ജി. എച്ച് എസ് മുക്കുടം/ടൂറിസം ക്ലബ്ബ്-17
ടൂറിസം ക്ലബ്ബ്
2016-17 അദ്ധ്യയന വർഷത്തിലെ സ്കൂൾ ബസ്സിൻറെ വരവോടുകൂടിയാണ് ടൂറിസം ക്ലബ്ബിന് പുത്തനുണർവ്വ് ലഭിക്കുകയുണ്ടായി. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് വലിയ മുതൽമുടക്കിൽ ടൂറിസ്റ്റ് ബസ്സുകൾ ലഭ്യമാക്കി പഠനയാത്രകൾ നടത്തുവാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് പത്താം ക്ലാസ്സിൻറെ പഠനയാത്രകളിൽ മാത്രമായി ഒതുങ്ങിനിന്നിരുന്നു. എന്നാൽ സ്കൂൾ ബസ്സിൻറെ വരവോടെ ഇതിന് മാറ്റമുണ്ടായി. അഞ്ചാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സ് വരെയുള്ള എല്ലാ ക്ലാസ്സുകാരേയും അവരുടെ പുസ്തകങ്ങളിൽ നിന്ന് വായിച്ച് മനസ്സിലാക്കിയ അറിവുകൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും ക്ലാസ്സ് തല പഠനയാത്രകൾ വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടത്തിവരുന്നു.