സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
18:26, 12 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37259 (സംവാദം | സംഭാവനകൾ) ('തികച്ചും ജനാധിപത്യ രീതിയിൽ തന്നെ സ്കൂൾ പാർലമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തികച്ചും ജനാധിപത്യ രീതിയിൽ തന്നെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ശ്രീ വിനു കൊച്ചു ചെറുക്കന്റെ നേതൃത്വത്തിൽ നടന്നു . നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കുകയും സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തു. സ്ഥാനാർഥികളുടെ പേരും ചിഹ്നവും നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തി . എല്ലാ സ്ഥാനാർഥികളും വോട്ട് അഭ്യർത്ഥിക്കുകയും പ്രചാരണം നടത്തുകയും ചെയ്തു . ക്ലാസ് ലീഡർമാരുടെ തെരഞ്ഞെടുപ്പ് അതാത് ക്ലാസിൽ വച്ച് തന്നെ ബാലറ്റ് സംവിധാനത്തിലൂടെ നടത്തി . സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മാധുരി സുനിൽ , ദേവൂട്ടി ബാലചന്ദ്രൻ, കെസ് യ രാജേഷ്, ആൽവിൻ വി കെ എന്നിവർ മത്സരിച്ചു .ബാലറ്റ് പെട്ടി സീൽ ചെയ്തു സൂക്ഷിച്ചു. വരണാധികാരിയുടെ മേൽനോട്ടത്തിൽ വോട്ടെണ്ണൽ നടത്തി. 10 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഏഴാം ക്ലാസിലെ ആൽവിൻ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.