എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/എന്റെ ഗ്രാമം

23:18, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർഷവും പുരാതനവുമായ ഭാരതീയ സംസ്ക്കാരത്തിൻറെ ആദ്ധ്യാത്മിക ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് തന്നെ കത്തോലിക്കാ സഭയിൽ ഉറച്ചു നിന്ന ക്രൈസ്തവ വിശ്വസികളുടെ ഒരു നാടാണ് വാഴക്കുളം പ്രകൃതി സുന്ദരമായ വാഴക്കുളം തൊടുപുഴ മുവാറ്റുപുഴ പട്ടണങ്ങളുടെ മദ്ധ്യേ സ്ഥിതി ചെയ്യുന്നു. കുളിർക്കാറ്റിൽ തലയാട്ടി നിൽക്കുന്ന കേര വൃക്ഷങ്ങൾ പരപ്പാർന്ന പൈനാപ്പിൾ തോപ്പുകൾ വൃസ്തൃതമായ റബ്ബർ തോട്ടങ്ങൾ ഇതെല്ലാം വാഴക്കുളത്തിൻറെ പ്രത്യേകതകളാണ്. വാഴക്കുളത്തിൻറെ അപരനാമമാണ് പൈനാപ്പിൾ സിറ്റി. ഇവയുടെ മധ്യത്തിൽ ഉയർന്ന് നിൽക്കുന്ന മൂന്ന് കുന്നുകളിലാണ് കർമ്മല കൊവേന്തയും, സെന്റ്. ജോർജ്ജ് ഫോറോനാ പള്ളിയും, കർമ്മലീത്ത മഠവും ഇവയോടനുബന്ധിച്ചുളള സരസ്വതി ക്ഷേത്രങ്ങളും, സെൻറ്.ജോർജ്ജ് ആശുപത്രിയും, ബാലഭവനും, വായനശാലയും, പ്രസ്സും, കന്പോളവും മറ്റ് പൊതു സ്ഥാപനങ്ങളും ഈ പ്രദേശത്തിൻറെ ചാരുത വർദ്ധിപ്പിക്കുന്നു. ഈ കുന്നുകളിൽ നിന്നും ഒഴുകിയ ആദ്ധ്യാത്മികതയും വിജ്‍ഞാനവും തൊടുപുഴ, മുവാറ്റുപുഴ പ്രദേശങ്ങളെ മുഴുവൻ സന്പന്നമാക്കിയിട്ടുണ്ട്.'