എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര

23:42, 30 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24669 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിലെ മുള്ളൂർക്കര വില്ലേജിൽ ഷൊർണുർ തൃശൂർ സംസ്ഥാന പാതയിൽ നിന്ന് 1 കി മീ മാറിയാണ് എ എസ്‌ എം എൻ എസ് എസ് യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .

എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര
വിലാസം
മുള്ളൂർക്കര

എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര
,
680583
സ്ഥാപിതം29 - മെയ് - 1948
വിവരങ്ങൾ
ഫോൺ04884273368
ഇമെയിൽasmnssupsm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24669 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇഠഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ശ്രീജ ശങ്കർ
അവസാനം തിരുത്തിയത്
30-10-201724669


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സംസ്‌കൃത പണ്ഡിതൻ അയ്യാശാസ്ത്രികളുടെ ഓർമ്മയ്ക്കായി പുത്രൻ വിശ്വനാഥഅയ്യർ സ്ഥാപിച്ചതാണ് ഈ സ്കൂൾ. 1123 ഇടവം16-ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. അയ്യാശാസ്ത്രികളുടെ സ്മരണാർത്ഥം സ്കൂൾ തുടങ്ങുന്നതിന് അനുവാദം നൽകി അന്ന് തിരുകൊച്ചിയുടെ വിദ്യാഭ്യാസ മന്ത്രി കൊടയ്ക്കടത്ത് ബാലകൃഷ്ണമേനോൻ കൊടുത്ത രേഖ ഇപ്പോഴും ഇവിടെയുണ്ട്.. സ്കൂൾ തുടങ്ങുന്നതിനാവശ്യമായ ഭൂമി വിശ്വനാഥഅയ്യർക്ക് നൽകിയത് പാലിയത്തുകാരായിരുന്നു. സ്കൂൾ ആരംഭിക്കുമ്പോൾ 54 വിദ്യാർത്ഥികളും 5 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ഇവിടെയുണ്ടായിരുന്നു. കുഴിയത്ത് മുകുന്ദനാണ് ആദ്യവിദ്യാർത്ഥി. അന്നുണ്ടായിരുന്ന വിദ്യാർത്ഥികളിൽ വിരലിലെണ്ണാവുന്ന ഈഴവ വിദ്യാർത്ഥികളൊഴിച്ച് ബാക്കിയുള്ളവരെല്ലാം ബ്രാഹ്മണ നായർ വിദ്യാർത്ഥികൾ ആയിരുന്നു .പെൺകുട്ടികൾ എല്ലാം മുന്നോക്ക വിഭാഗത്തിൽ പെട്ടവരായിരുന്നു.സ്ഥാപകനായ മാനേജർ വിശ്വനാഥഅയ്യർ 1966 ലാണ് സ്‌കൂൾ നായർ സർവീസ് സൊസൈറ്റിയെ ഏല്പിക്കുന്നത്.ഇതിനു വേണ്ടി അദ്ദേഹത്തെ എൻ എസ്‌ എസുമായി ബന്ധിപ്പിച്ചത് തിയ്യന്നൂർ അച്യുതൻ നായർ ആണ്.1966 മുതൽ സ്കൂൾ എൻ എസ് എസ് ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

485വിദ്യാർത്ഥികളും 20 അദ്ധ്യാപകരും ഒരു അനദ്ധ്യാപക ജീവനക്കാരനും പ്രവർത്തിക്കുന്ന ഈ സ്കൂളിന് രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളും നാല് ഓടിട്ടകെട്ടിടങ്ങളുമുണ്ട്. 15 ക്ലാസ്മുറികളാണ് ഉള്ളത്. ഒരു സ്മാർട്ട്റൂമും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. സ്കൂളിന്റെ പ്രധാനകെട്ടിടത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള ഒരു ഓഡിറ്റോറിയം നിർമ്മിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം മൂത്രപ്പുരകൾ,കക്കൂസുകൾ,എല്ലാസൗകര്യങ്ങളുമുള്ള ലബോറട്ടറി,ലൈബ്രറി എന്നിവയുമുണ്ട്.കുടിവെള്ളത്തിനായി കിണറും പൈപ്പ് കണക്ഷനുമുണ്ട്.

മാനേജ്മെന്റ്

 
NSS HEAD OFFICE PERUNNA

ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ നായർ സർവീസ് സൊസൈറ്റി യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

                                         2017-18
                                              സ്പോർട്സ്  
 
സ്പോർട്സ് ടീം

2017 -18 ലെ വടക്കാഞ്ചേരി സബ്ജില്ലാ സ്പോർട്സിൽ സ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു .

 
കിഡ്‍ഡിസ് ചാമ്പ്യൻ
                                 UP കിഡ്‌ഡിസ് ബോയ്സ് ചാമ്പ്യൻ          

UP കിഡ്‍ഡിസ് ബോയ്സിൽ 100 മീറ്ററിന് ഒന്നാം സ്ഥാനവും 200 മീറ്ററിന് രണ്ടാം സ്ഥാനവും 4 *100 മീറ്റർ റിലേയിൽ രണ്ടാം സ്ഥാനവും നേടി അഭിഷേക് P S UP കിഡ്‌ഡിഡ് ബോയ്സ് ചാമ്പ്യൻ ആയി.

                                                 മറ്റു സമ്മാനാർഹർ 

ആഷിം P 200 മീറ്റർ ഒന്നാം സ്ഥാനം ആഷിം P,അനൽ K നിർമ്മൽ ,മുഹമ്മദ് ജംഷീദ് T Y 4 *100 മീറ്റർ റിലേ രണ്ടാം സ്ഥാനം

മുൻ സാരഥികൾ

1 സേതുരാമയ്യർ

2 സുബ്രഹ്മണ്യഅയ്യർ

3 നാരായണ അയ്യർ

4 എം പാർവതി അമ്മ

5 ടി വി രാമനാഥ അയ്യർ

6 ഒ വിലാസിനി

7 വി എസ് വസുമതി അമ്മ

8 എ എൻ പാറുക്കുട്ടി

9 പി കെ ബേബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   
  • തിയ്യന്നൂർ രാമകൃഷ്ണൻ- വക്കീൽ
  • പുത്തൻവീട്ടിൽ ഗംഗാധരൻ- ബി എസ് എൻ എൽ സോണൽ മാനേജ൪
  • ചന്ദ്രശേഖര അയ്യ൪- ഇൻകം ടാക്സ് കമ്മിഷണ൪
  • രവീന്ദ്രൻ- ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ

എഡിറ്റോറിയൽ ബോർഡ്

       T SUBHA
        UPSA
       ASMNSS UP SCHOOL MULLURKARA

വഴികാട്ടി

{{#multimaps:10.7083139,76.2678154|zoom=10}}