സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/ജൂനിയർ റെഡ് ക്രോസ്-17
ജെ.ആർ.സി
ജൂൺ 15-ാം തീയതി ജെ.ആർ.സി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി. എൽ.പി സെക്ഷനിൽ ജെ.ആർ.സിയുടെ പ്രവർത്തനം ഈ വർഷമാണ് ആരംഭിച്ചത്. എൽ.പി, യുപി, ഹൈസ്‍കൂൾ വിഭാഗങ്ങളിലായി 130ഓളം ജെ.ആർ.സി കേടറ്റുകൾ പ്രവർത്തിക്കുന്നു. ഓരോ വിഭാഗത്തിനും കൗൺസിലേഴ്‍സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൈസ്‌കൂൾ സെക്ഷനിൽ ബിജു,ജെയ്‌മോൾ മാത്യു എന്നിവരും, യു.പി വിഭാഗത്തിൽ ഷൈലമ്മ ജോസഫും, എൽ.പി വിഭാഗത്തിൽ അനുമോൾ മാത്യു എന്നിവരും കൗൺസിലേഴ്‌സ് ആയി വർക്ക് ചെയ്യുന്നു. ജെ.ആർ.സി എക്‌സിക്യൂട്ടിവ്,ഹെൽത്ത് സ്‌ക്വാഡ് എന്നിവയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു.ജൂൺ 21 യോഗ ദിനമായി ആചരിച്ചു. എല്ലാ ആഴ്‌ച്ചകളിലും ബുധനാഴ്‌ച്ച ഉച്ചയ്‌ക്ക് ജെ.ആർ.സി കുട്ടികളുടെ നേതൃത്വത്തിൽ മീറ്റിങ്ങുകൾ നടത്തി വരുന്നു. പ്രധാനദിനങ്ങളോടനുബന്ധിച്ച് സ്‌കൂൾ ക്ലീനിംഗ്, ഫസ്റ്റ് ഏയ്ഡ് പ്രവർത്തനങ്ങൾ എന്നിവയിൽ കുട്ടികൾ മുഴുകുന്നു. ജൂലൈ മാസത്തിൽ ബസ്റ്റാന്റ് സുചീകരണം നടത്തി. ഓഗസ്റ്റ് ഒന്ന് ജനസംഖ്യാദിനം ആചരിച്ചു. ഓഗസ്റ്റ് പതിഞഞ്ചിന് നടന്ന സ്വാതന്ത്ര്യദിനറാലിയിൽ ജെ.ആർ.സി കുട്ടികൾ പങ്കുചേർന്നു. സെപ്റ്റംബർ 5 ടീച്ചേഴ്‌സ് ഡേയിൽ അദ്ധ്യാപകരെ ജെ.ആർ.സി അംഗങ്ങൾ പൂക്കൾ നൽകി ആദരിച്ചു. ഗാന്ധിജയന്തി മുതലായ പ്രധാനദിനങ്ങളോടനുബന്ധിച്ച് ക്വിസ് കോമ്പറ്റീഷൻ, കവിതാരചന മുതലായവ നടത്തി. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു.