സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:03, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആമുഖം

മധ്യ തിരുവിതാംകൂറിൽ കോട്ടയം ജില്ലയുടെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ചെറിയ പട്ടണമാണ് എരുമേലി. ദക്ഷിണ ഹിമവാൻ എന്നറിയപ്പെടുന്ന സാക്ഷാൽ ശബരിമലയുടെ പ്രധാന കവാടമെന്ന് എരുമേലിയെ വിശേഷിപ്പിക്കാം.

പള്ളി മണികളും വാങ്കുവിളികളും അമ്പല ഭജനകളും ഒന്നിച്ചുയരുന്ന മത സാഹോദര്യത്തിന്റെ ഈറ്റില്ലമാണ് എരുമേലി. ആകാശം മുട്ടി നിൽക്കുന്ന വൃക്ഷങ്ങളും പച്ചപ്പട്ടണിഞ്ഞ റബ്ബർ മരങ്ങളും പാദസരം കിലുക്കി ശാന്തമായി ഒഴുകുന്ന മണിമലയാറും എരുമേലിയെ മനോഹരിയാക്കുന്നു;ഒപ്പം പുണ്യ നദികളായ അഴുതയും പമ്പയും. 1953 ഓഗസ്റ്റ് 15 ന് പഞ്ചായത്ത് രൂപം കൊണ്ടപ്പോഴുണ്ടായിരുന്ന 12 വാർഡുകളുടെ സ്ഥാനത്ത് ഇപ്പോൾ 22 വാർഡുകളുണ്ട്. മാത്രമല്ല 83.45% സാക്ഷരതയും എരുമേലിയുടെ സുവർണ്ണ കിരീടത്തിലെ പൊൻതൂവലാണ്.
ഐതീഹ്യം ഉറങ്ങുന്ന എരുമേലി

ശബരിമലയിലേയ്ക്കുള്ള പ്രധാന കവാടമാണല്ലോ എരുമേലി. ശബരിമലയിലേയ്ക്കുള്ള തീർത്ഥാടകർക്ക് എരുമേലിയേയും എരുമേലിയുടെ സാംസ്ക്കാരികതയെയും മറക്കാനാവുകയില്ല. പന്തളം രാജ്ഞിക്കുവേണ്ടി പുലിപ്പാൽ സംഭരിക്കാൻ നിയോഗിക്കപ്പെട്ട അയ്യപ്പന്റെ യാത്രാ വഴി എരുമേലിയിൽക്കൂടി പിന്നിട്ട കാലം. അന്ന് ഈ പ്രദേശം കൊടും കാടായിരുന്നു. അന്തിയുറങ്ങാൻ വനത്തിൽ കണ്ട വീട്ടിലേയ്ക്ക് അയ്യപ്പൻ കയറി. അയ്യപ്പന്റെ വരവിനു മുമ്പ് എരുമേലിയ്ക്ക് ദുർവിധിയുടെ കാലമായിരുന്നു. വിന്ധ്യ സിരകളുടെ താഴ്വരയിൽ ഗാലവൻ മുനി തപസ്സനുഷ്ഠിക്കുന്ന കാലം. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു ദത്തൻ. ഗാലവന്റെ പുത്രി ലീല അവനിൽ അനുരക്തയായി. പട്ടമഹിഷിയാക്കണമെന്ന് അവൾ ദത്തനോട് അപേക്ഷിച്ചു. ഗുരു പ്രീതിയ്ക്ക് പാത്രീഭൂതനായിരുന്ന ദത്തൻ കോപിച്ച് ലീലയെ ശപിച്ചു. ലീല മഹിഷി(എരുമ)യായി മാറി. പുരുഷ വിദ്വേഷിയായ മഹിഷി നാട്ടിലെ പുരുഷന്മാരെ കൊന്നൊടുക്കി. മഹിഷിയുടെ താണ്ഡവനൃത്തത്തെ ഭയന്ന് എരുമേലിയിലുള്ള പുരുഷന്മാർ വീടുകളിൽ അന്തിയുറങ്ങാതെ മണിമല പ്രദേശത്തിനക്കരെയുള്ള കൊരട്ടിയിൽ രാത്രി കഴിച്ചുകൂട്ടി തിരികെ എത്തുകയായിരുന്നു പതിവ്. പുലിപ്പാൽ തേടി എത്തിയ അയ്യപ്പനെ വിവരം പറഞ്ഞു മടക്കാൻ ആ വീട്ടിലെ സ്തീ ശ്രമിച്ചെങ്കിലും അയ്യപ്പൻ പിൻമാറിയില്ല. ശിവ പൂജയ്ക്കു വെച്ചിരുന്ന അവലും മലരും കദളിപ്പഴവും വിശന്നെത്തിയ അയ്യപ്പന് നൽകേണ്ടി വന്നു. മഹിഷിയുടെ ഉദ്രവത്തെക്കുറിച്ച് അറിഞ്ഞിട്ടും ആവീടിന്റെ ചാണകത്തറയിൽ കിടന്നു. നേരം പുലർന്ന് മുത്തശ്ശി അതിഥിയെ തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. കുറച്ചകലെ (ഇപ്പോഴത്തെ ദേവസ്വം സ്ക്കൂൾ മൈതാനം ) കുളക്കരയിൽ ഭീകരരൂപിയായ മഹിഷി കൊലചെയ്യപ്പെട്ടിരിക്കുന്നതാണ് ജനത്തിന് കാണാൻ കഴിഞ്ഞത്. മഹിഷിയെ കൊന്ന അയ്യപ്പൻ കൊല നടത്തിയ ഉടവാൾ മുത്തശ്ശിയുടെ വീടിന്റെ തറയിൽ സമ്മാനിച്ച് യാത്രയായി. ഇന്നും ആ ഉടവാൾ അയ്യപ്പ ചിത്രത്തിനു കീഴിൽ പീഠത്തിൽ വെച്ച് സൂക്ഷിക്കുകയും വിളക്ക് കത്തിക്കുകയും ചെയ്യുന്നു. (പുത്തൻ വീട് , എരമേലി)മഹിഷിയെ കൊന്നതിനെ തുടർന്ന് (എരുമ) ഈ സ്ഥലനാമം എരുമ കൊല്ലി ആവുകയും പിന്നീട് എരുമേലിയായി തീരുകയും ചെയ്തു. പേട്ട തുള്ളലിന്റെ ആഘോഷങ്ങൾക്ക് മോടിയായി ഉടവാളും പ്രതീകമായി മഹിഷിയുടെ തൂക്കിയും ഭക്തർ ഓര‍മ്മിക്കുന്നു,ഓർമ്മ പുതുക്കുന്നു.

ആത്മചൈതന്യമുള്ള പേട്ടതുള്ളൽ


വർഷംതോറും ആയിരക്കണക്കിന് തീർത്ഥാടകർ എരുമേലിയിലെത്തുകയും ഭീകരരൂപിയായ മഹിഷിയെ വധിച്ചതിന്റെ ഓർമ്മ പുതുക്കുകയും ചെയ്യുന്നു. പ്രസിദ്ധമായപേട്ടതുള്ളലിലൂടെ ജാതി മത വർഗ്ഗ വർണ്ണങ്ങൾക്കതീതമായി എല്ലാവരും പേട്ടതുള്ളലിൽ പങ്കെടുക്കുന്നു. ഭഗവാൻ അയ്യപ്പൻ മഹിഷിയെ കൊന്നതുകൊണ്ടാണല്ലോ എരുമേലിക്ക് പണ്ട് എരുമകൊല്ലി എന്ന പേര് ലഭിച്ചത്.പേട്ടതുള്ളലിന് പ്രധാനമായും 2 വിഭാഗക്കാരാണുള്ളത്. അമ്പലപ്പുഴക്കാരും ആലങ്ങാട്ടുകാരും പേട്ടതുള്ളലിന്റെ തലേ ദിവസം വൈകുന്നേരം മുസ്ലീങ്ങളുടെ ചന്ദനക്കുടം എന്നത് ആചാരപരമായ കടപ്പാടായി മാറിയിട്ടുണ്ട്. ഇത് ജനുവരി 10 നും പേട്ടതുള്ളൽ ജനുവരി 11 നുമാണ് ഇത്തവണ നടന്നത് വിഷ്ണുവാഹനമായ ഗരുഢനെ ആകാശത്ത് കണ്ടുകഴിഞ്ഞാൽ അമ്പലപ്പുഴക്കാരുടെ പേട്ടതുള്ളൽ ആരംഭിക്കുകയായി. കൊച്ചമ്പലത്തിൽ നിന്നും തുടങ്ങി വാവർ പള്ളിയിൽ പ്രവേശിക്കുകയും അവിടെ കാണിക്കയിട്ട് പള്ളിയിലെ പുരോഹിതന്റെ കൈയ്യിൽ നിന്നും പ്രസാദം വാങ്ങുകയും ചെയ്യും. വിശ്വാസമനുസരിച്ച് വാവർ അവരെ അനുഗമിക്കുന്നു. വലിയമ്പലത്തിൽ കയറി ശബരിമലയിലേയ്ക്ക് പുറപ്പെടുന്നു. മഹാദേവനെ പ്രതിനിധാനം ചെയ്താണ് ആലങ്ങാട്ടുകാർ പേട്ട തുള്ളുന്നത്. ആകാശത്ത് തിളങ്ങുന്ന വെള്ളി നക്ഷത്രം കണ്ടതിനുശേഷമാണ് നട്ടുച്ചയ്ക്ക് ഇവരുടെ പേട്ട തുള്ളൽ. കൊച്ചമ്പലത്തിൽ നിന്ന് വാവര് പള്ളിയിലേയ്ക്കാണിവർ പോകുന്നത്. അവിടുന്ന് വലിയമ്പലത്തിൽ കയറിയിട്ട് ശബരിമലയിലേയ്ക്കും 'വിഭാഗീയതയേക്കാൾ മഹത്തരം മതേതരത്വമാണ് ' എന്നതാണ് നിറപ്പകിട്ടാർന്ന എരുമേലി പേട്ടതുള്ളൽ നമുക്ക് നൽകുന്ന സന്ദേശം.


എരുമേലി പഞ്ചായത്തിന്റെ സാമൂഹിക സാസ്ക്കാരിക ചരിത്രപരമായ പശ്ചാത്തലം
മഹിഷിയെ കൊന്നതിനു ശേഷം അയ്യപ്പ സ്വാമി വൃത്തിയാക്കിയ കുളം, 'അതിരക്കുളം 'ദേവസ്വം ഹൈസ്ക്കൂളിന്റെ സമീപത്തുണ്ട്. മേപ്പഴയൂർ മനയുടെ വകയായിരുന്നു എരുമേലിയിലെ ക്ഷേത്രം. ക്ഷേത്രം വക 4800 ഏക്കർ സ്ഥലം അഴുത നദി വരെ വിസ്തൃതമായിരുന്നു. ഇവിടെ ജാതി മത ഭേദമന്യേ എല്ലാവരും കൃഷിനടത്തി. പിന്നീട് കുറച്ചു സ്ഥലം മാത്രം അമ്പലം നിലനിർത്തി. ക്ഷേത്രാചാരങ്ങൾക്കും പേട്ടതുള്ളലിനും ഇന്നീ സ്ഥലം തികുയുന്നില്ല. അതുകൊണ്ട് ക്ഷേത്ര കുടുംബക്കാർ ഇവിടെ നിന്ന് റാന്നി മറ്റക്കാട്ട് കുടുംബത്തിലേക്ക് മാറി. കാഞ്ഞിരപ്പള്ളി വി്ലേജ് ഓഫീസർ നടത്തിയ സർവ്വേയിൽ നിന്നും 1512 ഏക്കർ മാത്രമേ കൃഷിനടത്തുന്നുള്ളൂ എന്ന് മനസ്സിലാക്കാം. ബാക്കി വനം വകുപ്പിന് വിട്ടുകൊടുത്തിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി താലൂക്കിൽപ്പെടുന്ന എരുമേലിക്ക് രണ്ട് ഗ്രാമങ്ങളുണ്ട്.തെക്കും വടക്കും. പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്നത് എരുമേലി തെക്കാണ്. ഏകദേശം എഴുപത്തിയഞ്ചു വർഷങ്ങൾക്കു മുമ്പുവരെ കൊടും വനമായിരുന്ന എരുമേലിയുടെ ഹൃദയ ഭാഗം ഇന്ന് ഒരു ചെറു പട്ടണമായി മാറി എന്നതിൽ അതിശയോക്തിയില്ല. മലനിരകളും താഴ്വരകളും നിറഞ്ഞ എരുമേലിയിൽ റബ്ബർ,, തെങ്ങ്, കുരുമുളക്, കൊക്കോ, ഭക്ഷ്യ യോഗ്യമായ മറ്റു വിളകൾ എന്നിവ ചെയ്തുവരുന്നു. ഇറിക്കാട്ട് എസ്റ്റ്േറ്റ്, ഹാരിസൺ മലയാളം തുടങ്ങിയ എസ്റ്റേറ്റുകൾ ഇവിടെയാണ്. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം വയലുകൾ നികത്തി കശുവണ്ടി ക്കൃഷി വ്യാപകമാക്കി. ഇന്ന് പഞ്ചായത്തിന് 354.7 ഹെക്ടർ റബ്ബർ, 600 ഹെക്ടർ കുരുമുളക്, 250 ഹെക്ടർ കാർഷിക വിളയുമുണ്ട്. ഭക്ഷ്യയോഗ്യമായ കൃഷി ഇവിടെ റബ്ബറിനേക്കാൾ കുറവാണ്. '
ജലഭ്യത'
സുലഭമായി മഴ ലഭിക്കുമെങ്കിലും മണ്ണിന് ജലം സംഭരിക്കാനുള്ള കഴിവ് കുറവാണ്. മൺസൂൺ കാലത്ത് ധാരാളം മഴ ലഭിക്കുമെങ്കിലും ഇവിടെ വേനൽക്കാലത്ത് കൊടും വരൾച്ചതന്നെയാണ്. നദികൾ(അഴുത,പമ്പ, മണിമല) അരുവികളും കുളങ്ങളും കിണറുകളും കൊണ്ട് അനുഗ്രഹീതമാണ് എരുമേലി. ഫലപുഷ്ടിയുള്ള കറുത്ത് മണ്ണാണ് ഇവിടെ കൂടുതൽ. ചില പ്രദേശങ്ങളിൽ പാറകളും ചുവന്ന മണ്ണും കാണുന്നു. ഈ പഞ്ചായത്തിൽ 60%ജനങ്ങൾ കിണർ ഉപയോഗിക്കുമ്പോൾ മറ്റുള്ളവർ പൊതു ടാപ്പുകളെ ആശ്രയിക്കുന്നു. കുഴൽ കിണറ്റിൽ നിന്നുള്ള വെള്ളം തൃപ്തികരമല്ല. പൊതു ടാപ്പിൽ നിത്യവും ജലം ലഭ്യമല്ല. വർത്തിൽ െട്ടുമാസ ജലം ലഭ്യമാകുന്ന കിണറുകളാണെങ്കിൽപോലും ജലം ദുർവിനിയോഗം ചെയ്യ്ുന്നു്ട്. സമാപ പ്രദേശങ്ങളിലെ കക്കൂസ്, ആശുപത്രി, ഫാക്ടറി തുടങ്ങിയവയിൽ ിന്ന് വരുന്ന മാലിന്യം നദികളി്‍ നിക്ഷേപിക്കപ്പെടുന്നു. ശബരിമല സീസണിൽ എരുമേലിയിലെ മലിനീകരണം വർദ്ധിക്കുന്നുണ്ട്. ചന്ത പ്രധാന വ്യാപാരകേന്ദ്രഭ്ഭൾ എരുമേലിയും മുക്കൂട്ടുതറയിലുമാണ്.
ഗതാഗതം
ഈ പഞ്ചായത്തിൽ ധാരാളം റോഡുകളുണ്ടങ്കിലും പതും സഞ്ചാരയോഗ്യമല്ല. റോഡുകളുടെ വീതിക്കുറവ്, ഓടകളുടെ കുറവ്, നടപ്പാതുടെ കുറവ്, തുടങ്ങിടവ പരിഹരിക്കുന്നതിന് ആവശ്യമായ ഫണ്ട് ഇല്ലാത്തത് റോഡിന്റെ ശോച്യാവസ്ഥ കൂടുതൽ മോശമാക്കുന്നു. സ്ഥിതി വിവരക്കണക്കുകൾ അനുസരിച്ച് 123.6 കി.മി. മണ്ണ് റോഡും 29.4 കി.മീ. ടാറി്ട റോഡും 18.2 കി.മീ. ജില്ലാ റോഡുകളും 134 കി.മീ. ഗ്രാമീണ വഴികളും ഈ പഞ്ചായത്തിലുണ്ട്. എല്ലാ വർഷവും മണ്ഡലകാലമാകുമ്പോൾ താത്ക്കാലികമായി റോഡുകൾ നന്നാക്കുന്നുണ്ട്.
വ്യവസായം
ഏകദേശം 37 ചെറുകിട വ്യവസായങ്ങൾ ഇവിടെയുണ്ട്. 36 മദ്യ വ്യവസ്യ തൊഴിലാളികളും 125 ൽ പരം മുള വ്യവസായത്തിലും50 പേർ ഇഷ്ടിക നിർമ്മാണത്തിലും 200 പേർ അറ്റകുറ്റപ്പണിയിലും 900 പേർ എസ്റ്റേറ്റ് ജോലികളിലും ഏർപ്പെടുന്നു.
വൈദ്യുതി
1956 ലാണ് വൈദ്യുതി ഈ പഞ്ചായത്തിലെത്തുന്നത്. 28 ട്രാൻസ്ഫോർമറുകളും 6000 ലധികം ഹൗസ് കണക്ഷനുകളും 1000 ൽ പരം വ്യാപാര കണക്ഷനും 10 കാർഷിക കണക്ഷനും ഇവിടെയുണ്ട്. തീർത്ഥാടനകാലത്ത് വൻതോതിൽ വൈദ്യുതി ഉപയോഗിച്ചു വരുന്നു. ഈ കാലയളവിൽ വൈദ്യുതി ക്ഷാമം ഏറെ പ്രശ്നമുണ്ടാക്കുന്നു.
പൊതുജനാരോഗ്യം
പഞ്ചായത്തു രേഖകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് 58% കുടുംബങ്ങളിലും സുരക്ഷിത കക്കൂസ്ുകളുണ്ടെന്നാണ്. എങ്ിലും മാലിന്യ നിർമാർജ്ജനം ചെയ്യുന്നതിന് സ്ഥിരമായ മാർഗ്ഗഭ്ഭളൊന്നുമില്ല. ഏകദേശം 25% വീടുകളിലും പാഴ് വസ്തുക്കൾ ശരിയായി നിർമാർജ്ജനം ചെയ്യുന്നു. ഒരു സർക്കാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററും കാളകെട്ടി, എരുത്തുപുഴ, ഇടകടത്തി, മുട്ടപ്പള്ളി, ചേനപ്പാടി െന്നിവിടങ്ങളിൽ സബ് സെന്ററുകളും പ്രവർത്തിക്കുന്നു. കൂടാതെ ഹോമിയോ, ഗവൺമെന്റ് ആയുർവേദ ആശുപത്രിയും പ്രവർത്തിക്കുന്നു. പ്രൈവറ്റ് ആശുപത്രികളും എസ്റ്റേറ്റ് ആശുപത്രികളും ഇവിടെയുണ്ട്. പക്ഷേ ജീവനക്കാരുടെ കുറവ് രാത്രി കാലങ്ങളിൽ ജനങ്ങൾക്ക് വൈദ്യ ശാസ്ത്ര സഹായം ലഭ്യമല്ലാതാക്കുന്നു.
വിദ്യാഭ്യാസ മേഖല
1923 ൽ കനകപ്പലത്ത് സ്ഥാപിതമായ CMS സ്ക്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ സ്ഥാപനം. 1926 ൽ സെന്റ് തോമസ് എൽ.പി.സ്ക്കൂൾ. അതേവർഷം തന്നെ കനകപ്പലെ എൻ.എം പ്രൈമറിസ്ക്കൂളും സ്ഥാപിതമായി. എരുമേലിയിൽ ഏകദേശം 1500 കുട്ടികൾ പഠിക്കുന്ന തെന്റ് തോമസ് എച്ച്.എസ്.എസ് ആണ് ഏറ്റവും വലിയ സ്ക്കൂൾ. 29 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 7 ഹൈസ്ക്കൂൾ, 6 യു.പി. സ്ക്കൂൾ, 14 എൽ.പി.സ്ക്കൂൾ, ഒരു ഐ.ടി.സി, എം.ഇ.എസ് .കോളേജ് എന്നിവ ഉൾപ്പെടുന്നു.
വീടുകൾ
2000 – 07 കണക്കു പ്രകാരം പഞ്ചായത്തിൽ 15112 വീടുകളുണ്ട്. ഇതിൽ 5145 എണ്ണം ബഹുനല കെട്ടിടങ്ങളും 2024 കോൺക്രീറ്റ് കെട്ടിടങ്ങളും ബാക്കിയുള്ളവ ഓട്, ഷീറ്റ് മുതലായവ കൊണ്ട് മേയുന്നതുമാണ്. വനത്തിനോട് ചേർന്നുകിടക്കുന്ന സ്ഥലങ്ങളിൽ ഓലമേഞ്ഞ കെട്ടിടങ്ങൾ അപൂർവ്വം കാണാം. ഹൗസിംഗ് കോളനിയിലെ വീടുകളുടെ അവസ്ഥ വളരെ ദയനീയമാണ്.
സ്ത്രീകളുടെ ക്ഷേമം
2001 ലെ സെൻസസ് പ്രരകാരം 4210 സ്ത്രീകൾ പട്ടിക ജാതിയിലും 988 സ്ത്രീകൾ പട്ടിക വർഗ്ഗത്തിലും പെടുന്നു. വീട്ടു ജോലിക്കു പുറമേ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകളുമുണ്ട്. സ്ഥിര വരുമാനമുള്ള സ്ത്രീകൾ വളരെ കുറവാണ്. റബ്ബർ ടാപ്പിംങ്, കെട്ടിട നിർമ്മാണം തുടങ്ങിയ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുമുണ്ട്. പൊതു സ്ഥാപനങ്ങളിലൊഴിച്ച് കൂലിയിലും ജോലിയിലും സ്ത്രീ പുരുഷ വ്യത്യാസങ്ങൾ നിഴലിക്കുന്നു. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിൽപ്പെട്ട സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യത വളരെക്കുറവാണ്.
സഹകരണ പ്രസ്ഥാനം
1960 ൽ ഏരുമേലി സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്ക് ആരംഭിച്ചു. ഇപ്പോൾ 8980 അംഗങ്ങളുണ്ട്. ഇപ്പോൾ കണമല, മുട്ടപ്പള്ളി കോഓപ്പറേറ്റീവ് ബാങകുകൾ , കൺസ്യൂമർ സ്റ്റോർ, മട്ടന്നൂർ സൊസൈറ്റി, മീനച്ചിൽ അർബൻ ബാങ്ക്എന്നിവ പ്രവർത്തിച്ചു വരുന്നു. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടനകേന്ദേരമാണ് ശബരിമല. ശബരിമലയും എരുമേലിയും തമ്മിൽ മാത്രമല്ല ബന്ധമുള്ളത്. തിരുവനന്തപുരത്തുനിന്ന് തേക്കടിയിലേയ്ക്കുള്ള കുറുക്കുവഴി എരുമേലികൂടിയാണ്. എന്നാൽ ഇത്ര വലിയ തീർത്ഥാടനകേന്ദ്രത്തിന് ആവശ്യമായ സൗകര്യങ്ങൾമയക്കത്തിലാണ്ടുകിടക്കുന്ന ഈ ഗ്രാമത്തിനില്ല. എരുമേലിയെ മനോഹരമക്കുന്നത് നിത്യ ഹരിത വനങ്ങളും മലനിരകളും പുനൽമേടുകളും പൂവണിക്കാടുകളുമാണ്. ചീവീടുകൾ, അപൂർവ്വ പക്ഷികൾ , മലയണ്ണാൻ തുടങ്ങിയ ജീവികളും കണ, മുള മുതലായ അപൂർവ്വ സസ്യങ്ങളു വനത്തിലെ ചോലകളും മറ്റെങ്ങും കാണാനാവില്ല. കാടുകളിൽ കൂടാരങ്ങൾ നിർമ്മിച്ച് തീർത്ഥാടകർക്ക് നൽകുന്നത് പഞ്ചായത്തിന് നല്ല വരുമാനമാക്കി മാറ്റാവുന്നതാണ്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ എരുമലിയിലെത്തി പേട്ട തുള്ളലിൽ പങ്കെടുത്ത് ഭഗവാൻ അയ്യപ്പന്റെയും മുസ്ലിം പുണ്യവനായ വാവരുടെയും അനുഗ്രഹം തേടിയശേഷമാണ് ശബരിമലയിലേയ്ക്ക് പോകുന്നത്. ഒപ്പം എരുമേലി ഫെറോനാ പള്ളിയിലെ പെരുന്നാളിന് പങ്കെടുക്കുന്നത് ജാതിമതഭേദമന്യേ ആയിരങ്ങളാണ്. മാതാവിന്റെ കണ്ണിൽ നിന്നും തിർന്നു വീണ രക്തത്തുള്ളികൾ കാണവാൻ സർവ്വ മതസ്തരം പള്ളിയിൽ തടിച്ചുകൂടി. ഇപ്പോഴും നിരവധിഭക്തർ ഇവിടെ എത്തുന്നുണ്ട്. ഇങ്ങനെ മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമാണ് ലോകത്തിനുമുമ്പിൽ എരുമേലി കാഴ്ചവെയ്ക്കുന്നത്. പമ്പ, മണിമല നദികൾ എരുമേലിയുെ ജൈവവൈവിധ്യത്തെ നിനലിർത്തുകയും ടൂറിസത്തെ സഹായിക്കുകയും ചെയ്യുന്നു. എരുമേലിയിൽ എത്തുന്ന ഭക്തരിൽ 90% അന്യ സംസ്ഥാനക്കാരാണ്. ദേവസ്വം ബോർഡ്, കേരള സർക്കാർ, സന്നദ്ധസംഘടനകൾ തുടങ്ങിയവർ കുടിവെള്ളം, മാലിന്യ നിർമാർജ്ജനം , ഗതാഗതം, ഭക്ഷണം , താമസസൗകര്യം തുടങ്ങിയ മേഖലകളിൽ സഹായം നൽകാൻ ശ്രദ്ധിക്കുന്നു. മണ്ഡലകാലത്തുണ്ടാകുന്ന ജല-വായൂ-മണ്ണ് മലിനീകരണം കുറെയൊക്കെ ഒഴിവാക്കാനുള്ള ഇവരുടെ ശ്രമവും പ്രശംസനീയമാണ്.

പരിസ്ഥിതി പ്രശ്നങ്ങൾ

67 ദിവസം നണ്ടു നിൽക്കുന്ന ശബരിമല തീർത്ഥാടനകാലത്ത് എരുമേലിയിൽ ദിവസവും 9000 ലധികംതീർത്ഥാടകർ എത്തുന്നു. 14500 വാഹനങ്ങൾഎരുമേലിയിൽ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എരുമേലിയിൽ പരിസ്ഥിതി പ്രശ്നങ്ങൾ ഏറെയാണ്. KTDC റെസ്റ്റ് ഹൗസ്, ഹോട്ടലുകൾ, മൈതാനം , സ്ക്കൂളുകൾ തുടങ്ങിയവയാണ് അയ്യപ്പന്മാരുടെ താമസസ്ഥലം. പമ്പയും മണിമലയാറും മലിനീകരണത്തിന് കൂടുതൽ വിധേയമാകുന്നു. സീസൺ കഴിയുമ്പോൾ നദികൾ ശുദ്ധീകരിക്കാറുണ്ട്. പാഴ്വസ്തുക്കൾ നിർമാർജ്ജനം ചെയ്യാൻ കഴിഞ്ഞ ഒന്നുരണ്ട് വർഷമായി PWD,Health Dept.,കുടുംബശ്രീ, പഞ്ചായത്ത് തുടങ്ങിയ സന്നദ്ധ സംഘടനകളും, പോലീസും ശ്രമിക്കുന്നുണ്ട്. ശബരിമല സീസണിൽ KSRTC കൂടുതൽ വാഹങ്ങൾ ഇറക്കുന്നുണ്ടെന്നത് പ്രശംസനീയമാണെങ്കിലും അവ പല റൂട്ടിലും പര്യാപ്തമാകുന്നില്ല. ആഹാരം, കുടിവെള്ളം, പാർക്കിങ് സൗകര്യം, താമസ സൗകര്യം, ഭാഷ, സക്യൂരിറ്റി തുടങ്ങിയവയെല്ലാം തീർത്ഥാടകർക്ക് പ്രശ്നുമുണ്ടാക്കുന്നു.എരുമേലിയിൽ താൽക്കാലിക കച്ചവട കേന്ദ്രങ്ങൾ തുറക്കുമെങ്കിലും അവർ ശരിയായ വില വിവരപട്ടിക പ്രസിദ്ധീകരിക്കാറില്ല. ശബരിമല തീർത്ഥാടനവും എരുമേലിയും ഒരു അവലോകനം ശക്തി വ്യാപാരത്തിനും ജോലിക്കും പുതിയ അവസരം സ്ഥലത്തിന്റെ വിലക്കയറ്റം റോഡ്, പാലം, വൈദ്യുതിഎന്നിവയിലുണ്ടായ വികസനം ജീവിതപുരോഗതിയിലുണ്ടായ വളർച്ച. മതസൗഹാർദ്ദത്തിന്റെ പ്രകടമായ ഉദാഹരണവും ആവശ്യകതയും. ദൗർബല്ല്യങ്ങൾ പ്രാധമിക സൗകര്യങ്ങളുടെ ആവശ്യകതയും ദൗർബല്ല്യവും മലിനജല നിർമാർജ്ജനത്തിന്റെ കുറവ്. ഗുണനിലവാരം കുറഞ്ഞ സാധനങ്ങളുടെ വിതരണം. ആരോഗ്യ സംരക്ഷണത്തിന്റെ അപര്യാപ്തത. തീർത്ഥാടകരോടുള്ള ചൂഷണം. തീർത്ഥാടകരോടുള്ള സാമൂഹിക തിന്മ. വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിന്റെ കുറവ്. സീസൺ കഴിയുമ്പോഴുണ്ടാകുന്ന തൊഴിലില്ലായ്മ.

ഉപസംഹാരം

എരുമേലി ഒരു തീർത്ഥാടനകേന്ദ്രം മാത്രമല്ല മതസൗഹാർദ്ദത്തിന്റെ, സമഭാവനയുടെ, സൗഹൃദത്തിന്റെ നെയ്ത്തിരിവെളിച്ചം ഓരോ മലയാളിയുടെ മനസ്സിലും ജ്വിപ്പിക്കുന്ന പുണ്യ ഭൂമിയാണെന്ന് ഈ യാത്രയിലൂടെ നമുക്ക് മനസ്സിലായി. ജാതി മത വ്യത്യാസമില്ലാതെ ഹൈന്ദരും ക്രൈസ്തവരും ഇസ്ലാം മത വിശ്വാസികളും ഒരുമയോടെ കഴിയുന്ന എരുമേലിയിൽ തെലുങ്കരും തമിഴരും കന്നടക്കാരും ഒഴുകിയെത്തുന്ന എരുമേലിയിൽ മുഴങ്ങുന്നത് മത സൗഹാർദ്ദത്തിന്റെ ധ്വനികൾ മാത്രം... നാം എരുമേലിയുടെ സാമൂഹിക സാംസ്ക്കാരിക ചരിത്ര പരമായ വസ്തുതകളെ അടുത്തറിഞ്ഞു. ശബരിമല എരുമേലിക്ക് നൽകുന്നത് വികസനത്തിന്റെ പാതകളാണെങ്കിലും പല വികസനങ്ങളും കടലാസ്സിൽ ഒതുങ്ങുന്നു എന്നത് വാസ്തവമാണ്. പ്രത്യേകിച്ച് ടൂറിസം മേഖലയിലുള്ള എരുമേലിയുടെ വികസനം പാതി വഴിയിലാണ്. KTDC തീർത്ഥാടനകേന്ദ്രം അടച്ചുപൂട്ടിയതും റോഡുകൾ പലതും വികസിക്കാത്തതും എരുമേലിയുടെ കാണാപ്പുറ കാഴ്ചകളാണ്. എങ്കിലും ഒരുകോടി രൂപ മുതൽമുടക്കി സമീപ പ്രദേശത്തുള്ള മനോഹരമായ കാനനച്ചോലയായ പെരുന്തേനരുവി വികസനവും ഒരു പുത്തൻ പ്രതീക്ഷയാണ്. മതങ്ങൾ ഒറീസയിലും മറ്റും തമ്മിലടിക്കുമ്പോൾ നന്മയുടെ ശേഷിപ്പായ എരുമേലി പ്രകാശം പരത്തുന്നു.