ഗവ. മോഡൽ ബി. എച്ച്. എസ്. എസ്, തൈക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
07:13, 15 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- മേൽവിലാസം ശരിയാണ് (സംവാദം | സംഭാവനകൾ) (മേൽവിലാസം ശരിയാണ് എന്ന ഉപയോക്താവ് ഗവ. മോഡല്‍ ബി. എച്ച്. എച്ച്. എസ്, തൈക്കാട് എന്ന താൾ [[ഗവ. മോഡല്...)
ഗവ. മോഡൽ ബി. എച്ച്. എസ്. എസ്, തൈക്കാട്
വിലാസം
തിരുവനന്തപുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌‌‌, ഇംഗ്ലീഷ്, തമിഴ്
അവസാനം തിരുത്തിയത്
15-09-2017മേൽവിലാസം ശരിയാണ്



തിരുവനന്തപുരം നഗരത്തിന്റെ മദ്ധ്യഭാഗത്തായി തൈക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഗവ. മോഡല്‍ ബി. എച്ച്. എച്ച്. എസ്, തൈക്കാട്.

ചരിത്രം

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യ‌ാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂര്‍ രാജ കുടുംബം 1885-ല്‍ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂള്‍ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് സ്കൂള്‍ ആരംഭിച്ചത്. 1903-ല്‍ സ്കൂള്‍ തൈക്കാട്ടേക്കു മാറ്റി. യൂറോപ്യന്‍ വാസ്തുശില്പ ചാതുരിയുള്ള പ്രൗഢഗംഭീരമായ പ്രധാന കെട്ടിടം. 1910-ല്‍ ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മ മഹാരാജാവാണ് പണികഴിപ്പിച്ചത്. പ്രഥമ പ്രിന്‍സിപ്പല്‍ ഡോ. ഇ എഫ് ക്ലാര്‍ക്കിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രശസ്തി നേടി. 1911ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥാപിതമായി. 1924ല്‍ മോഡല്‍ ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു.

1975ല്‍ പ്രൈമറി വിഭാഗം അടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി. 1998ല്‍ ഹയര്‍സെക്കണ്ടറി സ്കൂളും ആരംഭിച്ചു. ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരുന്നത് പിന്നീട് നിര്‍ത്തലാക്കി. ക്ലാര്‍ക്ക്സ് ബില്‍ഡിംഗും ഹോസ്റ്റലും ക്രമേണ ക്ലാസ്മുറികളാക്കി. ഇംഗ്ലീഷ്, മലയാളം, തമിഴ് മീഡിയം ആദ്യമായി അനുവദിച്ചത് ഈ സ്കൂളിലാണ്. വിശ്വപ്രസിദ്ധനായ ശ്രീ രവീന്ദ്രനാഥ ടാഗോര്‍ ഈ സ്കൂള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് മഹാകവി എം.പി അപ്പന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാര്‍ട്ട് ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവര്‍ത്തി പരിചയം, സംഗീതം, ഫിസിക്കല്‍ എജൂക്കേഷന്‍, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

സയന്‍സ് ക്ലബ്ബ്

കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് ക്ലബ്ബ് സ്കൂളിനുണ്ട്. യു.പി. തലത്തില്‍ 30 കുട്ടികളും എച്ച്. എസ്. വിഭാഗത്തില്‍ 50 കുട്ടികളും അംഗങ്ങളായുണ്ട്. എല്ലാ തിങ്കളാഴ്ചയും ക്ലബ്ബ് യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റര്‍ രചന, വീഡിയോ പ്രദര്‍ശനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഒക്ടോബര്‍ മാസത്തില്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സയന്‍സ്‌മേള നടത്തുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സബ്ബ്ജില്ലാതലം, ജില്ലാതലം തുടങ്ങിയവയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.

സോഷ്യല്‍ ക്ലബ്ബ്

ക്ലബ്ബിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. പാഠ്യഭാഗവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും, കൃഷി, വ്യവസായ ശാലകള്‍ ഇവയൊക്കെ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു. സോഷ്യല്‍ സയന്‍സില്‍ സ്കൂള്‍ തലമത്സരങ്ങള്‍ നടത്തി മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയര്‍ന്ന തലങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.

ഗണിതശാസ്ത്ര ക്ലബ്ബ്

യു.പി., എച്ച്.എസ്. തലങ്ങളില്‍ 80 കുട്ടികള്‍ ക്ലബ്ബില്‍ അംഗങ്ങളായുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. സ്കൂള്‍ തലത്തില്‍ വിപുലമായ എക്സിബിഷന്‍ സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു. ഇന്റര്‍ സ്കൂള്‍ മാത്‌സ് ക്വിസ് കോംബറ്റീഷന്‍- ജൊമാറ്റിസ് 2017 ല്‍ നമ്മുടെ കുട്ടികള്‍ രണ്ടാം സ്ഥാനവും 10000 രുപയും കരസ്ഥമാക്കി.

ആര്‍ട്ട്സ് & മ്യൂസിക്ക് ക്ലബ്ബ്

ആര്‍ട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക സംഗീതദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളില്‍ വിപുലമായ രീതിയില്‍ കലാമത്സരങ്ങള്‍ സംഘടിപ്പിക്കുകയും സമ്മാനര്‍ഹരായവരെ സബ്‌ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം തുടങ്ങിയവയില്‍ പങ്കെടുപ്പിച്ച് അഭിമാനാര്‍ഹമായ നേട്ടം ഉണ്ടാക്കുകയും ചെയ്തു.

സ്പോര്‍ട്ട്സ് ക്ലബ്ബ്

ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിച്ചിട്ടുണ്ട്.

ഐ.റ്റി ക്ലബ്ബ്

ഐ.റ്റി ക്ലബ്ബിന്റെ പ്രവര്‍ത്തനം ഏറ്റവും മാതൃകാപരമായി നടന്നുവരുന്നു. ഐ.റ്റി. ക്ലബ്ബിന്റെ പ്രവര്‍ത്തന ഫലമായി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ഐ.റ്റി. ക്ലാസ് റൂം നവീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. Typing, Digital Painting, IT Quiz, Multimedia Presentation, Webpage Designing, മുതലായ തലങ്ങളില്‍ മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാനതലം തുടങ്ങിയവയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. തുടര്‍ച്ചയായി 5-ാം വര്‍ഷം മലയാളം ടൈപ്പിങില്‍ ആദിത്യന്‍ ബി സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചു. സബ് ജില്ലാതലത്തില്‍ ഹൈസ്കൂള്‍ വിഭാഗം മലയാളം ടൈപിങില്‍ വിഷ്ണു മുകുന്ദ് 1 A ഗ്രേഡ് നേടി. മോഡല്‍ സ്കൂളിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഐ.റ്റി ക്ലബ്ബിന് വര്‍ഷങ്ങളായി കഴിയുന്നു. പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാന്‍‌ മോഡല്‍ സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നു. IT@SCHOOL ന്റെ കുട്ടിക്കൂട്ടം പരിപാടിയിലേക്ക് നമ്മുടെ കുട്ടികളെ തിരഞ്ഞെടുത്തു.

ഗാന്ധിദര്‍ശന്‍ ക്ലബ്ബ്

ഗാന്ധി ദര്‍ശനങ്ങള്‍ പിന്‍തലമുറക്ക് പകര്‍ന്നുനല്‍കുക എന്ന ഉദ്ദേശം നിലനിര്‍ത്തി പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണ്. ക്ലബ്ബിന്‍ 60 ഓളം കുട്ടികള്‍ അംഗങ്ങളായിട്ടുണ്ട്. ഗാന്ധിദിനത്തില്‍ ഗാന്ധിജിയുടെ തത്ത്വങ്ങളെ ഉള്‍കൊണ്ട് തന്നെ ആഘോഷിക്കുവാന്‍ ക്ലബ്ബിനു കഴിഞ്ഞു.

പരിസ്ഥിതി ക്ലബ്ബ്

കുട്ടികള്‍ക്ക് പരിസ്ഥിതിയുടെ മൂല്യം മനസ്സിലാക്കി കൊടുക്കുവാന്‍ പരിസ്ഥിതി ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. മരങ്ങളുടെ മൂല്യത്തെയും ജീവജാലങ്ങളുടെ വൈവിധ്യത്തെയും പറ്റി പരിസ്ഥിതി ക്ലബ്ബില്‍ പരാമര്‍ശിക്കുന്നു.

ബേര്‍ഡ്സ് ക്ലബ്ബ്

പക്ഷികള്‍ക്കായുള്ള ക്ലബ്ബ്. തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിലെ ഇന്റര്‍നാഷണല്‍ ബേര്‍ഡ് ക്ലബ്ബ് ഉദ്ഘാടനം ജൂണ്‍ 14 ന് പ്രശസ്ത സിനിമാസംവിധായകന്‍ ജയരാജ് നിര്‍വ്വഹിച്ചു.

ആഘോഷങ്ങള്‍

എല്ലാ വര്‍ഷങ്ങളിലും അതിവിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിക്കാറുണ്ട്. ക്ലാസ് തലത്തില്‍ നടത്തുന്ന അതിവിപുലമായ അത്തപ്പൂക്കള മത്സരം കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചയാണ്. ഓണക്കളികള്‍, ഓണപ്പായസം എന്നിവകൊണ്ട് സമൃദ്ധമായ ഓണാഘോഷം എല്ലാവര്‍ഷത്തിലും സംഘടിപ്പിക്കുന്നു. ദേശീയാഘോഷങ്ങളായ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം എന്നിവയും വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു. ദേശസ്നേഹം വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍, ഗാനങ്ങള്‍ എന്നിവ ഓരോ വിദ്യാര്‍ത്ഥികളിലും എത്തിക്കുവാന്‍ മോഡല്‍ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.

മിഷൻ മോഡൽ സ്കൂൾ-21 സി

മോഡല്‍ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രൂപം കൊടുത്ത പ്രോജക്ടാണ് Mission Model School 21 - C. ഒരു കൂട്ടം പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് തങ്ങള്‍ പഠിച്ചിരുന്ന കലാക്ഷേത്രത്തെ വീണ്ടും ആ പ്രതാപത്തിലേക്ക് തിരികെ കൊണ്ടു പോകാനുള്ള ശ്രമം നടത്തുന്നത്. ആ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ശ്രീ. ക്രിസ് ഗോപാലകൃഷ്ണന്‍, ശ്രീ.ചന്ദ്രഹാസന്‍, ശ്രീ മോഹന്‍ലാല്‍ തുടങ്ങിയവരാണ്. ഇവരോടൊപ്പം മോഡല്‍ സ്കൂളിന്റെ നന്മാത്രം ആഗ്രഹിക്കുന്ന മറ്റു പൂര്‍വ്വ വിദ്യാര്‍ത്ഥികളും കേരളസര്‍ക്കാരും മോ‍ഡല്‍സ്കൂളിലെ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ഒന്നിച്ചു കൈകോര്‍ക്കുമ്പോള്‍ Mission Model School -21 C എന്ന സ്വപ്ന പദ്ധതി ലക്ഷ്യപ്രാപ്തിയിലേക്ക് അടുക്കുകയാണ്. ഈ പ്രോജക്ടിന്റെ ഉത്ഘാടനം 28.01.2015ല്‍ മോഡല്‍ സ്കൂളില്‍ വച്ചു നടന്ന പ്രൈഢഗംഭീരമായ സദസ്സില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. മോഡല്‍ സ്കൂളിലെ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ഈ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു. Mission Model School – 21 C യോടനുബന്ധിച്ച് മോഡല്‍ സ്കൂള്‍ അദ്ധ്യാപകരുടെയും മറ്റു സ്റ്റാഫിന്റെയും പി.റ്റി.എ അംഗങ്ങളുടെയും കുടുംബങ്ങള്‍ ഒന്നിച്ച ഒരു കുടുംബസംഗമം 24.2.2015ല്‍ മോഡല്‍ സ്കൂള്‍ അങ്കണത്തില്‍വെച്ച് കൂടുകയുണ്ടായി. ഇത് അദ്ധ്യാപകര്‍ മറ്റു കുടുംബാംഗങ്ങലെ പരിചയപ്പെടുത്തന്നതിനും വഴിയൊരുക്കി. അദ്ധ്യാപകരുടെയും അവരുടെ മക്കളുടെയും കലാപരിപാടികള്‍കൊണ്ട് സമ്പുഷ്ടമായിരുന്നു പ്രസ്തുത ചടങ്ങ്. ഇത് വേറിട്ട ഒരനുഭവമായിരുന്നു. മിഷന്‍ 21 സിയുടെ പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ശ്രീ.ചന്ദ്രഹാസന്റെ ദീര്‍ഘവീക്ഷത്തിന്റെയും ആത്മാര്‍ത്ഥമായ പ്രയത്നങ്ങളുടെയും ഫലമായിട്ടാണ് ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായ രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവുന്‍ കഴിഞ്ഞത്. ഈ വേളയില്‍ അദ്ദേഹത്തോടുള്ള കടപ്പാടും ആദരവും ആത്മാര്‍ത്ഥമായ സ്നേഹാദരങ്ങളും അറിയിക്കുന്നു. പി.റ്റി.എയുടെ മേല്‍നോട്ടത്തില്‍ യു.പി., ഹൈസ്കൂള്‍ വിഭാഗത്തില്‍ യൂണിഫോം വിതരണം ചെയ്തു. യു.പി. തലത്തിലും ഹൈസ്കൂള്‍ തലത്തിലും പ്രഭാതഭക്ഷണ പരിപാടിയും ഉച്ചഭക്ഷണപരിപാടിയും കാര്യക്ഷമമായി നടന്നുവരുന്നു. തിരുവനന്തപുരം നഗരസഭയുടെ സാമ്പത്തിക സഹായം പ്രഭാത ഭക്ഷണ പദ്ധതിക്ക് ലഭിക്കുന്നുണ്ട്.

പ്രോജക്ടിന്റെ ലക്ഷ്യം താഴെപ്പറയുന്ന മേഖലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

  • പാഠ്യപ്രവര്‍ത്തനങ്ങള്‍
  • അധ്യാപകരുടെ നൈപുണീ വികസനം
  • അടിസ്ഥാന സൗകര്യങ്ങള്‍
  • ലൈബ്രറി, ലാബ് സൗകര്യങ്ങള്‍
  • കായിക വിദ്യാഭ്യാസം
  • കലാ പഠനം
  • രക്ഷിതാക്കളുടെ ശാക്തീകരണം
  • സ്കൂല്‍ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണവും വിലയിരുത്തലും
  • സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം
  • സ്കൂള്‍ മാനേജ്മെന്റ്

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ (2016-17)

-2016-17 SSLC, +2ബാച്ചിന്റെ മികച്ചവിജയം -എല്ലാ വര്‍ഷവും സബ്‌ജില്ല, ജില്ലാ, സംസ്ഥാനതലമത്സരങ്ങളില്‍ യു.പി., എച്ച്,എസ്സ്, എച്ച്.എസ്സ്.എസ്സ്., വിദ്യാര്‍ത്ഥികള്‍ സമ്മാനം നേടിയിട്ടുണ്ട് -145 കുട്ടികള്‍ ഗെയിമില്ലും 48 കുട്ടികള്‍ അത്‌ലറ്റിക്കിലും പങ്കെടുത്തു. -സ്കൂള്‍ നാഷണല്‍ ഫെന്‍സിംഗ് ഗെയിംസില്‍ മൂന്നാം സ്ഥാനം നേടി. -കേരളത്തിലെ NCC നേവി യൂണിറ്റിന്റെ മികച്ച കേഡറ്റിനുള്ള സ്വര്‍ണ്ണമെഡല്‍ നേടി പത്താം ക്ലാസ് വിദ്യാര്‍ത്ഥി എസ്.ആര്‍ ദേവനാരായണിനു ലഭിച്ചു.

മാനേജ്മെന്റ്

കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1910-13 ഡോ. ഇ എഫ് ക്ലാര്‍ക്ക്
1913 - 23 കെ വെങ്കടേശ്വര ഐയ്യര്‍
1920 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1993- എന്‍ സി ശ്രീകണ്ഠന്‍ നായര്‍, എം ഡാനിയല്‍
1904 ശ്യാമള ദേവി പി
1995-96 എസ് ശ്രീകുമാര്‍
1998-99 എസ് സുരേഷ് കുമാര്‍
1999 ജി സുകേശന്‍
1999-2001 എം ഇ അഹമ്മദ് നൂഹു (പ്രിന്‍സിപ്പാള്‍) എസ് എ ജോണ്‍ (പ്രധാനാധ്യാപകന്‍)
2001-2003 പി ജെ വര്‍ഗ്ഗീസ്, കെ വി രാമനാഥന്‍
2003-2005 കെ രാജഗോപാലന്‍
2005-2008 ഡി എന്‍ ചന്ദ്രശേഖരന്‍ നായര്‍
2008-2009 സാബു ടി തോമസ്
2009-2010 പി എം ശ്രീധരന്‍ നായര്‍ (പ്രിന്‍സിപ്പല്‍ എച്ച് എം), എം സുകുമാരന്‍ (അഡി.എച്ച് എം)
2010-11 എം സുകുമാരന്‍ (പ്രിന്‍സിപ്പല്‍ എച്ച് എം), എന്‍ വേണു (അഡി.എച്ച് എം)
2011-12 ഡി വിജയകുമാര്‍ (പ്രിന്‍സിപ്പല്‍ എച്ച് എം), സി ഇവാന്‍ജലിന്‍ (അഡി.എച്ച് എം)-2011-15
2012-13 ബി രത്നാകരന്‍ (പ്രിന്‍സിപ്പല്‍ എച്ച് എം)
2013-14 സുജന എസ് (പ്രിന്‍സിപ്പല്‍ എച്ച് എം)
2014-16 കെ കെ ഊര്‍മിളാദേവി (പ്രിന്‍സിപ്പല്‍ എച്ച് എം), പ്രമീളാ കുമാരി (അഡി.എച്ച് എം)-2015-16 2016-17 പ്രഭാ ദേവി (പ്രിന്‍സിപ്പല്‍ എച്ച് എം), സുരേഷ് ബാബു ആര്‍ എസ് (അഡി.എച്ച് എം)
2017-... സുരേഷ് ബാബു ആര്‍ എസ് (പ്രിന്‍സിപ്പല്‍ എച്ച് എം), യമുന ദേവി(അഡി.എച്ച് എം)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മോഹന്‍ലാല്‍ (സിനിമാ താരം)
  • വിനോദ് തോമസ് (ലോക ബാങ്ക്)
  • ഡോ. കെ എം ജി കൃഷ്ണറാം (ഗവ. ഉപദേഷ്ടാവ് അമേരിക്ക)
  • ഡോ. ശബരിനാഥ്
  • വിത്സന്‍ ചെറിയാന്‍ (അര്‍ജുന അവാര്‍ഡ്)
  • ജി ഭാസ്കരന്‍ നായര്‍ (മുന്‍ ചീഫ് സെക്രട്ടറി)
  • എസ് അനന്തകൃഷ്ണന്‍ (മുന്‍ ചീഫ് സെക്രട്ടറി)
  • എസ് പത്മകുമാര്‍(മുന്‍ ചീഫ് സെക്രട്ടറി)
  • എം ചന്ദ്രബാബു (മുന്‍ ചീഫ് സെക്രട്ടറി)
  • ഭരത് ഭൂഷണ്‍ (മുന്‍ ചീഫ് സെക്രട്ടറി)
  • ജിജി തോംസണ്‍ (മുന്‍ ചീഫ് സെക്രട്ടറി)
  • സാജന്‍ പീറ്റര്‍ (ഐ എ എസ്)
  • നന്ദകുമാര്‍ (ഐ എ എസ്)
  • ഏലിയാസ് (ഐ എ എസ്)
  • ക്രിസ് ഗോപാലകൃഷ്ണന്‍ (മുന്‍ ഇന്‍ഫോസിസ് മേധാവി)
  • ബാബു ദിവാകരന്‍ (മുന്‍ മന്ത്രി)
  • കെ മുരളീധരന്‍ (മുന്‍ മന്ത്രി)
  • കെ ബി ഗണേഷ്കുമാര്‍ (മുന്‍ മന്ത്രി)
  • എം പി അപ്പന്‍ (സാഹിത്യകാരന്‍)
  • സുകുമാര്‍ (സാഹിത്യകാരന്‍)
  • കെ സുദര്‍ശനന്‍ (സാഹിത്യകാരന്‍)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.