ഗവ ഗേൾസ് സ്കൂൾ ചവറ/ഐ.ടി. ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആമുഖം

പ്രവർത്തനങ്ങൾ


ഐ.ടി. ക്ലബ് ഭാരവാഹികൾ

കൊളാഷ് മത്സരം

ആന്റ്സ് അനിമേഷൻ പരിശീലനം

സ്ക്കൂളിൽ നിന്നും ഐടി ജില്ലാ റിസോഴ്സ് സെന്ററിൽ നടന്ന അനിമേഷൻ പരിശീലനത്തിൽ ഗീതു.റിനി വിജയൻ എന്നിവർ പങ്കെടുത്തു.ഗീതു മറ്റ് സ്ക്കൂളുകളിലെ കുട്ടികൾക്ക് നൽകിയ പരിശീലനത്തിന്റെ റിസോഴ്സ് പെഴ്സൺ ആയിരുന്നു.

ഗീതുവിന്റെ അനിമേഷൻ

[1]

സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനം

രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻ

രാമചന്ദ്രവിലാസം

അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീർഘ നാളുകളായി പുസ്തക രൂപത്തിൽ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികൾക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥികളാണ് ഡിജിറ്റൽ ലോകത്തെത്തിക്കുന്ന പദ്ധതിയിൽ സ്ക്കൂളിലെ പത്ത് ഐടി ക്ലബ് അംഗങ്ങളും 10 വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും പങ്കെടുക്കുന്നു..വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാൻ ഉദ്ദ്യേശിക്കുന്ന പദ്ധതിക്ക് ചവറ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോർഡിനേറ്റർമാരുടെ ശിൽപ്പ ശാലയിൽ തുടക്കമായി. പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്​വെയറിലും ഓപ്പൺ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷൻ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകർ.

സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചിത്ര സർഗ്ഗത്തിലെ ശരബന്ധം

സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചിത്ര സർഗ്ഗത്തിലെ ശരബന്ധം
സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചിത്ര സർഗ്ഗത്തിലെ ശരബന്ധം

ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ



ഉപജില്ലാ തല അനിമേഷൻ പരിശീലനം

കൂട്ടുകാരുടെ ഭാവനയെ ആകാശത്തോളമുയർത്താൻ പോന്ന സർഗപ്രവർത്തനമാണ് അനിമേഷൻ . നമ്മുടെ പൊതുവിദ്യാലയങ്ങളിൽ അനിമേഷൻ പ്രവർത്തനങ്ങൾ സജീവമാവുകയാണ്. വിവിധതലങ്ങളിലായി അനിമേഷൻ പരിശീലനങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ അനിമേഷന്റെ പ്രത്യേകതകളെക്കുറിച്ച് വായിക്കൂ...[.http://www.deshabhimani.com/periodicalContent3.php?id=246]

പരിശീലനത്തിന്റെ വിവിധ ദൃശ്യങ്ങൾ

അനിമേഷൻ പരിശീലനം
അനിമേഷൻ പരിശീലനം
അനിമേഷൻ പരിശീലനം
പരിശീലന പരിപാടിയിൽ പി.റ്റി.എ.പ്രസിഡന്റ് സംസാരിക്കുന്നു.
പരിശീലനത്തിന്റെ വിവിധ ദൃശ്യങ്ങൾ
പരിശീലനത്തിന്റെ വിവിധ ദൃശ്യങ്ങൾ

രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ പരിപാടി

ഐടി ക്ലബിന്റെ ആഭിമുഖ്യത്തിൽരക്ഷകര‍ത്താക്കൾക്കായി ഐസിടി ബോധവൽക്കരണ പരിപാടി 24.8.2011വ്യാഴം 2.30ന് ഐടി ലാബിൽ‍ ചേർന്നു.ഹെഡ്മാസ്റ്റർ ശ്രീ.കെ.കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. ഗിരിജകുമാരികു‌‍ഞ്ഞമ്മ ടീച്ചർ സ്വാഗതം ആശംസിക്കുകയും പി.റ്റി.എ. പ്രസിഡന്റ് എ.എ. താജുദ്ദീൻ ബോധവൽകരണ പരിപാടി ഉദ്ഘാടനം ചെയ്തു.ശ്രീ ജോസ്പ്രസാദ്, ശ്രീ നൗഷാദ്,സബിത എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു.സ്ക്കൂൾ ഐടി കോർഡിനേറ്റർ സുഗന്ധി ടീച്ചർ യോഗത്തിന് നേതൃത്വം നല്കി.സ്ക്കൂളിനെക്കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു.ഐടി ക്ലബ് അംഗങ്ങളായ കുട്ടികളുടെ യോഗം വീഡി‍യോ ക്യാമറയിൽ പകർ‍‍ത്തി.ഐടി ക്ലബ് അംഗങ്ങളായ ഗീതു. ജി.പി,റിനി വിജയൻഎന്നിവർ നിർമ്മിച്ച അനിമേഷൻ ചിത്രം യോഗത്തിൽപ്രദർശിപ്പിച്ചു.ഐടി ക്ലബ് പ്രവർത്തനങ്ങൾ ക്ലബ് കൺവീനർ ആയ അഞ്ജു ചന്ദ്രൻ വിശദീകരിച്ചു. 35 രക്ഷിതാക്കൾക്ക് SITC മറുപടി നല്കി.9Dയിലെ Anaswaraയുടെ രക്ഷിതാവ് യോഗത്തിന് എത്തിച്ചേർന്ന രക്ഷിതാക്കളെ പ്രതിനിധീകരിച്ച് സംസാരിച്ചു.തുടർപ്രവർത്തനത്തിന് പങ്കുചേരണമെന്ന് സ്ക്കൂൾ ഐടി കോർഡിനേറ്റർ രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി.ഐടി ക്ലബ് കൺവീനർ നന്ദി പറഞ്ഞുകൊണ്ടു യോഗം അവസ്നിപ്പിച്ചു.പ്രദേശിക ചാനലായ വേണാട് ബോധവൽക്കരണ പരിപാടി സംപ്രഷണം ചെയ്തു.

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം

ഐ.ടി. മേള.

ഉപസംഹാരം












പ്രധാന താളിലേക്ക്