ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:54, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

MATHS CLUB ഗവ.വി.എച്ച്.എസ്.എസ് തിടനാട് സ്കൂളിലെ ഗണിത ക്ലബ്ബിന്റെ 2017-2018 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 20-6-2016 പ്രവർത്തനമാരംഭിച്ചു.കുട്ടികളിൽ ഗണിത ശാസ്ത്രത്തെക്കുറിച്ചുള്ള അവബോധം കൗതുകകരവും വിജ്ഞാനപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്. അഞ്ചുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ നിന്ന് ഗണിതശാസ്ത്രത്തോട് താൽപര്യമുള്ളവരാണ് പ്രധാനമായും ഈ ക്ലബ്ബിലെ അംഗങ്ങൾ. ആഴ്ചയിൽ എല്ലാ ചൊവ്വാഴ്ച്ചയും ഉച്ചയ്ക്കുള്ള ഇടവേളയിൽ ക്ലബ്ബിന്റെ യോഗം കൂടുകയും വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു മാഗസിൻ തയ്യാറാക്കാനുള്ള എഡിറ്റോറിയൽ ബോർഡ് അംഗങ്ങളെ വിവിധ ക്ലാസ്സുകളിൽ നിന്ന് തിരഞ്ഞെടുക്കുകയും കുട്ടികൾ മാഗസിൻ വേണ്ടിയുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും നോട്ടീസ് ബോർഡിൽ വിവിധ ഗണിത പ്രശ്നങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾ അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. 18-7-2017ൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ഗണിത ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു