SEE OUR ICT PARENT AWARENESS PROGRAMME 14-09-2011
I.C.T ബോധവൽക്കരണം-രക്ഷിതാക്കൾക്കു്.
പുതിയ പാഠ്യ പദ്ധതിയുടെ ഭാഗമായി വിവരവിനിമയ സാങ്കേതിക രംഗത്തു് ഐ.ടി @സ്കൂൾ നിരവധി പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടു്
.അത്തരം പരിപാടികളിലൊന്നാണു് രക്ഷിതാക്കൾക്കുള്ള I.C.T ബോധവൽക്കരണം.
ഐ.ടി മേളകൾ,വിക്ടേഴ്സ് ചാനൽ,ഇന്റർനെറ്റ് പൊതു ജനങ്ങൾക്കുള്ള പരിശീലനങ്ങൾ എന്നിവ ഈ പ്രൊജക്ടിന്റെ ഭാഗമാണു്.
.തുടർന്നു് സ്കൂളിൽ നടത്താൻ പോകുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള രക്ഷിതാക്കൾ പേര് രജിസ്ടർ ചെയ്തു
.കൂടുതൽ രക്ഷിതാക്കൾ ഉണ്ടെങ്കിൽ അധിക ബാച്ചുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
യോഗത്തിൽ H.M,P.T.A പ്രസിഡന്റു്,വൈസ് പ്രസിഡന്റു്, എന്നിവരും അദ്ധ്യാപകരും പങ്കെടുത്തു.
S.I.T.Cമാരായ ശ്രീമതി.V.Pശാന്തി,S.V ലളിത,S.S.I.T.Cമാർ,I.Tക്ലബ്ബ് അംഗങ്ങൾ എന്നിവർ ക്ലാസ്സിനു്
നേതൃത്വം നൽകി.
പരിശീലനത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ബോധവൽക്കരണ പരിപാടി 14-09-2011 നു് സ്കൂളിൽ നടന്നു.
C.D പ്രദർശനത്തിലൂടെയാണു് ഇതു് നടത്തിയതു്.
I.C.T സപ്ലൈയിലൂടെ ലഭിച്ച ഉപകരണങ്ങൾ,സ്കൂൾ വിക്കി,സ്കൂൾ ബ്ലോഗ് എന്നിവ രക്ഷിതാക്കളെ പരിചയപ്പടുത്തി
