ഗവൺമെന്റ് യു.പി. സ്ക്കൂൾ, മോറാഴ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവൺമെന്റ് യു.പി. സ്ക്കൂൾ, മോറാഴ
വിലാസം
കണ്ണൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-08-201713844





ചരിത്രം

1933കാലഘട്ടത്തില്‍ മലബാറിന്‍റെ പല ഭാഗങ്ങളിലും എയിഡഡ് മേഖലയിലും താലൂക്ക് ബോര്‍ഡുകളെ കേന്ദ്രീകരിച്ചും വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ ഇടയായി അക്കൂട്ടത്തില്‍ ചിറക്കല്‍ താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ രൂപം കൊണ്ട എലമെന്‍ററിസ്കൂളാാണ് മോറാഴ ബോര്‍ഡ്‌ എലമെന്‍ററിസ്കൂ ള്‍. 1957ല്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഇല്ലാതായപ്പോള്‍ ഇത് ഒരു ഗവണ്‍മെന്‍റ്‍ എല്‍.പി സകൂളായി മാറി.1964 വരെ അഞ്ചാംതരം വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു. പിന്നീട് വിദ്യാലയങ്ങളെ എല്‍.പി.യു.പി തരംതിരിക്കുന്നതിന്‍റെ ഭാഗമായി ഇത് നാലാംതരം വരെയുള്ള എല്‍.പി.സ്കൂളാക്കി മാറ്റി.

        1984ല്‍ കെ.നാരായണന്‍ മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി വിദ്യാലയത്തി‍‌‍ന്‍റ കാര്യത്തില്‍ നാട്ടുകാരുടെ ഇടപെടലുകളും സംഭാവനകളും കിട്ടിത്തുടങ്ങി. വിദ്യാലയത്തിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ 80 സെൻറ് സ്ഥലം വില കൊടുത്തും, 43 സെന്‍റ് സ്ഥലം ശ്രീ. എം.കുഞ്ഞിരാമന്‍ മാസ്റ്റര്‍ 5 സെന്‍റ് ശ്രീ.കുഞ്ഞമ്പു നായരില് നിന്നും സംഭാവനയായി ലഭിച്ചു. അതോടൊപ്പം 60 സെന്‍റ് ശ്മശാന ഭൂമി കൂടി സമ്പാദിക്കാൻ കഴിഞ്ഞു. 1990 ല് അന്നത്തെ  എം.എല്.എ ശ്രീ പാച്ചേനി കുഞ്ഞിരാമന് സഹായത്തോടെ ഈ വിദ്യാലയം യു.പി സ്ക്കൂല് ആയി ഉയർത്താൻ അനുമതി ലഭിച്ചു.കെട്ടിടത്തിന് ആവശ്യമായ ഓട് സാധുജനസേവകനായ ഫാ.സുക്കോല് സംഭാവന നല്കി. ഈ പ്രവർത്തനങ്ങല്ക്ക് നേതൃത്വം നല്കിയത് ശ്രീ. കെ,എം കുമാരൻ, ശ്രീ ഒ.ടി ചിണ്ടൻ, ശ്രീ. പി.കുഞ്ഞമ്പു നായർ, ശ്രീ ,കെ ,നാരായണൻ മാസ്റ്റർ എന്നിവരാണ്. ഇതിൻെറ ഭാഗമായി.യു.പി .ക്ലാസുകല്ക്കാവശ്യമായ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 15.07.1990 ല് അതിൻെറ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 1990 ല് തന്നെ എം,പി ഫണ്ട് ഉപയോഗിച്ച് സ്റേറജ് നിർമ്മിച്ചു. എസ്.എസ്.എ പദ്ധതി ആരംഭിച്ചതിനു ശേഷം തളിപ്പറമ്പ് നഗരസഭയുടെ ക്ലസ്റ്റർ റിസോെഴ്സ് സെൻററായി സ്ക്കൂളിനെ തെരഞ്ഞെടുക്കുകയും ,ആവശ്യമായ കെട്ടിടം 2002-03 ല് നിർമ്മിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ശാന്തസുന്ദരമായ സ്കൂള്‍ ക്യാമ്പസ്,കമാനാകൃതിയിലുള്ള സ്കൂള്‍ ഗേറ്റ്, പുല്‍ത്തകിടി-കുളം-ജിറാഫ്-പാറ എന്നിവയോട് കൂടിയ ഉദ്യാനം, ഇന്‍റര്‍ലോക്ക് ചെയ്ത കളിമുറ്റം, ശിശുസൌഹൃദ ക്ലാസ്മുറികള്‍, ശിശുസൌഹൃദ ഫര്‍ണിച്ചറുകള്‍ ,ചുമര്‍റാക്കുകളില്‍ പുസ്തകം ക്രമീകരിച്ച ലൈബ്രറിയും,വായനാമുറിയും, സ്മാര്‍ട്ട് ക്ലാസ് റൂം,വിവിധ ലാബുകള്‍ ,ബയോഗ്യാസ്‌ പ്ലാന്‍റ്, വേസ്റ്റ് ബോക്സ്, കമ്പിവലയിട്ട് സുരക്ഷിതമാക്കിയ കിണര്‍,വാട്ടര്‍ ടാപ്പുകള്‍,5 കുട്ടികള്‍ക്ക് 1എന്ന ക്രമത്തില്‍ ടൈല്‍ പതിച്ച ശുചിമുറികള്‍,വിശാലമായ കളിസ്ഥലം, ഇന്‍റര്‍ലോക്ക് ചെയ്ത കളിമുററം, ജംപിംഗ് പിറ്റ്,സ്കൂള്‍ വാഹനം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കൃഷിയുടെ ബാലപാഠങ്ങല് മണ്ണിനെ തൊട്ടറിഞ്ഞായിരിക്കണം .

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

                   വിദ്യാലയത്തിൻെറ ആരംഭകാലത്ത് ഇവിടെ സേവനമനുഷ്ടിച്ചിരുന്ന അധ്യാപികമാർ പൈതൽ ടീച്ചർ, സിനോബിയ ടീച്ചർ, ചിരുത ടീച്ചർ, ദേവീ ടീച്ചർ എന്നിവരായിരുന്നു. ഇവരെ കൂടാതെ കെ.നാരായണി, പി. നാണി, മുൻ ആന്തൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. ജാനകി, ടി.രംഗനാഥൻ എന്നീ അധ്യാപകരും ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഏറെ പിന്നോക്കം നിന്ന വിദ്യാലയത്തിലെ ഭൌതികസാഹചര്യങ്ങള് മെച്ചപ്പെടുത്തുന്നതിനും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ വിദ്യാലയത്തെ മുന്നോക്കം കൊണ്ടുവരുന്നതിനും ഇവിടുത്തെ അദ്ധ്യാപകനായിരുന്ന ശ്രീ.കെ.നാരായണൻ മാസ്റ്റർക്ക് സാധിച്ചു. ഇതിൻെറ ഭാഗമായി 1989 ൽ അദ്ദേഹത്തിന് ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

തളിപ്പറമ്പ് ടൌണില്‍ നിന്നും 3കി.മി ബക്കളം ബസ് സ്റ്റോപ്പില്‍ നിന്നും 2 പടിഞ്ഞാറുമാറി