ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഫിലിം ക്ലബ്ബ്-17
സിനിമ പഠന ക്ലാസ്സ്
ചലചിത്ര നിർമ്മാണത്തിന്റെ അണിയറ വിശേഷങ്ങൽ കുട്ടികൾക്ക് മുന്നിൽ തുറന്ന് കാട്ടികൊണ്ട് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്ന സിനിമ പഠന ക്ലാസ്സ് ശ്രദ്ധേയമായി. പ്രശസ്ത പുസ്തക രചയിതാവും കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ ഡോ: പി.കെ. ഗോപനാണ് "സിനിമ വിവിധ ഘട്ടങ്ങളിൽ " എന്ന വിഷയത്തിൽ ക്കാസ്സുകൾ നയിച്ചു. പുതിയ പാഠ്യപദ്ധതിയിൽ ചലചിത്രങ്ങളും ചലചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഉൾപ്പെടുത്തപ്പെട്ട സാഹചര്യത്തിലാണ് സ്കൂൾ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇത്തരമൊരു ക്ലാസ്സ് സംഘടിപ്പിച്ചത്.
സിനിമയെക്കുറിച്ച് ഓരോ യൂണിറ്റ് വീതം പത്താം ക്ലാസ്സ് ഇംഗ്ലീഷ് , ഹിന്ദി പാഠപുസ്തകങ്ങളിൽ പാഠ്യവിഷയമായുണ്ട്. സെക്കന്റുകൾ ദൈർഘ്യമുള്ള ഷോട്ടുകൾക്കു പിന്നിൽ അണിയറ പ്രവർത്തകർ അനുഭവിക്കേണ്ടി വരുന്ന യാതനകൾ ഇന്ത്യയിലെ എക്കാലത്തേയും മികച്ച സംവിധായകൻ സത്യജിത്ത് റേയുടെ അനുഭവങ്ങളിലൂടെ മനസിതാക്കാൻ സാധിച്ചു. 36 സിനിമകളിൽനിന്ന് 32 അന്താരാഷ്ട്ര അവാർഡുകൾ നേടിയ ആ മഹാപ്രതിഭയെ അടുത്തറിയാൻ ക്ലാസ്സ് സഹായിച്ചു.
ഇറാനിയൻ സംവിധായകനായ മജീദ് മജീദിയുടെ 'Children's Heaven' എന്ന ചലചിത്രവും സെമിനാറിൽ ചർച്ച ചെയ്യപ്പെടിടു. ഷൂട്ടിങ്, എഡിറ്റിങ്, സൗണ്ട് മിക്സിങ്, വിവിധതരം ഷോട്ടുകൾ, ക്യാമറ ആങ്കിൾ എന്നിവയിൽ തുടങ്ങി ചലചിത്ര ആസ്വാദന രീതിവരെ സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു.
പാഠഭാഗങ്ങൾ ആഴത്തിൽ മനസിലാക്കുവാനും നിത്യേന നാം കാണുന്ന സിനിമയുടെ കാണാപ്പുറങ്ങൾ മനസിലാക്കുവാനും സെമിനാർ സഹായിച്ചെന്നു കുട്ടികൾ അഭിപ്രായപ്പെട്ടു. രണ്ട് ബാച്ചായി സ്കൂളിലെ പതിനൊന്ന് ഡിവിഷനുകളിൽ പഠിക്കുന്ന നാണൂറിലാധികം കുട്ടികൾക്കാണ് ക്ലാസ്സ് ലഭിച്ചത്. കോഡിനേറ്റർ ജി മോഹനൻ നന്ദി പറഞ്ഞു.
ശാസ്ത്ര സിനിമ പ്രദർശനം
വഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര സിനിമ പ്രദർശനം സംഘടിപ്പിച്ചു.