എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/പ്രാദേശിക പത്രം
അഭിമാന വീഥിയില്‍ ആലത്തൂര്‍ എ.എസ്.എം.എം. ആലത്തൂരിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന വിദ്യാലയ മുത്തശ്ശി ,തന്റെ അരുമക്കിടാങ്ങളുടെ സ്നേഹാദരവിനാല്‍ അഭിമാനം കൊള്ളുന്നു. പഠിച്ചുപുറത്തിറങ്ങിയാല്‍,പിന്നിട്ട പഠനവീഥികള്‍ മനസ്സിലെന്നും അഭിമാനപൂര്‍വ്വം കൊണ്ടുനടക്കുന്നവരാണ് എ.എസ്.എം. എം. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്ന് ലോകത്തെ സാക്ഷ്യപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ക്കായിരുന്നു വിദ്യാലയം ഇന്ന് (11-10-2017) സാക്ഷ്യം വഹിച്ചത്.നമ്മുടെ വിദ്യാലയത്തില്‍ മലയാളം മീഡിയത്തില്‍ പഠിച്ച് 2000 SSLC BATCH ലൂടെ പുറത്തിറങ്ങി ഉന്നതപഠനം നേടി,ഇപ്പോള്‍ ഓസ്റ്റ്രേലിയയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്ന സിന്‍ഷിത്ത് എസ്. എന്ന പാടൂരുകാരന്‍ കുട്ടികളുടെ ശുദ്ധജല വിതരണത്തിന്,ശാശ്വത പരിഹാരം എന്ന നിലയില്‍, സ്ക്കൂളിലേക്ക് ഒരു വാട്ടര്‍ പ്യൂരിഫയര്‍ സമ്മാനിച്ചിരിക്കുന്നു. ആയതിന്റെ പ്രവര്‍ത്തനോദ്ഘാടനം ആലത്തൂരിന്റെ പ്രിയങ്കരനായ MLAയും ASMMലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും കൂടിയായ ശ്രീ.കെ.ഡി.പ്രസേനന്‍ നിര്‍വ്വഹിച്ചു.ഈ വിദ്യാലയത്തിലെതന്നെ മുന്‍ അധ്യാപിക കെ.യശോദ ടീച്ചറുടെ മകനും ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ അധ്യാപകനായ ശ്രീ.സിനോഷ്.എസിന്റെ സഹോദരനുമാണ് സിന്‍ഷിത്ത്.
പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ശക്തിപ്പെടുന്നതിന്റെ മറ്റൊരുദാഹരണം കൂടി ഇന്ന് നടന്നു. ആലത്തൂരിലെ പ്രമുഖ വ്യാപാാര സ്ഥാപനമായ CITY TRADERS, സ്കൂളിന്റെ ഭൗതീകസാഹചര്യം മെച്ചപ്പെടുത്തുന്നതിന് 35000 രൂപ സംഭാവന നല്കി. സ്ഥാപനത്തിനുവേണ്ടി ശ്രീമതി.നൂര്‍ജഹാന്‍ ടീച്ചര്‍ തുക എം. എല്‍. എ യെ ഏല്‍പ്പിച്ചു. ബഹു.എം.എല്‍.എ.ആ തുക പ്രധാനാദ്ധ്യാപിക ശ്രിമതി. എം. സുദിന ടീച്ചര്‍ക്ക് കൈമാറി. 2004 ബാച്ചില്‍ പുറത്തിറങ്ങിയ ഒരു സംഘം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സമാഹരിച്ച 22500 രൂപ ശ്രീജിത്ത്, അഭിഷേക് എന്നിവരുടെ നേതൃത്വത്തില്‍ ബഹു.എം .എല്‍. എ യിലൂടെ സ്കൂളിന് കൈമാറി സ്കൂളിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ ഇവരുടെ പേരുകള്‍ എഴുതിച്ചേര്‍ക്കും.
ലോകമെമ്പാടുമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളും, പൂര്‍വ്വകാല അധ്യാപകരും, മനസ്സുകൊണ്ട് ഇവരെ അഭിനന്ദിക്കും (പുതിയ ഭാഷയില്‍ പറഞ്ഞാല്‍ 'like' ചെയ്യും.) മാതൃകാപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വരും തലമുറയ്ക്ക് അനുകരണീയമാവട്ടെ! നിങ്ങളോര്‍ക്കുക........
നിങ്ങളെങ്ങനെ........? നിങ്ങളായെന്ന് ........!
( കവി വചനം)