ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- കുട്ടിക്കൂട്ടം18028 (സംവാദം | സംഭാവനകൾ) (' പച്ചപ്പ് കൈകളിലേന്തി പാണ്ടിക്കാട് ഹൈസ്കൂള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 പച്ചപ്പ് കൈകളിലേന്തി പാണ്ടിക്കാട് ഹൈസ്കൂള്‍

പാണ്ടിക്കാട്: കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ഹരിത കേരള മിഷന്റെ ഭാഗമായി ജൂണ്‍-5 ലോക പരിസ്ഥിതി ദിനത്തില്‍‍ ജി.എച്ച്.എസ്.എസ്.പാണ്ടിക്കാടിലെ കുട്ടികള്‍ ധാരാളം പരിസ്ഥിതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി.മഞ്ചേരി മണ്ഡലം എം.എല്‍.എ. ഉമ്മര്‍ സാഹിബ് മരം നട്ടുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.ഹെഡ്മാസ്റ്റ്രര്‍ ബഷീര്‍ സര്‍ അധ്യക്ഷം വഹിച്ചു.സ്ക്കൂള്‍ കോംപൗണ്ടിലും പരിസരങ്ങളിലും അടുത്ത വീടുകളിലുമായി അമ്പതോളം മരങ്ങള്‍ നട്ടുപിടിപ്പിച്ചു.കുട്ടികള്‍ക്ക് സൗജന്യ വൃക്ഷത്തൈകളും വിതരണം ചെയ്തു.ക്യാമ്പസിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യങ്ങള്‍ മുഴുവന്‍ കുട്ടികളും അദ്ധ്യാപകരും പ്രദേശവാസികളും ചേര്‍ന്ന് നീക്കം ചെയ്തു.സ്ക്കൂളിനകത്ത് പ്ലാസ്റ്റിക് കര്‍ശനമായി നിരോധിച്ചു.കുട്ടികള്‍ക്കും നാട്ടുകാര്‍ക്കുമായി ബോധവല്‍‍ക്കരണ ക്ലാസ് നടത്തി.തികച്ചും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് കുട്ടികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് കാഴ്ച്ചവെച്ചത്.