ‌ുക‌ുട്ടി എം.വി ജൈവൈവിധ്യ പാർക്കിന്റെ  ഔദ്യോധിക ഉദ്ഘാടനം  സ്‌ക‌ൂൾ കോമ്പൗണ്ടിൽ  മരത്തൈകൾ നട്ട‌ുകൊണ്ട് ആരംഭിച്ച‌ു. പ‌ൂച്ചെടികൾ,പച്ചക്കറികൾ, ശലഭോദ്യാനം, പല തരത്തില‌ുള്ള മരത്തൈകൾ എന്നിവ ക‌ുട്ടികള‌ും അദ്ധ്യാപകര‌ും ചേർന്ന് പരിപാലിച്ച് പോര‌ുന്നതിനൊപ്പം സ്‌ക‌ൂൾ ഗ്രൗണ്ടിൽ ക‌ുട്ടികളുടെ മാനസികോല്ലാസത്തിന‌ുവേണ്ടി ഒര‌ു ആമ്പൽ ക‌ുളവ‌ും നിർമ്മിച്ച‌ു.
ചിങ്ങം ഒന്ന് കർഷകദിനത്തിൽ സ‌ക‌ൂളിലെ എൽ.പി,യ‌ു.പി,എച്ച്.എസ് വിഭാഗത്തിൽനിന്ന‌ും ഏറ്റവ‌ും മികച്ച ക‌ുട്ടികർഷകരെ കണ്ടെത്തി ആദരിച്ച‌ു. അതോടൊപ്പം പച്ചക്കറിക‌ൃഷി പ്രോത്സാഹിപ്പിക്ക‌ുന്നതിന്റെ ഭാഗമായി സ‌ക‌ൂളിലെ മ‌ുഴ‌ുവൻ ക‌ുട്ടികൾക്ക‌ും പച്ചക്കറിവിത്ത‌ുകൾ വിതരണം ചെയ്‌ത‌ു. മികച്ച പച്ചക്കറിക‌ൃഷി  ചെയ്യ‌ുന്ന ക‌ുട്ടികള‌ുടെ വീട‌ുകളിൽ അദ്ധ്യാപകർ സന്ദർശനം നടത്തി ക‌ുട്ടികളെ പ്രോത്സാഹിപ്പിച്ച‌ു വര‌ുന്ന‌ു.