ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ സിറ്റിയിൽ നിന്ന് പതിനാല് കിലോ.മീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന കുരുവട്ടൂർ ഗ്രാമത്തിലെ ഒരു പ്രദേശമാണ് പറമ്പിൽ ബസാർ .ചേളന്നൂർ ,കക്കോടി, മടവൂർ , കുുന്ദമംഗലം,,കോഴിക്കോട് കോർപറേഷൻ എന്നിവയാണ് ഇതിന്റെ അതിർത്തികൾ.കുുന്ദമംഗലം ബ്ലോക്കിൽപ്പെട്ട ഈ പ്രദേശത്തിന് 16 വാർഡുകളുണ്ട് എലത്തൂർ നിയോജകമണ്ഡലത്തിൽ പ്പെടുന്നു പറമ്പിൽ ബസാർ , പയിമ്പ്ര എന്നിവയാണ് ഈ ഗ്രാമത്തിലെ പ്രധാന സ്ഥലങ്ങൾ കലാ-കായിക സാംസ്കാരിക രംഗം വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുന്ന ഇവിടെ വിദ്യാഭ്യാസ കാര്യത്തിലും ഏറെ മുന്നിലാണ് ഒരു സിറ്റിയിൽ ലഭ്യമാക്കുന്ന എല്ലാ വസ്തുകളും പറമ്പിൽ ബസാറിൽ ലഭ്യമാണ് എന്നത് വാണിജ്യപരമായും -കാർഷികപരമായും ഇവിടെ ഏറെ മുന്നിലാണ് എന്നതിന്റെ തെളിവാണ്