ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/കുട്ടിക്കൂട്ടം
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ICT അധിഷ്ഠിത പഠന പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കാനും പ്രവർത്തനങ്ങൾ ഫലവത്താക്കുന്നതിനും വേണ്ടി IT@school വിഭാവനം ചെയ്ത പുതിയ പദ്ധതിയാണ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം. 8,9 ക്ലാസുകളിലെ വിദ്യാർഥികളെയാണ് കുട്ടിക്കൂട്ടത്തിൽ ഉൾപ്പെടുത്തിയത് . SITC/JSITC എന്നിവരുടെ ചുമതലയിൽ പ്രവർത്തിക്കുന്ന കുട്ടിക്കൂട്ടത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രധാനാധ്യാപകൻ കൺവീനറും PTA പ്രസിഡന്റ് ചെയർമാനുമായി രക്ഷാധികാരസമിതി പ്രവർത്തിക്കുന്നു. ആനിമേഷൻ & മൾട്ടി മീഡിയ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, ഭാഷാ കമ്പ്യൂട്ടിങ്ങ്, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നീ മേഖലകളിലായി ഇപ്പോൾ 9,10- ൽ പഠിക്കുന്ന കുുട്ടിക്കൂട്ടം അംഗങ്ങൾക്ക് അവധിക്കാല പരിശീലനം ലഭിച്ചിട്ടുണ്ട്. 2017-18 വർഷം എട്ടാം തരത്തിൽ പഠിക്കുന്ന 12 തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് അഞ്ച് മേഖലകളിലായി അടിസ്ഥാന പരിശീലനം നേടിയിട്ടുണ്ട്.കുട്ടിക്കൂട്ടത്തിന്റെ രണ്ടാം ഘട്ട പരിശീലനം സെപ്തംമ്പർ 7,8 തീയതികളിൽ ആരംഭിക്കും.