ഏ.വി.എച്ച്.എസ് പൊന്നാനി/സയൻസ് ക്ലബ്ബ്-17
ഹൈസ്കൂൾ പ്രവർത്തനങ്ങൾ
ക്ലബ്ബിലെ അംഗത്വം :-
ശാസ്ത്ര ക്ലബ്ബില്‍ അംഗങ്ങളാകാന്‍ താത്പര്യമുളള വിദ്യാര്‍ത്ഥികളെ പ്രത്യേകം വിളിച്ചു ചേര്‍ത്തു. അസൈൻമെന്റ് നല്‍കി. 'എന്നെ സ്വാധീനിച്ച ശാസ്ത്രജ്ഞന്‍' എന്ന വിഷയത്തില്‍ ലേഖനം തയ്യാറാക്കി നല്‍കിയവരെയാണ് തെരഞ്ഞെടുത്തത്. ഈ മാനദണ്ഡ പ്രകാരം 20 ആണ്‍കുട്ടികളും 35 പെൺകുട്ടികളും കൂടി 55 പേര്‍ ഇപ്പോൾ അംഗങ്ങളായുണ്ട്.
ജൂൺ 5 - പരിസ്ഥിതി ദിനം :-
"മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കുക" എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റർ പ്രദർശിപ്പിച്ചു .
ജൂൺ 14 - രക്തദാന ദിനം :-
രക്തദാനത്തിന്‍െറ മഹത്വം കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി പ്രതിജ്ഞ തയ്യാറാക്കി അവതരിപ്പിച്ചു .