സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/ഗണിത ക്ലബ്ബ്-17
ഗണിതശാസ്‍ത്ര ക്ലബ്ബ് 2017-18 അധ്യയന വർഷത്തെ ഗണത ശാസ്ത്രക്ലബിൻെ പ്രവർത്തനങ്ങൾ ജുൺ മാസം 12-ാം തീയതി ആരംഭിച്ചു . അന്നേ ദിവസം ഗണിത ശാസ്ത്രത്തിനോട് ആഭിമുഖ്യമുളള കുട്ടികളെ ഒന്നിച്ച് ചേർത്ത് യോഗം കൂടി ഭാരവഹികളെ തെരഞ്ഞെടുത്തു. ഈ അധ്യയന വർഷം ചെയ്യേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ജുലൈ മാസം വിളിച്ചു ചേർത്ത യോഗത്തിൽ ഓരോ ക്ലാസ്സിലേയും കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓരോ വിഭാഗക്കാർക്കും വിവിധ പ്രവർത്തനങ്ങൾ നൽകുുകയും ഓരോ ആഴ്ചയിലും അവ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഓഗസ്ററ് മാസത്തിൽ സ്കൂൾതല ശാസ്ത്ര ക്വിസ് മൽസരം നടത്തി ഒന്നാം ലഭിച്ച കുട്ടിയെ സബ് ജില്ലാ മൽസരത്തിനായി പരിശീലനം നൽകി തുടങ്ങി. രണ്ടാമത്തെ ആഴ്ച്ചയിൽ സ്കൂൾ തല ഗണിത ശാസ്ത്രമേള നടത്തി. സെപ്ററംബർ മാസത്തിൽ രാമാനുജൻ പേപ്പർ പ്രസന്റേഷൻ , ഭാസ്കരാചാര്യ സെമിനാർ എന്നിവയ്ക്ക് ഏറ്റവും മികവു പ്രകടിപ്പിച്ച കുട്ടികളെ തെരഞ്ഞെടുത്ത് പരിശിലനം ആരംഭിച്ചു.