ജി.എച്ച്.എസ്.എസ്. നെടുങ്ങോം/പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ

11:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായി പരിലസിക്കുന്ന ഈ വിദ്യാക്ഷേത്രത്തിൽ നിന്ന് വിജ്ഞാനത്തിന്റെ നറുംപാൽ നുകർന്ന് ലോകത്തിന്റെ വിശാലവീഥികളിൽ നിരവധി പേർ ജീവനം നേടുന്നു.
ഈ മാതൃവിദ്യാലയത്തിന്റെ മക്കളുടെ മുഖങ്ങളിൽ വിരിയുന്ന അഭിമാനമലരുകൾ...
അവരുടെ ലഘുചേതനയിൽ അറിവിന്റെ, ധിഷണയുടെ ദീപം കൊളുത്തി ചാരിതാർത്ഥ്യത്തോടെ അരങ്ങിൽ നിന്ന് വിടവാങ്ങിയ ഗുരുവര്യരുടെ ജ്വലിക്കുന്ന സ്മരണകൾ...
വിദ്യാലയത്തിന്റെ പുരോഗതിക്കായി അനവരതം പ്രയത്നിക്കുന്ന കർമ്മകുശലരായ തദ്ദേശീയരുടെ ഹൃദയത്തുടിപ്പുകൾ...
നിസ്വാർത്ഥതയും സമർപ്പണബുദ്ധിയും കൈമുതലുള്ള അദ്ധ്യാപകർ....
ഈ വിദ്യാലയത്തിന്റെ വിജയം ഇവയൊക്കെയാണ്.


എസ്.എസ്.എൽ.സി. വിജയശതമാനം :

  • 2006-ൽ 92
  • 2007-ൽ 96.5
  • 2008-ൽ 100
  • 2009-ൽ 99.5
  • 2010-ൽ 99.5

സ്കൗട്ട്സ് & ഗൈഡ്സ്

വിദ്യാലയത്തിൽ ഒരു സ്കൌട്ട് ട്രൂപ്പും ഒരു ഗൈഡ് കമ്പനിയും സജീവമായി പ്രവർത്തിക്കുന്നു.
സ്കൌട്ട് ട്രൂപ്പിൽ നാലു പട്രോളുകളിലായി 32 അംഗങ്ങളുണ്ട്. ആഴ്ചയിൽ ചുരുങ്ങിയത് രണ്ടു തവണ പട്രോൾ മീറ്റിംഗും ഒരു ട്രൂപ്പ് മീറ്റിംഗും ചേരുന്നു. സ്കൌട്ട് മാസ്റ്റർ ശ്രീ കെ..പി.രാധാകൃഷ്ണൻ.
ഗൈഡ് ക്യാപ്റ്റൻ ശ്രീമതി സി.എഫ്.മേരി.

(അപൂർണം)
   
ചിഹ്നദാനച്ചടങ്ങ്

     
സ്കൌട്ട് ട്രൂപ്പ് യൂണിറ്റ് ഉദ്ഘാടനം: വിവിധ ദൃശ്യങ്ങൾ
കണ്ണൂർ ജില്ലാ ട്രെയിനിംഗ് കമ്മീഷണർ (സ്കൌട്ട്സ്) ശ്രീ. വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു

 

കലോത്സവം

വിവിധ തലങ്ങളിലുള്ള സ്കൂൾ കലോത്സവ വേദികളിൽ വിദ്യാലയം നിസ്തുലമായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ രണ്ടു വർഷങ്ങളായി (2008, 2009) ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചാമ്പ്യൻമാരാണ്.
ഈ വർഷം യു.പി.വിഭാഗത്തിലും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിക്കൊണ്ട് ഇരട്ടവിജയം നേടിയിരിക്കുകയാണ്.

     

   

ജില്ലാ സ്കൂൾ കലോത്സവ(2009-2010)ത്തിൽ വിദ്യാലയത്തിലെ പ്രതിഭകൾ വിവിധയിനങ്ങളിൽ സമ്മാനാർഹരായി:
അനുപമ മോഹൻ (പദ്യംചൊല്ലൽ- ഹിന്ദി)
ഋത്വിക് എസ്.ചന്ദ് (ചിത്രരചന- പെൻസിൽ, ചിത്രരചന- ജലച്ചായം)
ജ്യോത്സ്ന കെ.ജോസ് (കഥാരചന- ഹിന്ദി)

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി പദ്യംചൊല്ലലിൽ അനുപമ മോഹൻ എ ഗ്രേഡ് നേടി.

 

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യവേദി യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ചിട്ടയോടെ സജീവമായി നടക്കുന്നു.
'ഓരോ ക്ലാസിനും ഓരോ കൈയെഴുത്തുമാസിക' എന്ന പരിപാടി വിജയകരമായി നടപ്പിലാക്കി.
ഉപജില്ലാ-ജില്ലാതല സാഹിത്യോത്സവങ്ങളിൽ ഈ വിദ്യാലയം സ്തുത്യർഹമായ വിജയങ്ങൾ നേടുന്നുണ്ട്.
കഴിഞ്ഞ മൂന്നു വർഷങ്ങളായി (2007, 2008, 2009)ഉപജില്ലാതല സാഹിത്യോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തുന്നു.
ഈ വർഷം യു.പി.വിഭാഗത്തിലും ചാമ്പ്യൻമാരാകാൻ വിദ്യാലയത്തിനു കഴിഞ്ഞു.

 

 


</gallery>