എസ്.എം.എച്ച്.എസ് വാഴവര/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 9 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30054 (സംവാദം | സംഭാവനകൾ) ('ലൈബ്രറി വായനാ ദിനമായ ജൂൺ 19ന് 2017-18 അധ്യയന വർഷത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലൈബ്രറി


വായനാ ദിനമായ ജൂൺ 19ന് 2017-18 അധ്യയന വർഷത്തെ ലൈബ്രറി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അന്നേദിവസം കൂടിയ പ്രത്യേക അസംബ്ലിയിൽ H.M ഡെയ്സി ടീച്ചർ കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. പുസ്തക പരിച‌യം, വായനാദിന ക്വിസ് , തെറ്റില്ലാത്ത മലയാളം , പ്രസംഗം തുടങ്ങിയ വിവിധ മത്സരങ്ങളും വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു . സ്കൂളിലെ 280 കുട്ടികൾക്കും അന്നേദിവസം പുസ്തകങ്ങൾ വിതരണം ചെയ്തു. എല്ലാ മാസവും കുട്ടികൾക്ക് പുസ്തകങ്ങൾ മാറി നൽകി വരുന്നു . ഈ അധ്യയന വർഷം അൻപതോളം പുസ്തകങ്ങൾ സ്കൂൾ ലെെബ്രറിയിലേക്ക് വാങ്ങി. ലെെബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായനാവാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ സ്കൂൾ തലത്തിലും താലൂക്ക് തലത്തിലും കുച്ചികൾ പങ്കെടുത്ത് സമ്മാനങ്ങൾക്ക് അർഹരായി.