എസ്.എം.എച്ച്.എസ് വാഴവര/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 9 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30054 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളിലെ ഭാഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളിലെ ഭാഷാശേഷി ഉണർത്തി അതിലൂടെ വ്യക്തിത്ത്വ വികസനവും വളർച്ചയും ലക്ഷ്യമാക്കിപ്രവർത്തിക്കുന്ന ക്ലബാണ് വിദ്യാരംഗം കലാസാഹിത്യവേദി. അറുപത് കുട്ടികളുമായി വാഴവര സെന്റ് മേരീസ് സ്ക്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് എല്ലാ മാസവും രണ്ടു തവണ ഒത്തുചേരാറുണ്ട് .കഥാരചന, കവിതാരചന,പ്രസംഗം,പദ്യം ചൊല്ലൽ, വായന ഇവയ്ക്കൊക്കെ മലയാളം അധ്യാപകരുടെ നേത്യത്വത്തിൽ പരിശീലനം നൽകിവരുന്നു. ഭാഷാസംബന്ധമായ എല്ലാ മൽസരങ്ങളിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ശില്പശാലയിലും കുട്ടികളെ പങ്കെടുപ്പിച്ചു. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഒരു കൈയെഴുത്തു മാഗസിൻ പൂർത്തിയാക്കികൊണ്ടിരിക്കുന്നു.