ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് വടക്കുമ്പാട് /സൈക്കിൾ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതിനും ആത്മ വിശ്വാസം വളർത്തുന്നതിനും സൈക്കിൾ പരിശീലനം ഉപകരിക്കുന്നു. അഞ്ചു സൈക്കിളുകളാണ് ഇപ്പോൾ ഇതിന് ഉപയോഗപ്പെടുത്തുന്നത്. ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമാണ് പരിശീലനം. നാലാം ക്ലാസ് വിടുന്ന മുഴുവൻ കുട്ടികളും - പെൺ കുട്ടികൾ പ്രത്യേകിച്ചും - സൈക്കിളോടിക്കാൻ പഠിച്ചിരിക്കണമെന്ന കാഴ്ചപ്പാടോടെയാണ് ഇതു നടത്തുന്നത്. പെൺകുട്ടികളുടെ പരിശീലനത്തിന് അധ്യാപികമാർ തന്നെയാണ് നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞ ഒൻപതു വർഷമായി ഇവിടെ സൈക്കിൾ പരിശീലനം നടക്കുന്നു.