ഇ.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ്. വേങ്ങാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 23 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14022 (സംവാദം | സംഭാവനകൾ) (സ്കൂള്‍ സന്തോഷലഹരിയില്‍)

വേങ്ങാട് സ്കൂള്‍ ഓണപ്പുലരിയില്‍‌

 വേങ്ങാട് ; മാവേലിമന്നനെ  വരവേറ്റ്  ഇ‍‍‍‍‍ കെ നായനാര്‍ സ്മാരക ഗവ ; ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും . വ്യത്യസ്തങ്ങളായ   പൂക്കളങ്ങള്‍  ഒരുക്കി കൊണ്ട്  ഓരോക്ലാസിലേയും വിദ്യാര്‍ത്ഥിനികള്‍ അവരുടെ മികവ് പ്രകടിപ്പിച്ചു ഇതുകൂടാതെപായസവിതരണവുംവിവിധതരംകായികമത്സരങ്ങളും  സംഘടിപ്പിച്ചു . 8 , 9 . 10  ക്ലാസുകള്‍ വേര്‍തിരിച്ചാണ് മത്സരം നടത്തിയത് .ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ  N.S.S UNIT ആണ് മത്സരങ്ങള്‍  സംഘടിപ്പിച്ചത് . കൂടാതെ ഗെയിഡ്സ്, സ്കൗട്ട്, ജെആര്‍ സി  സന്നദ്ദസംഘടനകളും  സഹകരണവുമായി       രംഗത്തെത്തി . ആര്‍പ്പുവിളിയും  ചെണ്ടകൊട്ടുകളുമായി എത്തിയ  മാവേലിയും  ആഘോഷങ്ങള്‍ക്ക്  കരുത്തു പകര്‍ന്നു . വൈകുന്നേരമോടെ ആഘോഷപരിപാടികള്‍ക്ക്  സമാപനമായി .

സ്കൂള്‍ സന്തോഷലഹരിയില്‍

വേങ്ങാട് ;ഇ കെ നായനാര്‍ സ്മാരക ഗവ ; ഹയര്‍സെക്കന്‍ഡ‍റി സ്കൂള്‍ വേങ്ങാട്. സ്കൂള്‍ തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവര്‍ത്തിപരിചയമേള സംഘടിപ്പിച്ചു. സ്വാഗതം മനോജ് മാസ്റ്റര്‍ നിര്‍വഹിച്ചു . ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ് ഹേമലത ടീച്ചര്‍ നിര്‍വഹിച്ചു . ആശംസ സ്റ്റാഫ് സെക്രട്ടറി ഗീത ടീച്ചര്‍ അര്‍പ്പിച്ചു . വിവിധങ്ങളായ ക്ലബ്ബുകളിലെ അംഗങ്ങള്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിച്ചു . വളരെ മനോഹരവും വിപുലവുമായിരുന്നു മേള .