എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്

11:24, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43253 (സംവാദം | സംഭാവനകൾ)
എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്
വിലാസം
വഴുതക്കാട്

തിരുവനന്തപുരം ജില്ല
സ്ഥാപിതം14 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-09-201743253




ചരിത്രം

ശ്രീ ശാരദാദേവി ശതവത്സരാഘോഷ സ്മാരക ശിശുവിഹാർ 1954 ജൂൺ 14 ന് സമാരംഭിച്ചു.രണ്ടു ക്ലാസ്സുകളും ഒരു വാടകകെട്ടിടവും മാത്രമേ അന്നുണ്ടായിരുന്നുള്ളു. തിരുവനതപുരം മെഡിക്കൽ കോളേജിന്റെ അന്നത്തെ പ്രിൻസിപ്പൽ ഡോക്ടർ ഹോയറുടെ പത്‌നി മിസ്സിസ് സിഗ്നെഹൊയർ സംഭാവന ചെയ്‌ത 600 രൂപയായിരുന്നു ഏക മൂലധനം.ശ്രീമതി ജെ.ദക്ഷയാണി 'അമ്മ ഉപദേഷ്ടാവായി പതിനാലുപേരുള്ള കമ്മറ്റി പ്രവർത്തിച്ചു തുടങ്ങിയതിന്റെ ഫലമായി അടുത്ത കൊല്ലം കുറച്ചു കൂടി നല്ലൊരു വാടകകേട്ടിടത്തിലേക്കു സ്കൂൾ മാറ്റാൻ സാധിച്ചു.1960 ൽ പ്രശസ്തമായ പരുത്തിക്കുന്നിൽ സർക്കാർ സദയം അനുവദിച്ചുതന്ന സ്ഥലത്തു കമ്മിറ്റി പിരിച്ചെടുത്ത തുക കൊണ്ട് പണിയിച്ച സ്കൂൾകെട്ടിടം ഗവൺമെന്റിന്റെ അഡ്‌വൈസറായിരുന്ന ശ്രീ പി വി ആർ റാവു ഉദ്‌ഘാടനം ചെയ്യ്തു.ശാരദ സംഘങ്ങളുടേയും രക്ഷാകർത്താക്കളുടെയും പൊതുജനങ്ങളുടെയും അകമഴിഞ്ഞ സഹായത്താൽ വർഷംതോറും വികസിച്ചു വന്ന നമ്മുടെ സ്കൂൾ 1970 ൽ അപ്പർപ്രൈമറി സ്കൂളായി.അദ്ധ്യാപക രക്ഷകത്തൃ സംഘടന വിലപ്പെട്ട സേവനമാണ് നല്കികൊണ്ടിരിക്കുന്നത്.1979 ഒക്ടോബര് മാസത്തിൽ സ്കൂളിന്റെ രജതജൂബിലി അന്നത്തെ ഗവർണർ ശ്രീമതി ജ്യോതി വെങ്കിടചെലത്തിന്റെ അദ്ധ്യക്ഷതയിൽ സമുചിതമായി ആഘോഷിച്ചു.ഒരു വര്ഷം നീണ്ടുനിന്ന സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 26 സെപ്റ്റംബർ 2004 ൽ ആസ്‌ത്രേലിയയിലെ ശാരദ വേദാന്ത സൊസൈറ്റിയുടെ പ്രസിഡന്റ് പ്രവ്രാജിക അജയ പ്രാണമാതാജി നിർവഹിച്ചു.സുവർണജൂബിലി സമ്മേളനം ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സ സുവർണജൂബിലി മന്ദിരോദ്‌ഘാടനം തിരുവനന്തപുരം നഗരസഭ മേയറും നിർവഹിച്ചു.വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 13 / 06 / 14 ന് ആരാധ്യനായ കേരളം ഗവർണർ ശ്രീമതി ഷീലാദീക്ഷിത് നിർവഹിച്ചു

മാനേജിംഗ് കമ്മറ്റിയുടെ ഉത്സാഹം,അധ്യാപികമാരുടെ ആത്മാർത്ഥത രക്ഷകർത്താക്കളുടെ സഹകരണം സർവ്വോപരി ശ്രീ ശാരദാദേവിയുടെ അനുഗ്രഹം ഇവയത്രെ നമ്മുടെ വിദ്യാലയത്തിന്റെ അഭിവൃദ്ധിക്ക് മുഖ്യകാരണങ്ങൾ.

ഭൗതികസൗകര്യങ്ങള്‍

  • കമ്പ്യൂട്ടർ ലാബ്
  • സ്കൂൾ ലൈബ്രറി
  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • സ്പോർട്സ് റൂം
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • ഐ ഇ ഡി റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്
  • സ്കൂൾ ഹൗസ് ഘടന
      * നന്മ(പച്ച നിറം )
      * കർമ്മ (ചുവപ്പ് നിറം )
      * ദയ (നീല നിറം)
      * സ്നേഹ(മഞ്ഞ നിറം )
      കുട്ടികളെ മുഴുവൻ നാല് ഹൗസുകളായി തിരിക്കുന്നു കല കായിക മത്സരങ്ങളിലെല്ലാം വ്യക്തിപരമായും,സംഘമായും ഹൗസ് അടിസ്ഥാനത്തിലാണ് പങ്കാളിത്തം.ഓരോ ഹൗസിനും അധ്യാപികമാരും തെരഞ്ഞെടുക്കപെട്ട    കുട്ടികളും നേതൃത്വം കൊടുക്കും.

സ്കൂൾ മാനേജ്മെന്റ് (ശാരദസംഘം)

  • പ്രസിഡന്റ് ---- പ്രൊഫ.ബി.സുലോചനാനായർ
  • വൈസ് പ്രസിഡന്റ് ----- ശ്രീമതി എസ്.ലളിതാംബികാമേനോൻ
  • സെക്രട്ടറി ----- ശ്രീമതി മായാ നായർ
  • ജോയിന്റ് സെക്രട്ടറി ----- ശ്രീമതി കെ ശാന്തകുമാരി
  • സ്കൂൾ മാനേജർ ------ ശ്രീമതി ഇടപ്പഴഞ്ഞി ശാന്തകുമാരി
  • ട്രഷറർ ------ ശ്രീമതി സി എസ് വിജയലക്ഷ്മി

സ്കൂൾ സ്റ്റാഫ്

  • അമ്പിളി ബി നായർ (ഹെഡ്മിസ്ട്രസ് )
  • പ്രീത എസ്
  • താരാദേവി റ്റി
  • ബിന്ദു കെ വി
  • ശുഭ പി
  • ബിന്ദു പി
  • കുമാരി ഇന്ദു സി ഒ
  • സുനിത കുമാരി കെ
  • റീന ആർ നായർ
  • യമുന ബി
  • മായ ജി എസ്
  • നീന ആർ നായർ(ഹിന്ദി)
  • തുളസി ഐ എസ് (സംസ്‌കൃതം )
  • മീന എം നായർ (ഓഫീസ് അറ്റന്റന്റ് )
  • പ്രശാന്തി (സ്പോർട്സ് )
  • രശ്മി ആർ നായർ
  • കവിത എസ് നായർ

മുന്‍ സാരഥികള്‍

മികവ് 2016-2017

  • 24 / 10 / 2016 തിങ്കളാഴ്ച DEAF SCHOOL,JAGATHI യിൽ വച്ചുനടന്ന ഐ ടി ക്വിസ് മൽസരത്തിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന ശ്രുതി സന്തോഷ് ഒന്നാം സ്ഥാനം നേടി.
  • നവംബർ 8,9,10 ദിവസങ്ങളിൽ നടന്ന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐ ടി തലത്തിൽ സ്കൂൾ ഓവർഓൾ കിരീടം നേടി.
  • സ്കൂൾ ശാസ്ത്രോത്സവം 2016 - 2017 ൽ നെയ്യാറ്റിൻകര സ്കൂളിൽവച്ചുനടന്ന ജില്ലാതല മാത്‍സ് ക്വിസ് മൽസരത്തിലും മലയാളം ടൈപ്പിംഗ് മൽസരത്തിലും 7 ബിയിൽ പഠിക്കുന്ന കീർത്തി സുനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • 2016 റവന്യൂ ജില്ലാ കലോത്സവത്തിൽ 6 ൽ പഠിക്കുന്ന ഈഫ ദസ്തകറിന് ഭരതനാട്യത്തിന് A ഗ്രേഡും കുച്ചുപ്പുടിയ്ക്കും നാടോടിനൃത്തത്തിനും രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
  • 2016 റവന്യൂ ജില്ലാ കലോത്സവത്തിൽ സംസ്‌കൃതം ഗദ്യപാരായണത്തിൽ ഒന്നാം സ്ഥാനവും,ജില്ലാകലോത്സവത്തിൽ A ഗ്രേഡും 6 ൽ പഠിക്കുന്ന ശ്രുതി സന്തോഷ് കരസ്ഥമാക്കി.
  • 2016 ൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ തിരുവാതിരക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
  • 2016 ൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ നാടകത്തിനു ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു.

പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ

  • നളിനി നെറ്റോ (ചീഫ് ഇലക്ടറൽ ഓഫീസർ)
  • ഡോ.രാമൻകുട്ടി (മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ മകൻ,റിട്ട.ഡോക്ടർ മെഡിക്കൽകോളേജ്)
  • ഡോ.മായ(റിട്ട.പ്രിൻസിപ്പൽ യൂണിവേഴ്‌സിറ്റികോളേജ്)
  • കെ.എ ബീന (പ്രശസ്തയായ എഴുത്തുകാരി)

ദിനാചരണങ്ങൾ 2016 -2017

  • സ്കൂൾ പ്രേവേശനോത്സവം 2016
  • ലോക പരിസ്ഥിതി ദിനം
  • വായന ദിനം
  • അദ്ധ്യാപക ദിനം
  • ലോക ജനസംഖ്യ ദിനം
  • ചന്ദ്രദിനം സ്വാതന്ത്ര്യദിനം
  • ഗാന്ധി ജയന്തി
  • കേരളപ്പിറവി ദിനം
  • ശിശുദിനം
  • ശ്രീ ശാരദജയന്തി

വഴികാട്ടി

{{#multimaps: 8.5036651,76.9604248 | zoom=12 }}

ദിനാചരണങ്ങൾ 2017 -2018

•സ്കൂൾ പ്രേവേശനോത്സവം 2017

 
phto

•പരിസ്ഥിതിദിനം

 
photo

സ്കൂൾ സ്പോർട്സ്2017

 
p