എസ്.എച്ഛ്.എം.ജി.വി.എച്ഛ്.എസ്.എസ്. എടവണ്ണ /സ്ക്കൂൾ കുട്ടി കൂട്ടം.

Schoolwiki സംരംഭത്തിൽ നിന്ന്
01:00, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'കുട്ടിക്കൂട്ടം ക്യാംപ് നടത്തി'

എടവണ്ണ : സീതിഹാജി സ്മാരക ഗവ :ഹൈസ്ക്കൂളിൽ കുട്ടിക്കൂട്ടം ക്യാംപ് നടത്തി. 01.07.17ശനി,02.07.17 ഞായർ എന്നീ ദിവസങ്ങളിലാണ് ക്യാംപ് നടന്നത്. നാൽപ്പതോളം വിദ്യാർഥികൾ ക്യാംപിൽ പങ്കെടുത്തു.സ്കുൂളിലെ കുട്ടിക്കൂട്ടം കോ-ഓർഡിനേറ്റർ ആയ ഷക്കീബ ടീച്ചർ ,ബഷീർ മാഷ്,ഹബീബ് മാഷ്, ഐടി അധ്യാപകനായ ബാബു മാ‍ഷ് എന്നിവരായിരുന്നു ക്ലാസുകൾ നയിച്ചിരുന്നത്.ആനിമേഷൻ,മലയാളം കംപ്യൂട്ടിംഗ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ്,ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നീ അഞ്ച് മേഖലകളിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. കുട്ടികളുടെ മികച്ച കൂട്ടായ്മയാണ് കുട്ടിക്കൂട്ടം. ഈ സ്കൂളിലെ അധ്യാപകർ കുട്ടികൾക്ക് പ്രോത്സാഹനവുമായി അവരോടൊപ്പം നിൽക്കുന്നു.അതുതന്നെയാണ് സ്കൂളിലെ കുട്ടിക്കൂട്ടത്തിന്റെ വിജയ രഹസ്യം.