കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


അക്ഷരവെട്ടം
കവിത‌‌‌‌‌‌
ഇത് ആരുടെ ചിത്രം
കഥ
ജലം ഭൂമിയെ തൊട്ടപ്പോൾ
ഇത് എന്റെ ചിത്രം

നിങ്ങൾക്കിഷ്ടമായോ,എനിക്കിഷ്ടമായി
അതാണിത് എന്റെ ചിത്രമായത്,
അതു കൊണ്ടാണിത് നിങ്ങളുടെതല്ലാത്തത്.

ഇത് അവന്റെ ചിത്രം!
അവനത് ഇഷ്ടമായില്ല,എനിക്കതിഷ്ടമായി,
പക്ഷേ ഇത് അവന്റേതാണ്,
അതു കൊണ്ടാണത് എന്റേതല്ലാത്തത്.

എനിക്കിഷ്ടമായത് എന്റെ ചിത്രമാണ്,
എനിക്കിഷ്ടമല്ലാത്തതും എന്റെ ചിത്രമാണ്,
എന്റെ ചിത്രം എന്റേത് മാത്രമാണ്!
എനിക്കിഷ്ടമായാലും ഇഷ്ടമല്ലങ്കിലും.

അപ്പോൾ...
ഈ ചിത്രം ആരുടെതാണ് ?
അത് ഇഷ്ടമായവന്റേതാണ് !
അല്ല,
അത് ഇഷ്ടമല്ലാത്തവന്റേതാണ് !
അതേ അത് ആരുടെതുമാകാം,
ഇഷ്ടമായവന്റേയും,ഇഷ്ടമല്ലാത്തവന്റേയും.

                             ഷാ‍ജി

ഒരു മഹാവിസ്പോടനത്തിന്റെ വെമ്പലിന്റെ അഗ്നിയിൽ ജ്വലിച്ചു കൊണ്ടിരുന്ന ഒരു താരകത്തിൽ നിന്നാണ് ഭൂമിയുടെ ജനനം.പിന്നീടങ്ങോട്ട് സ്വയം ജീവിക്കുന്നതിനുള്ള പ്രാപ്തത കൈവരിക്കുന്നതിനുള്ള ഘട്ടങ്ങളായിരുന്നു.അങ്ങനെ ഭൂമിയുടെ യൗവ്വനകാലമായി.ആ കത്തുന്ന യൗവ്വനകാലത്ത് സൗന്ദര്യവും ശക്തിയും ഓജസ്സും ഉള്ള ഒരുവനെ ഭൂമി വരനായി തെരഞ്ഞെടുത്തു. പിന്നീട് അവൻ ഭൂമിക്ക് താങ്ങും തണലുമായി.അവൻ ഭൂമിയെ പല വിഭത്തുകളിൽ നിന്നും സംരക്ഷിച്ചു.അവനിലെ പലഘടകങ്ങളും ഭൂമിയെ ആകർഷിച്ചു അപ്പോഴേക്കും അവന്റെ ശക്തി ക്ഷയിച്ചുതുടങ്ങിയിരുന്നു.അവനവളെ ആശ്ലേഷിച്ച് പുത്രസൗബാഗ്യത്തിനായി ആഗ്രഹിച്ചു.അവൻ പറഞ്ഞു എന്റെ മരണശേഷം എന്റെ ശക്തിസ്രോതസ് നിന്നെ സംരക്ഷിക്കും.അതിൽനിന്ന് നിനക്ക് ഒരു പുത്രിയുണ്ടാകും.നീ ആ ജീവന്റെ തുടിപ്പിനെ ഏറ്റുവാങ്ങണം.അവളിലൂടെ ഇനിനിന്നിൽ ജീവൻ നിലനിൽക്കും.നീ സമ്പുഷ്ടയാകും ഇത്രയും പറഞ്ഞശേഷം അവന് യാത്രയായി.അവന്റെ രണ്ട് ശകതിസ്രോതസുകൾ അവിടെ അവശേഷിച്ചു.അവ പിന്നീട് ഭൂമിയെ മുന്നോട്ടു നയിക്കാൻ പ്രേരിപ്പിച്ചു.ആ ശകതിസ്രോതസുകളിൽ നിന്നും ഭൂമിക്കൊരു പുത്രിയുണ്ടായി.ഭൂമി അവളെ സ്വീകരിക്കാൻ തയ്യാറായി,എന്നാൽ അവൾ അമ്മയിലേക്കെത്താനുള്ള ശക്തി ആർജിച്ചിരുന്നില്ല.തന്റെ പുത്രിയാൽ താൻ സമ്പുഷ്ടയാകും എന്ന വിശ്വസത്തോടെ ഭൂമി അവൾക്കായി കാത്തിരുന്നു.പവിത്രയായ അമ്മയുടെ മടിയിലേക്കെത്താനുള്ള തിടുക്കമായിരുന്നു അവൾക്ക് ലക്ഷകണക്കിന് വർഷങ്ങൾ കടന്നു പോയി.അവൾ സ്വയം ശക്തിയാർജിച്ച് ഊർജ്ജം ഉത്സർജിച്ച് തന്റെ അമ്മയെ തൊട്ടു.അമ്മ അവളെ മാറോടു ചേർത്തു.ആ നിമിഷം ഭൂമി അനുഗ്രഹീതയായി.

                                                                                                                                                              ലക്ഷ്മി പി. 10 B
കവിത‌‌‌‌‌‌
അമ്മ
ഉത്തരം പറയാമോ!
വറ്റാത്ത വാത്സല്യധാരയി‍ൽ നന്നൊരു തുള്ളിയും

കനിവിന്നുറവുമെടുത്തു ജഗദീശൻ
മാലാഖമാരുടെ നന്മയും തടാകവും ചേർത്തയിൽ
ഒപ്പിയെടുത്തു സ‌ൃഷ്ടിച്ചതാണമ്മയെ

‌തന്നോമനയ്ക്കായ് സർവ്വ സുഖങ്ങളും
മാത്മഹർഷത്തോടെ ത്യജിക്കുന്ന ത്യാഗിനി
മറുജൻമമെന്ന പേർ പറയുന്ന പേറ്റുനോവൊരു<
തൃണമായ് ‍‍‍ഗണിക്കുന്നുവമ്മ

തൻകുഞ്ഞിൻ കാലിലൊരു പോറലെക്കാതെ,
സ്നേഹമായ്, പ‌്രാർത്ഥനയാകുന്നവളാണവർ,
എത്രന്നാലും തീരാത്ത സ്നേഹ-
ത്തിനാഴക്കടലിവളമ്മ!

അമ്മയെ പോലില്ല മറ്റൊരാൾ എന്നമ്മേ
അമ്മ തൻയെൻ ദൈവം
അമ്മയ്ക്ക് സമമായമ്മ മാത്രം-
എന്നുമെന്നമ്മയ്ക്ക സമമായമ്മ മാത്രം.

                                   സ്വാദിഖ
     1+1=2
2+2=8
3+3=18
4+4=?
അടുത്ത വരിയേത്?
           1
       1  2  1
      1  3  3  1 
    1  4  6  4  1
  1  5  10  10  5  1
1  6  15  20  15  6  1