ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രാദേശിക പത്രം
=== ശലഭങ്ങള്‍===
===മാരായമുട്ടം ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ ഇന്റര്‍നാഷണല്‍ നിലവാരത്തിലേക്ക്...===
നെയ്യാറ്റിന്‍കര : ചരിത്രമുറങ്ങുന്ന മാരായമുട്ടം ഗ്രാമത്തില്‍ അക്ഷരവെട്ടം തെളിയിച്ച ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ ഒരു ചരിത്രനിയോഗത്തിലേക്ക് വഴിമാറുന്നു.ഈ പഠനകേന്ദ്രത്തിന്റെ നെറുകയില്‍ അന്താരാഷ്ട്ര വിജ്‍ഞാനകേന്ദ്രം എന്ന ഒരു പൊന്‍തൂവല്‍ കൂടി.................സംസ്ഥാനസര്‍ക്കാറിന്റെ ജനകീയ സംരംഭമായ നവകേരള മിഷന്‍ വഴി മാരായമുട്ടം സ്കൂളിനെ രാജ്യാന്തരനിലവാരത്തിലുള്ള മാതൃകാവിദ്യാലയമായി ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനവും നൂതന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനകര്‍മ്മവും 2017 ആഗസ്റ്റ് 11 വെള്ളിയാഴ്ച ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് അവര്‍കള്‍ നിര്‍വ്വഹിച്ചു.പ്രസ്തുത ചടങ്ങില്‍ ബഹുമാനപ്പെട്ട പാറശ്ശാല എം എല്‍ എ ശ്രീ സി കെ ഹരീന്ദ്രന്‍ അധ്യക്ഷനായിരുന്നു.മാരായമുട്ടം ഗ്രാമത്തിലെ മണ്‍തരികളെ പോലും പുളകമണിയിച്ച ഈ ചടങ്ങില്‍പ്രദേശത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
===മാവേലി മന്നനെ വരവേല്‍ക്കാനായി .........===
നെയ്യാറ്റിന്‍കര : മാരായമുട്ടം ഗവ ഹയര്‍സെക്കന്ററി സ്കൂളില്‍ 31-08-2017 വ്യാഴാഴ്ച സമുചിതമായിത്തന്നെ ഓണാഘോഷം നടത്തുകയുണ്ടായി.ആണ്‍കുട്ടികള്‍ക്കായി വടംവലി മത്സരവും പെണ്‍കുട്ടികള്‍ക്കായി കസേരചുറ്റല്‍ മത്സരവും നടത്തുകയുണ്ടായി.ഒരു ദിവസത്തേക്ക് പഠനഭാരം തലയില്‍ നിന്നും ഇറക്കിവച്ച് വീറോടും വാശിയോടും കൂടി കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് അത്തപ്പൂക്കളങ്ങള്‍ ഒരുക്കി.തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും കഴിച്ച് കുട്ടികള്‍ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി.